തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടികളുമായി ഗതാഗത വകുപ്പ് രംഗത്ത്. നിരോധിത എയർഹോണുകൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചു. ഇതിനായി ഇത്തരം ഹോണുകൾ വിൽക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പരിശോധന ശക്തമാക്കും. നിയമലംഘനം കണ്ടെത്തുന്ന കടകളുടെ ജിഎസ്ടി രജിസ്ട്രേഷനും തദ്ദേശ സ്ഥാപന ലൈസൻസും റദ്ദാക്കും.

അനധികൃത ഹോണുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വർക്ക്ഷോപ്പുകൾക്കെതിരെയും നടപടി സ്വീകരിക്കും. എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് ഹോൺ നീക്കം ചെയ്തതിന് ശേഷമേ വിട്ടുനൽകൂ. ശബ്ദപരിധി പരിശോധിക്കാൻ ഡെസിബെൽ മീറ്റർ ഉപയോഗിക്കും. നിയമലംഘനം ആവർത്തിച്ചാൽ വാഹനത്തിന്റെ പെർമിറ്റും ഫിറ്റ്നസും റദ്ദാക്കി നിരത്തിലിറങ്ങാൻ അനുവദിക്കില്ല. പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ്, ജിഎസ്ടി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ സംയുക്തമായി പ്രവർത്തിക്കും.
Related posts:
- സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം
- അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബി ‘പാര്‍സല്‍ ചെയ്യാന്‍’ നീക്കം
- ഗവർണറുടെ അധികാരങ്ങൾ ഇനി പത്താം ക്ലാസ് പാഠപുസ്തകത്തിൽ; പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം
- പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം
