BREAKING NEWS


National

ഫിലിപ്പീന്‍സില്‍ വൻ ഭൂചലനം; 26 പേർ കൊല്ലപ്പെട്ടു
National

ഫിലിപ്പീന്‍സില്‍ വൻ ഭൂചലനം; 26 പേർ കൊല്ലപ്പെട്ടു

  മനില: ഫിലിപ്പീന്‍സില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദുരന്തത്തില്‍ 26 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും സർക്കാർ ദുരന്ത മുന്നറിയിപ്പ് നല്‍കി. നിലവില്‍ ദുരന്ത ബാധിത മേഖലയായ ബോഗോ നഗരത്തില്‍ മാത്രം 19 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാന്‍ റെമിജിയോ പ്രദേശത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരം നടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. ഇതിനെ തുര്‍ന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിരവധി പേര്‍ കുടുങ്ങികിടക്കുന്നുണ്ട്. ഏകദേശം 90,000 ആളുകള്‍ വസിക്കുന്ന തീരദേശ നഗരമായ ബോഗോയില്‍ന...
തമിഴ്‌നാട്  തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം; ഒന്‍പത് നിർമ്മാണ തൊഴിലാളികൾക്ക്  ദാരുണാന്ത്യം
National

തമിഴ്‌നാട് തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം; ഒന്‍പത് നിർമ്മാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

  ചെന്നൈ: തമിഴ്‌നാട് എണ്ണോറിലെ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. നിർമാണത്തൊഴിലാളികളാണ് മരിച്ചത്. പത്തിലധികം പേർക്ക് പരിക്കേറ്റു. നിർമാണത്തിനായി ഉപയോ​ഗിക്കുന്ന ലോഹം കൊണ്ടുള്ള ജാറം തകർന്ന് വീണാണ് അപകടമുണ്ടായത്. മുപ്പതിലധികം അതിഥി തൊഴിലാളികളാണ് ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നത്. പവര്‍ പ്ലാന്റിന്റെ നാലാം യൂണിറ്റിലെ മുന്‍വശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സിയിലിരിക്കെയാണ് ഒന്‍പതു പേരും മരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി....
ടിവികെ തെറ്റ് ചെയ്തിട്ടില്ല, ജനങ്ങൾക്ക് സത്യം എന്തെന്നറിയാം: കരൂർ ദുരന്തത്തിൽ പ്രതികരണവുമായി വിജയ്‌
National

ടിവികെ തെറ്റ് ചെയ്തിട്ടില്ല, ജനങ്ങൾക്ക് സത്യം എന്തെന്നറിയാം: കരൂർ ദുരന്തത്തിൽ പ്രതികരണവുമായി വിജയ്‌

  കരൂർ ആൾക്കൂട്ട ദുരന്തത്തിന്പിന്നാലെ വീഡിയോ സന്ദേശവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഹൃദയം മുഴുവൻ വേദന മാത്രമാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും വിജയ് പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂവെന്നും ടിവികെ പ്രവർത്തകരുടെ മേൽ കൈവയ്ക്കരുതെന്നും വിജയ് അഭ്യർഥിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അഞ്ച് ജില്ലകളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരിൽ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊ...
ഇൻ്റർനെറ്റ് അധാർമികം; അഫ്‌ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി താലിബാൻ
National

ഇൻ്റർനെറ്റ് അധാർമികം; അഫ്‌ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി താലിബാൻ

  കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് താലിബാൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. ഇൻ്റർനെറ്റ് അധാർമികമാണെന്ന വ്യാഖ്യാനമാണ് താലിബാൻ നടപടി വിശദീകരിക്കാൻ മുന്നോട്ടുവച്ചത്. ഇതോടെ രാജ്യത്തെ മൊബൈൽ ഫോൺ ബന്ധവും വിമാന സർവീസുകളും അടക്കം പൂർണമായി നിലച്ചിരിക്കുകയാണ്. രാജ്യത്ത് സമ്പൂർണ ഇൻ്റർനെറ്റ് തടസ്സം നിലനിൽക്കുന്നുവെന്ന വിവരം ഇൻ്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്‌സ് പുറത്തുവിട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അറിയിച്ചു. 2021-ൽ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള നിരവധി നിയന്ത്രണ നടപടികളുടെ ഭാഗമായാണ് ഈ വിലക്കും നടപ്പിലാക്കിയിരിക്കുന്നത്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലികോം ഷട്ട്ഡൗൺ തുടരുമെന്ന് താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കാബൂൾ വിമാനത്താവളത്തിലെ വി...
ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ
National

ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ

ന്യൂഡൽഹി: ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനയായി കാനഡ പ്രഖ്യാപിച്ചു. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായി കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി പറഞ്ഞു. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കാനഡയിലെ പൊതുസുരക്ഷാ മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ ഇന്ത്യൻ വിഭാഗങ്ങൾക്കിടയിലുണ്ടാവുന്ന അക്രമ സംഭവങ്ങൾ വ‍ർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കാനഡയുടെ നീക്കം. ഭീകര സംഘടനായി പ്രഖ്യാപിച്ചതിനാൽ ബിഷ്‌ണോയ് സംഘത്തിന്‍റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ കാനഡ സർക്കാരിനു കഴിയും.കൂടാതെ ബിഷ്ണോയി സംഘാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കനേഡിയന്‍ നിയമപാലകര്‍ക്ക് നിയമപരമായ അധികാരവും ഈ തീരുമാനത്തിലൂടെ ലഭിക്കും. ബിഷ്ണോയി സംഘത്തെ തീവ്രവാദ സംഘമായി കണക്കാക്കണമെന്ന് നിരവധി നേതാക്കൻമാർ കാനഡ സർക്കാരിനോട...
കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിക്കെതിരെ ആത്മഹത്യാ കുറിപ്പ്
National

കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിക്കെതിരെ ആത്മഹത്യാ കുറിപ്പ്

ചെന്നൈ; കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. ടിവികെ വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കരൂർ ദുരന്തത്തിന്റെ വിഷാദത്തിലാണ് ആത്മഹത്യ. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ദുരന്തത്തിന് കാരണം മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയെന്ന് കുറിപ്പിൽ ആരോപിക്കുന്നു. ദുരന്തത്തിന്റെ വാർത്തകളിൽ അയ്യപ്പൻ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പൻ മുമ്പ് വിജയ് ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം റാലിയുടെ സംഘാടകരിൽ ഒരാളായ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകനെ പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും. മതിയഴകനെ കൂടാതെ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി ടി ആർ നിർമൽകുമാർ,എന്നിവരെ ഉടൻ അറസ്റ്റ് ചെയ്തേക്ക...
റാലിക്കെത്താൻ മനഃപൂർവം വൈകി, അനുമതിയില്ലാതെ റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി: കരൂർ ദുരന്തത്തിൻ്റെ എഫ്ഐആറിൽ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ
National

റാലിക്കെത്താൻ മനഃപൂർവം വൈകി, അനുമതിയില്ലാതെ റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി: കരൂർ ദുരന്തത്തിൻ്റെ എഫ്ഐആറിൽ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

  കരൂർ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണം. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാൽ റാലിക്കെത്താൻ വിജയ് മനപൂർവം വൈകിയെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് റോഡ് ഷോ നടത്തിയെന്നും ആണ് എഫ്ഐആറിൽ പറയുന്നു. . ദുരന്തത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചശേഷം രാത്രി 9 മണിയോടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് വിജയിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ടിവികെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്നും പൊലീസ് എഫ്​ഐആറിൽ പരാമർശിക്കുന്നു. ടിവികെ നേതാക്കള്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും സുരക്ഷ സേനക്ക് നിയന്ത്രിക്കാനാവാത്ത വിധം ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്.മൂന്ന് മണി മുതല്‍ 10 മണി വരെയുള്ള സമയത്താണ് പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. അനുമതിയില്ലാതെ പലയിടത്തും വിജയ് റോഡി...
കരൂർ ദുരന്തം: ഗൂഢാലോചന അന്വേഷിക്കണമെന്ന ടിവികെ ഹർജി ഇന്ന് പരിഗണിക്കും
National

കരൂർ ദുരന്തം: ഗൂഢാലോചന അന്വേഷിക്കണമെന്ന ടിവികെ ഹർജി ഇന്ന് പരിഗണിക്കും

  തമിഴ്നാട്: പത്ത് കുട്ടികളടക്കം 41 പേരുടെ ജീവനെടുത്ത കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ടിവികെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ടിവികെ റാലികൾ തടയണമെന്ന പരിക്കേറ്റവരിലൊരാൾ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിൽ എത്തും. കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണമോ, സിബിഐ അന്വേഷണമോ വേണമെന്നാണ് ടിവികെയുടെ ആവശ്യം.ഹർജിയിൽ ടിവികെ തമിഴ്നാട് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, ഗൂഢാലോചന തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ട് എന്നുമാണ് ആരോപണം. പരിപാടിക്കിടെ പവർക്കട്ട് ഉണ്ടായെന്ന ടിവികെ ആരോപണം തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് തള്ളി. പൂജാ അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിക്കുന്നത്. ജുഡീഷ്യൽ അന്വേഷണത്തിന്‍റെ ഭാഗമായി ദുരന്തഭൂമി സന്ദർശിച്ച ജസ്റ്റിസ് അരുണ ജഗദീഷ്, ഇത്തരം അപകട...
കരൂർ ദുരന്തത്തിൽ മരണം 41 ആയി
National

കരൂർ ദുരന്തത്തിൽ മരണം 41 ആയി

  ചെന്നൈ: കരൂരില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് വയസു മുതല്‍ 55 വയസ് വരെ പ്രായമുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ കൂടുതലും 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ഒന്നരലക്ഷത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ, വിജയ് എത്താൻ ഏഴോളം മണിക്കൂർ വൈകിയതോടെ ജനക്കൂട്ടത്തിന്റെ സമ്മർദ്ദം കൂടി. ആയിരക്കണക്കിന് കുട്ടികൾക്ക് കുടിവെള്ളം ലഭിക്കാതെ വിഷമിക്കേണ്ടി വന്നു. ഇതുകണ്ട് വിജയ് പ്രസംഗം നിർത്തി ജനങ്ങളിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞു നൽകുന്നതായ ദൃശ്യങ്ങൾ പുറത്ത് വന്നു. എന്നാൽ തുടർന്ന് ഉണ്ടായ തിരക്കും തിക്കിലും പലർക്കും ജീവഹാനിയായി. ജനക്കൂട്ടത്തിൽ പലരും ചൂടും ഓക്സിജൻ ക്ഷാമവും കാരണം ബോധംകെട്ട് വീണു. നിലത്ത് വീണവർക്കുമേൽ മറ്റുള്ളവർ നടന്ന് കടന്ന സംഭവങ്ങൾ ഗുരുതര പരിക്കുകൾക്കും മരണത്തിനും കാരണമായി. വി...
യുഎന്നില്‍ നെതന്യാഹു പ്രസംഗത്തിനെതിരെ പ്രതിഷേധം
National

യുഎന്നില്‍ നെതന്യാഹു പ്രസംഗത്തിനെതിരെ പ്രതിഷേധം

  ന്യൂയോര്‍ക്ക്: ഗാസയിലെ സൈനിക നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായി. പ്രസംഗം തുടങ്ങും മുമ്പേ തന്നെ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ഹാളില്‍നിന്ന് ഇറങ്ങിപ്പോകുകയും, ചില ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുകയും ചെയ്തു. അതേ സമയം, ഇസ്രയേല്‍ പ്രതിനിധികള്‍ കൈയടിച്ച് പിന്തുണ പ്രകടിപ്പിച്ചു. പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പ്രതിനിധികള്‍ ഹാളില്‍ തന്നെ തുടരുകയുണ്ടായി. എന്നാല്‍ യുഎസിന്റെയും യുകെയുടെയും ഉന്നത അംബാസിഡര്‍മാരുടെ അഭാവം ശ്രദ്ധേയമായി, പകരം ജൂനിയര്‍ ഉദ്യോഗസ്ഥരാണ് പ്രസംഗം കേള്‍ക്കാനെത്തിയതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസംഗത്തിനിടെ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ആവേശത്തോടെ പ്രശംസിക്കുകയും, അദ്ദേഹത്തിനെതിരായ വധശ്...