BREAKING NEWS


Around Us

ആലപ്പുഴയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് വാ​ഗാദാനം നൽകി തട്ടിപ്പ്; യുവതി പിടിയിൽ
Alappuzha, Kerala News

ആലപ്പുഴയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് വാ​ഗാദാനം നൽകി തട്ടിപ്പ്; യുവതി പിടിയിൽ

ആലപ്പുഴയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് വാ​ഗാദാനം നൽകി പണം തട്ടിയകേസിൽ യുവതി അറസ്റ്റിൽ. തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപിള്ളി തുപ്പേലി വീട്ടിൽ അനീഷ(27) യെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുറവൂർ മനക്കോടം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദേശത്ത് പോകാനും വരാനും മറ്റുമായി വിമാന ടിക്കറ്റ് എടുക്കുന്നവരെ ലക്ഷ്യമിട്ട് ഇടനിലക്കാരിയായി നിന്ന് വേ​ഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു അനീഷ ആളുകളിൽ നിന്ന് പണം തട്ടിച്ചിരുന്നത്. കാനഡയിൽ നിന്ന് നാട്ടിലേക്ക് വരാൻ ശരാശരി മൂന്ന് ടിക്കറ്റ് ശരിയാക്കി നൽകാമെന്ന് തുറവൂർ മനക്കോടം സ്വദേശിയിൽ നിന്ന് 2,55000 രൂപ അക്കൗണ്ട് വഴി അനീഷ വാങ്ങിയിരുന്നു. തുടർന്ന് ടിക്കറ്റ് നൽകാതെ കബളിപ്പിച്ചതിനെ തുടർന്ന് പരാതി നൽകിയിരുന്നു. അനീഷയ്ക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട...
സിഎംആർഎൽ- മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Ernakulam, Kerala News, Latest news, Top News

സിഎംആർഎൽ- മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട സിഎംആർഎൽ- മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമപ്രവർത്തകൻ എം.ആർ അജയനാണ് ഹർജി നൽകിയത്. ഹർജിയിൽ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയും മകൾ വീണയും സിബിഐ അന്വേഷണത്തെ എതിർത്ത് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന്ചൂണ്ടിക്കാട്ടി വീണ സത്യവാങ്മൂലം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നും താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സിബിഐ അന്വേഷണത്തിന്റെ ആവശ്യം നിൽക്കുന്നതല്ലെന്നും സ്വയം...
സംസ്ഥാനത്ത് കനത്ത മഴ; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Ernakulam, Kerala News, Top News

സംസ്ഥാനത്ത് കനത്ത മഴ; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴയെ തുടർന്ന് കടൽ ഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ കണ്ണമാലിയിലെ കടൽക്ഷോഭം തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് റോഡ് ഉപരോധിക്കും. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്....
ചാലക്കുടിയിൽ പെയിന്റ് കടക്ക്‌ തീപിടിച്ചു
Thrissur

ചാലക്കുടിയിൽ പെയിന്റ് കടക്ക്‌ തീപിടിച്ചു

തൃശ്ശൂർ: നോർത്ത് ചാലക്കുടിയിൽ പെയിന്റ് ഹാർഡ്വെയർ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയിൽ തീപിടുത്തം. തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. തീയണക്കാനായി അഞ്ച് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ അടക്കം ഉള്ളതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു....
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വായോധികൻ മരിച്ചു
Alappuzha

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വായോധികൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ചാരുംമൂട്ടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. ഷോക്കേറ്റത് പന്നിയിൽ നിന്നാണെന്ന് ബന്ധുക്കൾ ആരംഭിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ. പിള്ളയാണ് മരിച്ചത്. കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ശിവൻകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തോട്ടിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു
Kasaragod

തോട്ടിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു

കാസർകോട്: കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ തോട്ടിൽ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിനുമുന്നിലുണ്ടായിരുന്ന വെള്ളം നിറഞ്ഞ തോട്ടിൽ വച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി....
Kerala News, Pathanamthitta

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശന സമയം മൂന്നു മണിക്കൂർ കൂടി നീട്ടി. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ക്രമീകരണം. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു മണിയിലേക്കും നീട്ടി. വൈകിട്ട് നാലുമണിക്ക് വീണ്ടും നട തുറക്കും. ഹരിവരാസനത്തിന് ശേഷം രാത്രി 11 മണിയോടെ വീണ്ടും നട അടയ്ക്കും. പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശനനിയന്ത്രണത്തോട് ഭക്തർ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ സന്നിധാനത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച് അഞ്ചുമണിയോടെ നട തുറന്നിരുന്നു. അതേസമയം, തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ലെന്നും ഭക്തർക്ക് ദർശനം സുഗമമാക്കണമെന്നും പ്രതിപക്ഷനേതാവ് വിടി സതീശൻ കൂട്ടിച്ചേർത്തു. പൊലീസിന്റെ എണ്ണത്തിലെ കുറവാണ് നിയന്ത്രണങ്ങൾ പാളാൻ പ്രധാന കാരണം. ഇതര സംസ്ഥാനത്തുനിന്നും മറ്റും എത്തിയവർ ബാരിക്കേഡ് ചാടിക്...
Kollam, Local News

കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ.

കൊല്ലം: കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പഴയാറ്റിൻ കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അലി ഹസീമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ അലി ഹസീം മോഷണത്തിന് വേണ്ടിയായിരുന്നു കൊല്ലത്ത് വാടക വീടെടുത്ത് താമസിച്ചത്. തട്ടാമല, മാടൻനട, പഴയാറ്റിൻ കുഴി എന്നിവിടങ്ങളിലെ നാലോളം ക്ഷേത്രങ്ങളിൽ പ്രതി കവർച്ച നടത്തി. ശ്രീകോവിലടക്കം കുത്തിതുറന്ന് സ്വർണ്ണവും നിലവിളക്കുകളും പാത്രങ്ങളും മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ മുതലുകൾ കൊല്ലം ജില്ലയിലെ വിവിധ ആക്രി വ്യാപാര സ്ഥാപനങ്ങളിൽ വിറ്റ ശേഷം എറണാകുളത്തേക്ക് കടക്കുന്നതായിരുന്നു അലി ഹസീമിന്റെ പതിവ്. ഒരേ ശൈലിയിലുള്ള മോഷണങ്ങൾ ആവർത്തിച്ചതോടെ ഇരവിപുരം പൊലീസ് പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു....
Ernakulam

ആലുവയിലെ വാടക വീട്ടിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, കണ്ണൂർ സ്വദേശി, അന്വേഷണം സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എടത്തല പൊലീസ് അന്വേഷണം തുടങ്ങി....
Kerala News, Thrissur

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

തൃശൂര്‍: തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. സ്കൂൾ മാനേജ്മെന്‍റിന്‍റ...