BREAKING NEWS


സംസ്ഥാനത്ത് കനത്ത മഴ; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

By sanjaynambiar
download 14

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയെ തുടർന്ന് കടൽ ഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ കണ്ണമാലിയിലെ കടൽക്ഷോഭം തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് റോഡ് ഉപരോധിക്കും. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *