BREAKING NEWS


Kerala News

ശബരിമല സ്വർണക്കൊള്ള; ജംഷഡ്പൂർ ലാബോറട്ടറിയിൽ സാമ്പിൾ പരിശോധനക്ക് അനുമതി നൽകി ഹൈക്കോടതി
Kerala News

ശബരിമല സ്വർണക്കൊള്ള; ജംഷഡ്പൂർ ലാബോറട്ടറിയിൽ സാമ്പിൾ പരിശോധനക്ക് അനുമതി നൽകി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സാമ്പിളുകൾ ജംഷഡ്പൂരിലെ ലബോറട്ടറിയിൽ പരിശോധിക്കാൻ അനുമതി. അത്യാധുനിക ശാസ്ത്രീയ പരിശോധന അനിവാര്യമെന്ന് കോടതി വ്യക്തമാക്കി. ദേശീയ ലബോറട്ടറി പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. കേസിൽ മാർച്ച് 31ന് മുന്‍പ് കുറ്റപത്രം നൽകും....
ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ സ്ഥലംമാറ്റി,
Kerala News

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ സ്ഥലംമാറ്റി,

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി അടിയന്തര അച്ചടക്കനടപടി സ്വീകരിച്ചു. പൂവാർ ഡിപ്പോയിലെ കണ്ടക്ടർ കെ. എൻ. പ്രേമസുതനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റി. കണ്ടക്ടറുടെ പ്രവൃത്തി സ്ഥാപനത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയതായി വിലയിരുത്തിയതോടെയാണ് നടപടി. എംപാനൽ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നൽകിയ നിർദേശപ്രകാരമാണ് നടപടി. കൊല്ലം സ്വദേശികളായ തീർത്ഥാടക സംഘം മന്ത്രിക്ക് പരാതി നൽകിയിരുന്നു. നിലയ്ക്കൽ സമീപത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നായിരുന്നു ആരോപണം. സ്ത്രീകളും വയോധികരും കുഞ്ഞുമടങ്ങിയ 13 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകാനായി ബസിൽ കയറിയ ഇവരെ സ്റ്റാൻഡിൽ പ്രവേശിപ്പിക്കാതെ ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഇറക്കിവിട്ടുവെന...
സേവ് ബോക്‌സ്’ ആപ് തട്ടിപ്പ്;ജയസൂര്യക്കെതിരെ ഇഡി നടപടി: 39 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി
Kerala News

സേവ് ബോക്‌സ്’ ആപ് തട്ടിപ്പ്;ജയസൂര്യക്കെതിരെ ഇഡി നടപടി: 39 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടപടി സ്വീകരിച്ചു. കേസില്‍ പ്രതിചേർത്തതിനെ തുടർന്നാണ് 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചിരുന്ന ജയസൂര്യയെ ഇതിനകം രണ്ട് തവണ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ ആപ്പ് പ്രമോട്ട് ചെയ്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയുടെ പേരും ഉണ്ടായിരുന്നതാണ് അന്വേഷണം ശക്തമാകാന്‍ കാരണമായത്. നിക്ഷേപത്തിന്റെ പേരില്‍ നിരവധി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ആപ്പ് ഉടമയായ സാത്വിക് റഹീംനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ജയസൂര്യക്ക് ഉണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് ഇഡി പരിശോധിക്കുന്നത്...
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്: 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ്
Kerala News

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്: 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ്

കൊച്ചി: ശബരിമലയിൽ അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. കേസിൽ ശാന്തിമാരും മൂന്ന് സ്പെഷ്യൽ ഓഫീസർമാരും ഉൾപ്പെടെ 33 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോർട്ട് വിജിലൻസ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് കോടതി 45 ദിവസത്തെ സാവകാശവും അനുവദിച്ചു. ക്രമക്കേടുകൾ ഒഴിവാക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌നോട് കോടതി നിർദേശം നൽകി. അഭിഷേകത്തിന് ശേഷമുള്ള നെയ്യ് പാക്കറ്റുകളാക്കി വിൽക്കുന്നതിനായി ബോർഡിന് കീഴിലുള്ള ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ വിൽപ്പനയിൽ നിന്നുള്ള മുഴുവൻ തുകയും ബോർഡ് അക്കൗണ്ടിൽ അടയ്ക്കാതെ സ്റ്റോക്കിൽ ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി 15-നാണ് നെയ്യ് വിൽപ്പന ...
കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala News

കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പഴയങ്ങാടി പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കാസർഗോഡ് നിന്ന് കഴിഞ്ഞ നവംബറിൽ കാണാതായ യുവാവിന്റെ മൃതദേഹമെന്നാണ് സംശയം.
നവകേരള സര്‍വേ: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Kerala News

നവകേരള സര്‍വേ: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം: നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിനെതിരായ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയത്. രാഷ്ട്രീയ ക്യാംപയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് വ്യക്തമാക്കിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ക്യാംപയിൻ ഹൈക്കോടതി റദ്ദാക്കിയത്.   കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ മുബാസ് ഓടക്കാലി എന്നിവർ നൽകിയ ഹര്‍ജിയിലായിരുന്നു നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്യാംപയിന്‍ സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്യാംപയിന്‍ ഈ വര്‍ഷം ആദ്യമാണ് ആരംഭിച്ചത്. രണ്ട് മാസം നീണ്ടു നില്‍ക്കുന്നതാ...
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്:ഡോക്ടര്‍ക്ക് സ്ഥലംമാറ്റം, ആരോഗ്യ വകുപ്പ് അന്വേഷണത്തിന്
Kerala News

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്:ഡോക്ടര്‍ക്ക് സ്ഥലംമാറ്റം, ആരോഗ്യ വകുപ്പ് അന്വേഷണത്തിന്

തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തു. ആരോപണ വിധേയയായ ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി. മുമ്പും ഡോക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ മന്ത്രി വീണാ ജോർജ്യുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിനായി എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ സംഘം ഇന്ന് തന്നെ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം വീണ്ടും ഉയര്‍ന്നത്. സിസേറിയനിടെ കുഞ്ഞ് മരിച്ചെന്നാണ് പാലോട് സ്വദേശികളായ നിരഞ്ജനയുടെയും ബിനിലിന്റെയും പരാതി. ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്ര...
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറിക്കേസിലെ അപ്പീൽ കോടതി തള്ളി
Kerala News

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറിക്കേസിലെ അപ്പീൽ കോടതി തള്ളി

തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ ആൻ്റണി രാജുവിന് ശിക്ഷാ നടപടികളിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കില്ലെന്ന് വ്യക്തമായി. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ എതിർക്കുകയും കോടതി അത് ശരിവെക്കുകയും ചെയ്തു.കേസിൽ രണ്ടാം പ്രതിയായ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹം എം.എൽ.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടിരുന്നു.ജില്ലാ കോടതി അപ്പീൽ തള്ളിയ സാഹചര്യത്തിൽ ആൻ്റണി രാജുവിന് ഇനി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. 1990-ൽ നടന്ന ലഹരിക്കടത്ത് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടി എന്നതാണ് ആൻ്റണ...
നവകേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് കനത്ത തിരിച്ചടി
Kerala News

നവകേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് കനത്ത തിരിച്ചടി

നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം (Navakerala Survey) റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ ഉപയോഗിച്ച് സര്‍വ്വേ നടത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സർവ്വേയുടെ രീതി സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഭരണസംവിധാനത്തെ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാനെന്ന പേരിലായിരുന്നു മുഖ്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഹൈക്കോടതി വിധിക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. സിപിഐഎം പ്രവർത്തകരെയും സർക്കാർ ഫണ്ടും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സർക്കാർ ശ്രമിച്ച...
ശബ്ദമലിനീകരണത്തിൽ കർശന നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്
Kerala News

ശബ്ദമലിനീകരണത്തിൽ കർശന നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടികളുമായി ഗതാഗത വകുപ്പ് രംഗത്ത്. നിരോധിത എയർഹോണുകൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചു. ഇതിനായി ഇത്തരം ഹോണുകൾ വിൽക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പരിശോധന ശക്തമാക്കും. നിയമലംഘനം കണ്ടെത്തുന്ന കടകളുടെ ജിഎസ്ടി രജിസ്‌ട്രേഷനും തദ്ദേശ സ്ഥാപന ലൈസൻസും റദ്ദാക്കും. അനധികൃത ഹോണുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾക്കെതിരെയും നടപടി സ്വീകരിക്കും. എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് ഹോൺ നീക്കം ചെയ്തതിന് ശേഷമേ വിട്ടുനൽകൂ. ശബ്ദപരിധി പരിശോധിക്കാൻ ഡെസിബെൽ മീറ്റർ ഉപയോഗിക്കും. നിയമലംഘനം ആവർത്തിച്ചാൽ വാഹനത്തിന്റെ പെർമിറ്റും ഫിറ്റ്‌നസും റദ്ദാക്കി നിരത്തിലിറങ്ങാൻ അനുവദിക്കില്ല. പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ്, ജിഎസ്ടി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ സംയുക്തമായി പ്രവർത്തിക്കും. ...