BREAKING NEWS


തമിഴ്‌നാട് തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം; ഒന്‍പത് നിർമ്മാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

By sanjaynambiar
ENNOREPOWERPLANT 1759243434140 cdc999bf eabf 4b83 8e3c 49454e02115f 900x506 1

 

ചെന്നൈ: തമിഴ്‌നാട് എണ്ണോറിലെ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ അപകടത്തിൽ 9 പേർ മരിച്ചു.
നിർമാണത്തൊഴിലാളികളാണ് മരിച്ചത്. പത്തിലധികം പേർക്ക് പരിക്കേറ്റു. നിർമാണത്തിനായി ഉപയോ​ഗിക്കുന്ന ലോഹം കൊണ്ടുള്ള ജാറം തകർന്ന് വീണാണ് അപകടമുണ്ടായത്.

മുപ്പതിലധികം അതിഥി തൊഴിലാളികളാണ് ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നത്. പവര്‍ പ്ലാന്റിന്റെ നാലാം യൂണിറ്റിലെ മുന്‍വശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സിയിലിരിക്കെയാണ്
ഒന്‍പതു പേരും മരിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *