BREAKING NEWS


ഇനി കിംഗ് ഖാന്റെ നാളോ?? വിജയക്കുതിപ്പില്‍ പത്താന്‍; മന്നത്തിന്റെ മുന്‍പിലെത്തി അഭിവാദ്യം ചെയ്ത് കിങ് ഖാന്‍

By sanjaynambiar
നാല് വര്‍ഷത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലെത്തിയ പത്താന്‍ കുതിപ്പ് തുടരുകയാണ്.
image 35

കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളിക്കൊണ്ട് ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. വളരെ വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡും പത്താന്‍ സ്വന്തമാക്കി. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പഠാന്‍ 200 കോടി രൂപ നേടിയത്.

image 38

ചിത്രം വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്ബിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് താരം ആരാധകരെ കണ്ടത്. ഒപ്പം പത്താനിലെ ‘ജൂമേ ജോ പഠാന്‍’ എന്ന ഗാനത്തിന്റെ ചുവടുകള്‍ വച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിലായി.

image 37

100 കോടി ക്ലബ്ബിലെത്തുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹണം ത്ചിത് പൗലൗസാണ് നിര്‍വഹിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *