BREAKING NEWS


നവകേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് കനത്ത തിരിച്ചടി

By sanjaynambiar
images 14

നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം (Navakerala Survey) റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ ഉപയോഗിച്ച് സര്‍വ്വേ നടത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സർവ്വേയുടെ രീതി സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഭരണസംവിധാനത്തെ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാനെന്ന പേരിലായിരുന്നു മുഖ്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഹൈക്കോടതി വിധിക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. സിപിഐഎം പ്രവർത്തകരെയും സർക്കാർ ഫണ്ടും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സർക്കാർ ശ്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആദിവാസി മേഖലകളിൽ ലഘുലേഖ വിതരണം ചെയ്യാൻ നിർദ്ദേശിച്ചത് നിയമവിരുദ്ധമാണ് എന്ന് .” – വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഉപയോഗിച്ചുള്ള സര്‍വ്വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. സര്‍വ്വേ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *