ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പിൽ മുത്തമിട്ടതിന് പിന്നാലെ, ആഭ്യന്തര ക്രിക്കറ്റിലെ വനിതാ താരങ്ങളുടെയും മാച്ച് ഒഫീഷ്യലുകളുടെയും പ്രതിഫലം ബിസിസിഐ (BCCI) കുത്തനെ വർദ്ധിപ്പിച്ചു. ബോർഡിന്റെ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം എടുത്തത്.ടി20 മത്സരങ്ങൾ: ദേശീയ ടി20 ടൂർണമെന്റുകളിൽ കളിക്കുന്നവർക്ക് പ്രതിദിനം ₹25,000-ഉം റിസർവ് താരങ്ങൾക്ക് ₹12,500-ഉം ലഭിക്കും.


അമ്പയർമാർക്കും മാച്ച് റഫറിമാർക്കും ലീഗ് മത്സരങ്ങൾക്ക് പ്രതിദിനം ₹40,000 ലഭിക്കും. നോക്കൗട്ട് മത്സരങ്ങളിൽ ഇത് ₹50,000 മുതൽ ₹60,000 വരെയായി ഉയരും. ഈ വർദ്ധനവോടെ രഞ്ജി ട്രോഫിയിലെ നോക്കൗട്ട് മത്സരങ്ങൾ നിയന്ത്രിക്കുന്ന അമ്പയർമാർക്ക് ഒരു മത്സരത്തിൽ നിന്ന് 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ സമ്പാദിക്കാനാകും.
2025-ൽ ഇന്ത്യയിൽ വെച്ച് നടന്ന വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയത് വനിതാ ക്രിക്കറ്റിന്റെ വളർച്ചയിൽ വലിയ നാഴികക്കല്ലായിരുന്നു. ഇതിന് പിന്നാലെ ലോകകപ്പ് നേടിയ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഈ വിജയത്തിന്റെ ആവേശം ആഭ്യന്തര തലത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വേതന പരിഷ്കരണം.
