BREAKING NEWS


Breaking News

Breaking News, Entertainment, Entertainment News, Ernakulam, Kerala News, Latest news

‘തോളില്‍ കയ്യിടാനുള്ള ശ്രമം എന്നെ അസ്വസ്ഥയാക്കി; എന്നാലും കോളേജ് എടുത്ത നടപടികളില്‍ തൃപ്തയാണ്;’ അപര്‍ണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളേജില്‍ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി തന്നെ രംഗത്തെത്തി. കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപര്‍ണ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം. 'തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാര്‍ഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നു വരുമ്പോള്‍ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ സന്തോഷവതിയാണ്. കോളജിനെയും ഞാന്‍ ബഹുമാനിക്കുന്നു.'- അപര്‍ണ പറഞ്ഞു. ...
Breaking News, Crime, Kerala News, Latest news

പോപ്പുലര്‍ ഫ്രണ്ട് ഇനി അത്ര പോപ്പുലര്‍ അല്ല, കുടുംബം വഴിയാധാരമായ മിന്നല്‍ ഹര്‍ത്താലായി. നേതാക്കള്‍ ജയിലിലും കുടുംബക്കാര്‍ പെരുവഴിയിലുമായ അക്രമ സമരം എല്ലാവര്‍ക്കും പാഠമാകുന്നത് ഇങ്ങനെ; ഹൈക്കോടതി കണ്ണുരുട്ടി, സര്‍ക്കാര്‍ നടപ്പിലാക്കി….

ഹര്‍ത്താലില്‍ വസ്തുവകകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നഷ്ടം ഈടാക്കാന്‍ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി. തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ പുലിവാല് പിടിച്ചത് നേതാക്കളുടെ കുടുംബങ്ങളാണ്. ഹര്‍ത്താലിന്റെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്താന്‍ ഹൈക്കോടതി അക്രമികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്ന് സര്‍ക്കാരിനോട് പറഞ്ഞിരുന്നു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ അഖിലേന്ത്യാ ചെയര്‍മാന്‍ ഒ.എം.എ.സലാമിന്റെ മലപ്പുറം മഞ്ചേരി നറുകരയിലെ 14 സെന്റും വീടും മുന്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നേതൃത്വം നല്‍കുന്ന നാഷനല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ മലപ്പുറം വാഴക്കാട്ടെ ഭൂമിയും കണ്ടുകെട്ടി. മലപ്പുറം ജില്ലയില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 126 സ്വത്തുവകകളില്‍ 89 എണ്ണം കണ്ടുകെട്ടി. വയനാട്ടില്‍ ഒരാളുടേത് കൂട്ടുടമസ്ഥതയിലുള്ള സ...
Breaking News, Kerala News, Latest news, Technology

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണോ? ‘8’ ടെസ്റ്റ് പാസാകണോ? അറിയാനുള്ളതെല്ലാം ദ ഇവിടെ ഉണ്ട്…

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവ് താങ്ങാവുന്നതിലും ഭീകരമായപ്പോഴാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറിയത്. കാറുകളേക്കാള്‍ ഇലക്ട്രിക് വാഹനങ്ങളില്‍ പ്രിയം സ്‌കൂട്ടറുകളോടാണ്. ഓല, എതര്‍ തുടങ്ങി ഇലക്ട്രിക് സ്‌കൂട്ടറുകളെല്ലാം നിരത്തുകള്‍ കീഴടക്കി കഴിഞ്ഞു. ഇതിന് പുറമെ സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ലിഗറും ഓട്ടോ പ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ പ്രത്യേകം ലൈസന്‍സ് ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. ഇലക്ട്രിക് സ്‌കൂട്ടറുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് 250 വാട്ടില്‍ കൂടുതല്‍ പവറുള്ളതും, ഇതില്‍ കുറവ് പവര്‍ ഉള്ളതും. 250W പവറും പരമാവധി വേഗം 25kmph ഉം ആയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സ് വേണ്ടതില്ല. അതുകൊണ്ട് തന്നെ 16 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മുതല്‍ ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കാനാകും. ഇവയ്ക്ക...
Breaking News, Kerala News, Latest news

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ തുടങ്ങും; ബജറ്റ് ഫെബ്രുവരി 3ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. അടുത്ത ദിവസങ്ങളിലെ സമ്മേളന തീയതികള്‍ നാളെ ചേരുന്ന കാര്യോപദേശകസമിതി യോഗമാണ് തീരുമാനിക്കുക. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ അവതരണവും ചര്‍ച്ച നടക്കും. ഫെബ്രുവരി മൂന്നിന് മന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 വരെ ചേരുന്ന സഭ പിന്നീട് 27ന് പുനഃരാരംഭിച്ച് മാര്‍ച്ച് 30ന് അകം ബജറ്റ് പാസാക്കി പിരിയും. സംസ്ഥാന സര്‍ക്കാര്‍ അയച്ച നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതല്‍ സഭ വേദിയാകുന്നത്. പൂര്‍ണമായും ബജറ്റുമായി ബന്ധപ്പട്ട നടപടിക്രമങ്ങളാണ് നിയമസഭയില്‍ നടക്കുക. നിയമനിര്‍മാണം...
Around Us, Breaking News, Kerala News, Palakkad

മയക്കുവെടി കിട്ടിയപ്പോള്‍ തന്നെ അടങ്ങി പി ടി സെവന്‍; പിന്നെ കുറുമ്പുകളൊന്നുമില്ലാതെ കീഴടങ്ങി, ധോണി എന്ന് പേരിട്ട് വനം വകുപ്പും, ഏഴുമാസമായി പ്രദേശത്തെ ഉറക്കം കെടുത്തിയ കൊമ്പനെ പിടികൂടുമ്പോള്‍ നാട്ടുകാരും ആശ്വാസത്തില്‍ ആയി, ഇനി പി ടി സെവന് നല്ല നടപ്പ്….

പാലക്കാട്: ധോണിയെ വിറപ്പിച്ച പി ടി സെവനെ തളച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും വനം വകുപ്പും. ഇന്ന് രാവിലെ മയക്കുവെടിയേറ്റ ഒറ്റയാന്‍ പി.ടി. സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി. ആദ്യഘട്ട ദൗത്യം വിജയിച്ചതിന് പിന്നാലെ രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെ ആനയെ ധോണി ക്യാമ്പിലേക്ക് എത്തിച്ചു. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. മയക്കു വെടിവെച്ച ആനയെ ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയത്. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു. മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയത്. ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാ...
Breaking News, Entertainment, Entertainment News, Kerala News

വീണ്ടും മഞ്ജു വാര്യര്‍, ഇത്തവണ കൃഷ്ണനായി..

എന്നും മഞ്ജു വാര്യരെ നെഞ്ചേറ്റിയ വലിയൊരു സമൂഹം ഇവിടെയുണ്ട്. അവര്‍ക്ക് മുന്നിലേക്കിത നൃത്താവിഷ്‌കാരവുമായി മഞ്ജു വാര്യര്‍ വീണ്ടും എത്തി. സൂര്യ ഫെസ്റ്റിവലില്‍ ആയിരുന്നു മഞ്ജുവിന്റെ പ്രകടനം. രാധേ ശ്യാം എന്ന നൃത്തനാടകമാണ് ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ മഞ്ജു അവതരിപ്പിച്ചത്. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ നൃത്തനാടകം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ക്കും അത് വിസ്മയ കാഴ്ചയായി. മഞ്ജുവിന്റെ അവതരണം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. നൃത്തനാടകം കഴിയും വരെ ആസ്വദകര്‍ ഈ കരവിരുന്നില്‍ ലയിച്ചിരുന്നു. കൃഷ്ണ രാധ പ്രണയം ഏതൊക്ക രീതിയിലാണോ നാം കേട്ടത് അതൊക്കെ കോര്‍ത്തിണക്കിയതാണ് രാധ ശ്യാം നൃത്തനാടകം. ഗീത പത്മകുമാര്‍ ആണ് നൃത്ത ആവിഷ്‌കാരം ഒരുക്കിയത്. നൃത്തനാടകം അവതരിപ്പിക്കാന്‍ നടി മഞ്ജു വാര്യര്‍ എത്തുന്നതറിഞ്...
Breaking News, Cricket, Entertainment, Entertainment News, India, Latest news, Sports

ഏറെ നാളത്തെ പ്രണയ സാഫല്യം; സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെ കെ എല്‍ രാഹുല്‍ നാളെ മിന്ന് ചാര്‍ത്തും. ഹല്‍ദി ആഘോഷം ഇന്ന്…

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ് വധു. ഖണ്ഡാളയിലെ സുനില്‍ ഷെട്ടിയുടെ ബംഗ്ലാവിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക. രാഹുലിന്റെയും ആതിയയുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കു. ഇതിന് പിന്നാലെ ക്രിക്കറ്റ്, സിനിമാ ലോകത്തുള്ളവര്‍ക്കായി ഗംഭീര റിസപ്ഷന്‍ ഒരുക്കുന്നുണ്ട്. ഏറെക്കാലമായി ആതിയയും രാഹുലും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. വിവാഹ ശേഷം ബാന്ദ്രയിലാകും ദമ്പതികള്‍ താമസിക്കുക. ...
Around Us, Breaking News, Health, Thiruvananthapuram

വായില്‍ മീന്‍മുള്ള് കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്റേ മെഷീനിലിടിച്ച്‌ പെണ്‍കുട്ടിയുടെ നടുവിന് പൊട്ടല്‍,

14hr22 sharesതിരുവനന്തപുരം: വായില്‍ മീന്‍മുള്ള് കുടുങ്ങിയതിന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി എക്സ്റേ മെഷീനിലിടിച്ച്‌ നടുവൊടിഞ്ഞ് കിടപ്പിലായി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യക്കാണ് പരിക്കേറ്റത്. മീന്‍മുള്ള് കുടുങ്ങിയതിന് ഡോക്ടറെ കാണാന്‍ എത്തിയപ്പോള്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ്റേ എടുക്കന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം നടുവ് ശക്തിയായി ഇടിച്ചു. നടക്കാന്‍ പോലും കഴിയാതെയായ പെണ്‍കുട്ടിയുടെ നിലവിളികേട്ടെത്തിയ ലത മകളെ താങ്ങിപ്പിടിച്ച്‌ പുറത്തെത്തിച്ചു. ഓര്‍ത്തോ ഡോക്ടറുടെ നിര്‍ദേശാനുസരണം വീണ്ടും എക്സ്റേ എടുത്തപ്പോള്‍ നടുവിന്‍റെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. ബെല്‍റ്റ് ഇട്ട് വിശ്രമിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച്‌ ഡോക്ടര്‍ പറഞ്ഞയച്ചു. എക്സ്റേ റിപ്പോര്‍ട്ട് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ ...
Breaking News, Kerala News, Latest news

ആദ്യമായി 25 കോടി ലോട്ടറി അടിച്ച ഭാഗ്യവാന്‍ അനൂപ് ലോട്ടറി വിക്കാനിറങ്ങി. ഭാഗ്യവാന്റെ കൈയില്‍ നിന്നും ലോട്ടറി വാങ്ങിയാല്‍ ലോട്ടറി അടിക്കുമെന്ന് കരുതി ലോട്ടറി വാങ്ങാന്‍ വരുന്നവര്‍ നിരവധി. കോടികള്‍ ലോട്ടറി അടിച്ചിട്ടും അനൂപ് ലോട്ടറി കച്ചവടം തന്നെ തുടങ്ങിയതിന് കാരണം ഇതൊ???

തിരുവനന്തപുരം : കഴിഞ്ഞ ഓണം ബമ്പര്‍ ജേതാവ് തിരുവനന്തപുരം സ്വദേശി അനൂപിനെ അടുത്തൊന്നും മലയാളികള്‍ മറക്കാന്‍ ഇടയില്ല. 25 കോടിയുടെ ബമ്പര്‍ അടിച്ചതിനെ തുടര്‍ന്ന് സഹായം തേടിവരുന്ന ആളുകളുടെ ശല്യം കാരണം വീടുവിട്ട് അജ്ഞാത ജീവിതം വരെ അനൂപ് നയിച്ചിരുന്നു. ഒടുവില്‍ അനൂപ് തന്റെ ഭാഗ്യം മറ്റുള്ളവര്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിച്ചിരിക്കുയാണ്. ഇതിനായി തലസ്ഥാനത്ത് ഒരു ലോട്ടറി കട ആരംഭിച്ചു. ശ്രീവരാഹം സ്വദേശിയായ അനൂപ് മണക്കാട് ജംഗ്ഷനിലാണ് ഭാഗ്യക്കുറിക്കട ആരംഭിച്ചത്. വെള്ളിയാഴ്ച ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ ഭാഗ്യവാന്റെ കൈയാല്‍ ലോട്ടറി എടുക്കാന്‍ ഇവിടേയ്ക്ക് ഭാഗ്യാന്വേഷികള്‍ എത്തുകയാണ്. നിലവില്‍ മറ്റ് ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുത്താണ് അനൂപ് വില്‍പ്പന നടത്തുന്നത്. വൈകാതെ സ്വന്തമായി ഏജന്‍സി തുടങ്ങും. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന അനൂപിന്റെ ജീവിതത്തിലേക്ക് കഴിഞ്ഞ ഓണം ബമ്പറിലൂടെ വന്‍തുകയാണ് ...
Around Us, Breaking News, Latest news, Palakkad

പി ടി സെവനെ തളച്ചാലും ധോണിയിലുള്ളവര്‍ ആനപ്പേടിയില്‍ തന്നെ. ഇനിയും ആന വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍. പിടി സെവന്‍ നശിപ്പിച്ച കൃഷിയ്ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് ധോണി നിവാസികള്‍. ദൗത്യം വിജയമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ പറയുമ്പോഴും വീണ്ടും ആന ഇറങ്ങാം എന്ന ഭയത്താലാണ് ധോണിയിലുള്ളവര്‍..

ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. സെവന്‍. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ ശിവരാമനെ കൊലപ്പെടുത്തിയ ആന പിന്നീട് കണ്ടതെല്ലാം തകര്‍ത്തു. കൃഷിയിടങ്ങളെല്ലാം തകര്‍ക്കുകയും നാട്ടുകാരുടെ ജീവന് തന്നെ ഭീഷണിയായി തുടര്‍ന്നപ്പോഴാണ് പ്രതിഷേധം അണപൊട്ടിയത്. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങുകയായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ 7.40ഓടെ പി.ടി.ഏഴാമനെ മയക്ക് വെടി വെച്ചു. മയക്ക് വെടി കൊണ്ട പിടി സെവനെ കൂട്ടിലെത്തിക്കാന്‍ മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ...