തെങ്ങിൻ മടലിൽ നിന്നും വാംഖഡെയിലെ സിക്സറുകളിലേക്ക്; സജന സജീവൻ മനസ്സ് തുറക്കുന്നു
മുംബൈ: ക്രിക്കറ്റ് ബാറ്റ് എന്നത് ഒരു സ്വപ്നം മാത്രമായിരുന്ന കാലം, കളിമുറ്റത്തെ ആവേശം തെങ്ങിൻ മടലിലൊതുക്കിയ ഒരു തലമുറയുടെ പ്രതിനിധിയായി ഇന്ന് മലയാളി താരം സജന സജീവൻ. വനിതാ പ്രീമിയർ ലീഗിൽ (WPL) മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്ററായ സജന, തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ തുടക്കകാലത്തെ വൈകാരികമായ ഓർമ്മകൾ പങ്കുവെച്ചതാണ് ഇപ്പോൾ കായികലോകത്ത് ചർച്ചയാകുന്നത്.
മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ വേദിയിലേക്ക് ഒരു തെങ്ങിൻ മടൽ തന്നെ കൊണ്ടുവന്നാണ് സജന തന്റെ കുട്ടിക്കാലം വിവരിച്ചത്.
"ഇതായിരുന്നു എന്റെ ആദ്യത്തെ ബാറ്റ്. കേരളത്തിൽ ഞങ്ങൾ പണ്ട് ക്രിക്കറ്റ് കളിക്കാൻ ഇത്തരം മടലുകൾ കൊണ്ടാണ് ബാറ്റ് നിർമ്മിച്ചിരുന്നത്. എന്റെ നാട്ടിൽ ക്രിക്കറ്റ് കളിച്ചിരുന്ന ഏക പെൺകുട്ടി ഞാനായിരുന്നു. അതുകൊണ്ടുതന്നെ എന്നും ആൺകുട്ടികൾക്കൊപ്പമായിരുന്നു എന്റെ കളി." - സജന പറഞ്ഞു.
ഒരു സാധാരണ കുടുംബത്തിൽ നിന്നും കഠിനാധ്വാനത്...










