പെട്ടന്നുള്ള സ്ഥാനാര്‍ഥികളുടെ മരണം;മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അതേസമയം സ്ഥാനാര്‍ഥികളുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ രണ്ട് വാര്‍ഡുകളിലും മാവേലിക്കരയിലെ ഒരു വാര്‍ഡിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
കൊല്ലം പന്മന പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പന്മയിലെ തന്നെ പതിമൂന്നാം വാര്‍ഡ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. ബിജെപി സ്ഥാനാര്‍ഥി വിശ്വനാഥന്‍റെ (62) മരണത്തെ തുടര്‍ന്നാണ് പന്‍മന പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 21നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവ...
