ഫുട്ബോൾ ഇതിഹാസ തരാം ലയണൽ മെസ്സിക്ക് ഇന്ത്യയിൽ ഉജ്ജ്വല സ്വീകരണം ഇതിനു പിന്നാലെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം!
അർജന്റീനയുടെ പ്രശസ്ത ഫുട്‌ബോൾ താരം ലയണൽ മെസ്സിക്ക് ഇന്ത്യയിൽ ഊഷ്മളമായ വരവേൽപ്പ് ലഭിച്ചു. ശനിയാഴ്ച പുലർച്ചെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ മെസ്സിയെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.കൊൽക്കത്ത സന്ദർശനത്തിന്റെ ഭാഗമായി ശ്രീഭൂമി സ്‌പോർട്ടിങ് ക്ലബ്ബ് നിർമ്മിച്ച 70 അടി ഉയരമുള്ള മെസ്സിയുടെ പ്രതിമ അദ്ദേഹം ഇന്ന് രാവിലെ അനാവരണം ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം മെസ്സിക്ക് നേരിട്ട് വേദിയിലെത്താൻ സാധിച്ചില്ല. അതിനാൽ, ഹോട്ടൽ മുറിയിൽ വെച്ച് 'വെർച്വൽ' മാർഗ്ഗത്തിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. നടൻ ഷാറുഖ് ഖാനും ബംഗാൾ മന്ത്രി സുർജിത് ബോസും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ടെന്ന് മെസ്സി പ്രതികരിച്ചു.
മെസ്സിക്ക് സ്വീകരണം നൽകാനായി കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം സംഘർഷാവസ്ഥ ഉണ്ടായി. ടിക്കറ്റിനായി 5,000 രൂപ മുതൽ 25,000 രൂ...









