BREAKING NEWS


ഹോളിവുഡ് റിപ്പോർട്ടറിൻ്റെ കവർ ചിത്രമായി “ലോക” ടീം

By sanjaynambiar
WhatsApp Image 2025 10 01 at 10.47.21

 

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച ” ലോക ചാപ്റ്റർ വൺ ചന്ദ്ര” മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി തുടരുമ്പോൾ, ഇന്ത്യയിലെ പ്രശസ്ത സിനിമാ മാഗസിൻ ആയ ഹോളിവുഡ് റിപ്പോർട്ടറിൻറെ കവർ ചിത്രമായിരിക്കുകയാണ് ” ലോക” ടീം. ചിത്രത്തിൻ്റെ നിർമ്മാതാവായ ദുൽഖർ സൽമാൻ, സംവിധായകൻ ഡൊമിനിക് അരുൺ, ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തിയ നായിക കല്യാണി പ്രിയദർശൻ എന്നിവരാണ് കവർ ചിത്രത്തിൽ ഇടം പിടിച്ചത്. ഹോളിവുഡ് റിപ്പോർട്ടർ മാഗസിൻ്റെ ഏറ്റവും പുതിയ എഡിഷനിൽ ആണ് “ലോക” ടീമുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്തിടെ “ലോക ചാപ്റ്റർ 2” പ്രഖ്യാപനവും എത്തിയിരുന്നു. ടോവിനോ തോമസ് ആണ് ലോക ചാപ്റ്റർ 2 ൽ നായകനായി എത്തുന്നത്.

ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം, അഞ്ചു ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരുന്നു. ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലും എത്തി. മൂത്തോൻ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രമായി മമ്മൂട്ടിയും ഈ സിനിമാറ്റിക് യൂണിവേഴ്സിലെ നിർണ്ണായകമായ ഒരു സാന്നിധ്യമായി എത്തുമെന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്.

റിലീസ് ചെയ്ത അഞ്ചാം ആഴ്ചയും കേരളത്തിലെ 275 സ്‌ക്രീനിൽ നിറഞ്ഞു പ്രദർശിപ്പിക്കുന്ന ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ 288 കോടി ആഗോള ഗ്രോസ് നേടിയാണ് ഇപ്പൊൾ മുന്നേറുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ വിജയമായ ചിത്രം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന മലയാള ചിത്രം കൂടിയാണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഈ ചിത്രം ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് വേഫറെർ ഫിലിംസ് ആണ്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *