കൊച്ചി: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ്. മകളുടെ മരണത്തില്‍ മറ്റാരുടേയോ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് മഹേഷ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത് മകള്‍ മരിച്ചെന്നത് വിശ്വസിക്കുന്നില്ല. മകളുടെ കൊറിയന്‍ സ്‌നേഹം അറിയാവുന്ന ആരോ കബളിപ്പിച്ചതാകാം എന്നും മഹേഷ് പറയുന്നു. സംഭവത്തില്‍ മകളുടെ ചില കൂട്ടുകാരുടെ പങ്ക് സംശയിക്കുന്നതായും മഹേഷ് വ്യക്തമാക്കി.നേരത്തെ കുട്ടിയുടെ അധ്യാപകനും അങ്ങനെ ഒരു കൊറിയന്‍ സുഹൃത്തില്ലെന്ന് പറഞ്ഞിരുന്നു. കുട്ടിക്ക് സമ്മാനമായി കിട്ടിയത് നാട്ടില്‍ ലഭിക്കുന്ന ലോക്കല്‍ വാച്ചാണ്.

കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്ന തരത്തില്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചയ്ക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നു.
