BREAKING NEWS


മെസിയെ വരവേൽക്കാൻ തയ്യാറെടുത്ത് കൊച്ചി; കേരളത്തിലെ സൗകര്യങ്ങളിൽ പൂർണതൃപ്തനെന്ന് എഎഫ്എ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര

By sanjaynambiar
2687285 argentina kochi

 

കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന് മുന്നോടിയായി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി. കലൂർ സ്റ്റേഡിയം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. സ്റ്റേഡിയം, എയർപോർട്ട്, ഇമിഗ്രേഷൻ സൗകര്യങ്ങൾ, ഹോട്ടൽ താമസ സൗകര്യങ്ങൾ തുടങ്ങി എല്ലാ ക്രമീകരണങ്ങളിലും പൂർണ തൃപ്തി രേഖപ്പെടുത്തി.

സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ അടക്കം സ്പോൺസർമാരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി നവംബർ 15ന് കേരളത്തിലെത്തുമെന്നത് ഉറപ്പാണ്. ക്രമീകരണങ്ങളിൽ ടീം തൃപ്തരാണ്. മത്സര തീയതിയും എതിരാളി ടീമും മുഖ്യമന്ത്രി പ്രഖ്യാപിക്കും,” മന്ത്രി വ്യക്തമാക്കി. പിച്ച്, കാണികളുടെ ഇരിപ്പിട സൗകര്യം, വെളിച്ചം തുടങ്ങിയ കാര്യങ്ങളിൽ സംഘം നിർദേശങ്ങൾ മുന്നോട്ടു വെച്ചതായും, ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും
ദിവസങ്ങളിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *