BREAKING NEWS


National

കരൂര്‍ അപകടത്തിന് കാരണം ലാത്തിചാര്‍ജ് എന്ന് ടിവികെ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
National

കരൂര്‍ അപകടത്തിന് കാരണം ലാത്തിചാര്‍ജ് എന്ന് ടിവികെ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

  ചെന്നൈ: കരൂര്‍ അപകടം അന്വേഷിക്കാനായി മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കും. സംഭവത്തില്‍ ടിവികെ ജില്ലാ സെക്രട്ടറി എന്‍. സതീഷ് കുമാറിനെതിരെ കേസെടുത്തിരുന്നു. എന്നാൽ സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. വാദത്തിനിടയില്‍ വിജയ്‌ക്കും ടിവികെയ്ക്കുമെതിരെ കോടതി രൂക്ഷമായി വിമർശിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു. അതേസമയം കരൂർ അപകടത്തിന് കാരണം പൊലീസ് ലാത്തി ചാര്‍ജാണെന്ന് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയില്‍. വിജയ്‌യെ കാണാന്‍ ടിവികെ അനുഭാവികള്‍ കാത്തു നില്‍ക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ചെരുപ്പെറി...
മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോർജിന് വിട
National

മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോർജിന് വിട

  മു​തി​ർ​ന്ന മാ​ധ്യ​മ​​​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി.​ജെ.​എ​സ്. ജോ​ർ​ജ് (97) അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​​ക്കെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.20നാ​യി​രു​ന്നു അ​ന്ത്യം. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യ ടി.​ജെ.​എ​സ് ജീ​വ​ച​രി​​​​​​ത്ര​കാ​ര​ൻ, കോ​ള​മി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​ണ്. പ​​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​സാ​മാ​ന്യ ധൈ​ര്യം പ്ര​ക​ടി​പ്പി​ച്ച അ​ദ്ദേ​ഹം, സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ പേ​രി​ൽ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട ആ​ദ്യ പ​ത്രാ​ധി​പ​ർ​കൂ​ടി​യാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി – കേസരി പുരസ്കാരങ്ങള്‍ നേടി. മജിസ്‌ട്രേറ്റ് ആയിരുന്ന ടി ടി ജേക്കബിന്റെയും ചാച്ചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനാണ് തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി ജെ എസ് ജോര...
ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി
National

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി

  അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്. ഒക്ടോബർ 6 മുതൽ 16 വരെയുള്ള തീയതികൾക്കിടയിൽ മൂന്ന് ദിവസമാണ് ഇന്ത്യയി​ലെത്തുക എന്നാണ്റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ആമിർ ഖാൻ മുത്തഖിയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. . വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മേയ് മാസത്തിൽ ഇദ്ദേഹം സംഭാഷണം നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ജനുവരിയിൽ ദുബായിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. താലിബാൻ സർക്കാരുമായി നേരിട്ട് ഇടപഴകുന്നത് അഫ്ഗാനിസ്ഥാനിലെ ദീർഘകാല താൽ...
സിബിഐ അന്വേഷണമില്ല, ടിവികെയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
National

സിബിഐ അന്വേഷണമില്ല, ടിവികെയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

    ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതിദേശീയ മക്കള്‍ ശക്തി കക്ഷിയുടേത് ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ്, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളിയത്. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. നിലവിൽ പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. യോഗങ്ങൾ നടത്തുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതാതു രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ പാതയോരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയോഗങ്ങളോ റാലികളോ നടത്തുന്നതിന്, പൊതു മാര്‍ഗനിര്‍ദേശം രൂപീകരിക്കുന്നതുവരെ, ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുംപരിപാടികള്‍ നടത്താന്‍ അനുമതി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച...
കരൂര്‍ ദുരന്തം; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും
National

കരൂര്‍ ദുരന്തം; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

  ചെന്നൈ: ടിവികെ സംഘടിപ്പിച്ച റാലിയിൽ ഉണ്ടായ തിരക്കിലും തിക്കിലും 41 പേർ മരണപ്പെട്ട സംഭവത്തിൽ, നടനും പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരായ ഹർജിയും, അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട ടിവികെയുടെ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പി.എച്ച്. ദിനേശ് സമർപ്പിച്ച ഹർജിയിൽ, ദുരന്തത്തിന് വിജയിനും ടിവികെ പാർട്ടിക്കും നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. ഇതിനിടെ, സംഭവത്തെ തുടർന്ന് വിജയിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 41 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ വിജയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എഴുത്തുകാർ, ചിന്തകർ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ എന്നിവരടങ്ങുന്ന സാംസ്കാരിക-സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ രംഗത്തെത്തി. 300 പേരുടെ ഒപ്പോടെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, വിജയ് പങ്കെടുത്ത മുൻ പരിപാടികളിലും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കരൂ...
അഹിംസയുടെ പ്രവാചകൻ മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി
National

അഹിംസയുടെ പ്രവാചകൻ മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യയുടെ രാഷ്ട്രപിതാവും അഹിംസയുടെ പ്രവാചകനുമായ മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം ഇന്ന് ആചരിക്കുന്നു. സഹന സമരം ആയുധമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച മഹാനായ നേതാവിന്റെ ജന്മ വാർഷിക ദിനത്തിൽ രാജ്യം ആദരാഞ്ജലി അർപ്പിക്കുന്നു. ഗാന്ധി ജയന്തി പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും ആശംസാ സന്ദേശം പങ്കുവെച്ചു. ഗാന്ധി ദർശനങ്ങളിലൂടെ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും ഇരുവരും രാജ്യവാസികൾക്ക് വിജയദശമി ആശംസകളും നേർന്നു. "ആളുകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗം സേവനത്തിലും കാരുണ്യത്തിലും ഒളിഞ്ഞിരിക്കുന്നു എന്നതാണ് ഗാന്ധിജി പഠിപ്പിച്ചത്. വികസിത ഭാരതത്തിന്റെ അന്വേഷണത്തിൽ രാജ്യം അദ്ദേഹത്തിന്റെ പാത പിന്തുടരും," എന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു....
പുടിന്റെ ഇന്ത്യാ സന്ദർശനം ഡിസംബറിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും
National

പുടിന്റെ ഇന്ത്യാ സന്ദർശനം ഡിസംബറിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും

  മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ഡിസംബര്‍ മാസം അഞ്ച്, ആറ് തീയതികളില്‍ പുടിന്‍ ഇന്ത്യയിലെത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ചയും നടത്തും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്കുമേല്‍ പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കഴിഞ്ഞ ഓഗസ്റ്റിൽ മോസ്‌കോ സന്ദര്‍ശിച്ച വേളയിലാണ് പുതിന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. അതേസമയം ചൈനയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ മോദിയും പുടിനും തമ്മില്‍ കാണുകയും ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ മൂന്ന് ശതമാനം കൂട്ടി
National

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ മൂന്ന് ശതമാനം കൂട്ടി

ന്യൂഡല്‍ഹി: നവരാത്രി, ദീപാവലി സമ്മാനമായി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വര്‍ധനവിന് അംഗീകാരം നല്‍കിയത്. ജൂലൈ ഒന്നുമുതല്‍ വർധനവ് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലായങ്ങള്‍ തുടങ്ങുന്നതിനായി 5863 കോടി രൂപയും മന്ത്രിസഭാ യോഗം അനുവദിച്ചു. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് വർധനവ്. 49 ലക്ഷം ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും അധിക തുക ലഭിക്കും. എന്നാൽ ഡിഎ, ഡിആര്‍ വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാരിന്റെ ബാധ്യത പ്രതിവര്‍ഷം 10,083.96 കോടി രൂപയായിരിക്കും....
ആർഎസ്എസിനെ പ്രശംസിച്ച് മോദി; നൂറാം വാർഷികാഘോഷത്തിൽ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
National

ആർഎസ്എസിനെ പ്രശംസിച്ച് മോദി; നൂറാം വാർഷികാഘോഷത്തിൽ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി

  ന്യൂഡൽഹി: ആർഎസ്എസിൻ്റെ നൂറാം വാർഷികാഘോഷത്തിൽ സംഘടനയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രി ആശംസകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്. സംഘടന 100 വർഷം പൂർത്തിയാകുന്നതിന് സാക്ഷിയാകാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണ്. ഭരണഘടനയിലും ജനാധിപത്യത്തിലും ആർഎസ്എസിന് ഉറച്ച വിശ്വാസമാണെന്നും ആ വിശ്വാസമാണ്  അടിയന്തരാവസ്ഥക്കാലത്ത് പ്രവർത്തകർക്ക് പോരാട്ടത്തിന് ഊർജമായതെന്നും മോദി പറഞ്ഞു. ആർഎസ്എസിൻ്റെ നൂറാം വാർഷികത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി. ഭാരതാംബയുടെ ചിത്രവും, സ്റ്റാമ്പിൽ ആർഎസ്എസ് പരേഡിൻ്റെ ചിത്രവുമാണ് നാണയത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഭാരതാംബയുടെ ചിത്രം നാണയത്തിൽ ആലേഖനം ചെയ്യുന്നത്.  ...
ഭൂട്ടാനിലേക്ക് രണ്ട് റെയില്‍ പാതകൾ നിർമ്മിക്കാൻ ഇന്ത്യ; 4000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു
National

ഭൂട്ടാനിലേക്ക് രണ്ട് റെയില്‍ പാതകൾ നിർമ്മിക്കാൻ ഇന്ത്യ; 4000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു

    ന്യൂഡൽഹി: ഭൂട്ടാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4000 കോടിയിലധികം രൂപ ചെലവിൽ റെയില്‍പാതകള്‍ നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ. ഭൂട്ടാനുമേല്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ഭൂട്ടാന്‍ സശന്ദര്‍ശന വേളയിലാണ് റെയില്‍ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചത്. അസമിലെ കോക്രജാറിനെയും പശ്ചിമബംഗാളിലെ ബനാഹര്‍ട്ടിനെയും ഭൂട്ടാനിലെ ഗെലെഫു, സംത്സെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേര്‍ന്നാണ് പുറത്തുവിട്ടത്. രണ്ട് പദ്ധതികളിലൂടെ ആയി 89 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുമെന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെ...