BREAKING NEWS


National

ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം: സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ
National

ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം: സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ

ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷവും യാത്രാ തീയതി മാറ്റാനുള്ള സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ. ജനുവരി മുതൽ യാത്രക്കാർക്ക് അവരുടെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി യാതൊരു ഫീസും കൂടാതെ ഓൺലൈനായി മാറ്റാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുവഴി യാത്രക്കാർക്ക് അവരുടെ പണം നഷ്ടമാകാതെ തന്നെ യാത്രകളിൽ മാറ്റം വരുത്താൻ സാധിക്കും. നിലവിൽ, യാത്രക്കാർ അവരുടെ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്ത് വേണം മറ്റൊരു തീയതിയിലേക്ക് മാറ്റിയെടുക്കാൻ. അതിൽ തന്നെ പല ഘടകങ്ങളും ആശ്രയിച്ച് തുകയിൽ കുറവും വരും. ഈ പ്രക്രിയ ചെലവേറിയതും അസൗകര്യപ്രദവുമായതിനാൽ അത് പരിഗണിച്ചാണ് യാത്രക്കാർക്ക് സൗകര്യപ്രദമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ പുതിയ സംവിധാനവും പൂർണമായും ഫലപ്രദമാകില്ല. പുതിയ തീയതിയിൽ സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല, കാരണം അത് സീ...
കൊളംബോ-ചെന്നൈ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു, അറിഞ്ഞത് ലാൻഡ് ചെയ്ത ശേഷം.
National

കൊളംബോ-ചെന്നൈ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു, അറിഞ്ഞത് ലാൻഡ് ചെയ്ത ശേഷം.

  ചെന്നൈ:ചെന്നൈ-കൊളമ്പോ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി ഇടിച്ചു. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എഐ274 വിമാനത്തിലാണ് പക്ഷിയിടിച്ചത്. 158 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് പക്ഷി ഇടിച്ചെന്ന് അറിഞ്ഞതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കി. ബണ്ഡാരനായകെ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ പക്ഷിയിടിച്ചത്. തുടർന്ന് ഉടനടി റണ്‍വേയിൽ നിന്ന് മാറ്റി പരിശോധന തുടർന്നു. എയർ ഇന്ത്യയുടെ എഞ്ചിനീയർമാർ വിശദമായ പരിശോധന നടത്തി. എഞ്ചിൻ ബ്ലേഡിൽ തകരാർ കണ്ടെത്തി. തുടർന്ന് വിമാനത്തിന്‍റെ കൊളംബോയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ, മറ്റൊരു വിമാനം ക്രമീകരിച്ചു. വിമാനം 137 യാത്രക്കാരുമായി കൊളംബോയിലേക്ക് പറന്നു. ...
2025 ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്; ക്വാണ്ടം മെക്കാനിക്കല്‍ കണ്ടുപിടുത്തത്തിന് അംഗീകാരം,
National

2025 ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്; ക്വാണ്ടം മെക്കാനിക്കല്‍ കണ്ടുപിടുത്തത്തിന് അംഗീകാരം,

  2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊ‌ർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രതിനിധികളാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഇത് വരെ 118 തവണയാണ് ഭൗതിക ശാസ്ത്ര നൊബേൽ നൽകിയത്. മെഷീൻ ലേണിംഗ് രംഗത്തെ രണ്ട് അതികായൻമാരായ ജോൺ ജെ. ഹെപ്പ്ഫീൽഡിനും ജെഫ്രി ഇ. ഹിന്റണിനുമായിരുന്നു 2024 ലെ ഭൗതിക ശാസ്ത്ര നൊബേൽ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ, ജാപ്പനീസ് ഗവേഷകരാണ് പങ്കിട്ടെടുത്തത്. രസതന്ത്ര നോബേൽ ബുധനാഴ്ച പ്രഖ്യാപിക്കും. സാഹിത്യനോബേൽ വ്യാഴാഴ്ചയാകും പ്രഖ്യാപനം. സമാധാന നോബേൽ പത്താംതീയതി അറിയാം. ഒക്ടോബർ പതിമൂന്നിനാണ് സാമ്പത്തിക ശാസ്ത്ര നോബേൽ പ്രഖ്യാപനം. ശര...
കരൂർ ​ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളെ വീഡിയോ കോൾ ചെയ്ത് വിജയ്
National

കരൂർ ​ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളെ വീഡിയോ കോൾ ചെയ്ത് വിജയ്

  ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെ സംസാരിച്ച വിജയ്. കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി. നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. അപകടം ഉണ്ടായി ഒൻപതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. ടിവികെ ജനറൽ സെക്രട്ടറി അരുൺ രാജിന്ർറെ നേതൃത്വത്തിലുള്ള സംഘം കരൂരിൽ ഉണ്ടെന്നാണ് വിവരം. വിജയ് കരൂരിലേക്ക് എന്ന് പോകുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല....
ചാര മഞ്ഞിൽ മറഞ്ഞു പോയ ചിരികൾ……..; ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് ഇന്ന് രണ്ടാണ്ട്
National

ചാര മഞ്ഞിൽ മറഞ്ഞു പോയ ചിരികൾ……..; ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് ഇന്ന് രണ്ടാണ്ട്

  ഗസയുടെ ആകാശത്ത് അന്ന് സൂര്യൻ പോലും ചുവന്നുണരുന്നു. പൊട്ടിത്തെറിച്ച വീടുകളുടെ ഇടയിലൂടെ ഉയരുന്ന പൊടി, ബോംബുകളുടെ തീപ്പൊരി, മനുഷ്യരുടെ നിലവിളികൾ – ...വാർത്തകളിൽ അക്കങ്ങൾ ഉയരുന്നു – 100, 1000, 10,000... ഓരോ പൊട്ടിത്തെറിക്കുന്ന ബോംബിലും ഒരു കുടുംബം അവസാനിക്കുന്നു, ഒരു കഥ പൊടിയാകുന്നു. കുട്ടികൾക്ക് ഇപ്പോൾ കളിപ്പാട്ടങ്ങളുടെ ശബ്ദമല്ല കേൾക്കുന്നത്; മറിച്ച് ഭീതിയുടെ ഗർജ്ജനമാണ് കാതോരം. വീടുകൾ ഇനി വീട് മാത്രമല്ല, ഓർമ്മകളുടെ ശവപ്പറമ്പുകളാണ്. അമ്മമാരുടെ സ്വപ്നങ്ങളിൽ മക്കൾക്ക് സ്കൂൾ ബാഗോ ഭാവിയോ നൽകുക എന്നല്ല. അവരെ ഇന്നലെ കണ്ട കണ്ണുകളുമായി നാളെയും കാണാൻ കഴിയുമോ എന്ന പേടിയാണ്.   2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തോടെയാണ് ആക്രമണത്തോടെയാണ് ഇസ്രായേൽ–ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് ലോകം കണ്ടത് പലസ്തീന് മേൽ ...
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു: നവംബർ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബർ 14 ന്
National

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു: നവംബർ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബർ 14 ന്

  ദില്ലി: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ്, നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബർ 14-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണ് ഉള്ളത് — അതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണ്. 90,712 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയത് പ്രകാരം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമായതിനാല്‍ വോട്ടര്‍പട്ടിക തയ്യാറാക്കലും തെരഞ്ഞെടുപ്പ് നടത്തലും അതിന്റെ കടമകളാണ്. എസ്ഐആര്‍ സംവിധാന...
സനാതന ധര്‍മ്മത്തോടുള്ള അനാദരവ് സഹിക്കില്ല; സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം
National

സനാതന ധര്‍മ്മത്തോടുള്ള അനാദരവ് സഹിക്കില്ല; സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിക്ക് നേരെ അതിക്രമ ശ്രമം. ഡയസിന് അരികിലെത്തിയ അഭിഭാഷക വേഷം ധരിച്ചയാൾ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. ഇയാള്‍സുപ്രീംകോടതി അഭിഭാഷകനാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി. എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റിസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ കേസ് പരിഗണിക്കവെ 'ഇപ്പോൾ പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടൂ എന്ന് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്ര...
ജയ്പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; ആറ് രോഗികൾ മരിച്ചു
National

ജയ്പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; ആറ് രോഗികൾ മരിച്ചു

രാജസ്ഥാൻ: ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ തീപിടുത്തം. ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്‍ മരിച്ചു. ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തിപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതകം മരണകാരണമായി. അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത് 11 പേരാണ്. തീപിടിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഓക്സിജൻ സിലിണ്ടറുകളുമായി റോഡിലേക്കിറങ്ങി. സംഭവം ദൗർഭാഗ്യകരമാണെന്നും ചിലർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായും മന്ത്രി ജവഹർ സിംഗ് ബേധാം പറഞ്ഞു. മരണസംഖ്യ എസ്എംഎസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിടും. 24 പേരിൽ ഭൂരിഭാഗവും രക്ഷപ്പെട്ടു. അവരുടെ പൂർണമായ ചികിത്സയാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
കുവൈത്തിൽ  മനുഷ്യക്കടത്ത്: 29 സ്ത്രീകളെ രക്ഷപ്പെടുത്തി കുവൈത്ത് പൊലീസ്
National

കുവൈത്തിൽ മനുഷ്യക്കടത്ത്: 29 സ്ത്രീകളെ രക്ഷപ്പെടുത്തി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി, ഫ​ഹാ​ഹീ​ലി​ൽ പ്രവർത്തിച്ചിരുന്ന റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സി​ൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. നിയമ വിരുദ്ധമായി വിസ വിൽക്കുകയും ഗാ​ർ​ഹി​ക ജോലികൾക്കായി തൊഴിലാളികളെ സംഘം കൈമാറ്റം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. വിസ ഫീസായി 120 ദി​നാ​ർ ഈ​ടാ​ക്കി​യാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. അതിന് ശേഷം 1,100 ദി​നാ​ർ മു​ത​ൽ 1,300 ദി​നാ​ർ വ​രെ​യു​ള്ള തു​ക നൽകിയാണ് ഇവർ തൊഴിലാളികളെ മറ്റുള്ളവർക്ക് കൈമാറിയിരുന്നത്. ഇവരുടെ സംഘത്തിൽ അകപ്പെട്ട ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ 29 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെയും കണ്ടെത്തി. ഓ​ഫി​സ് മാനേജർമാർ വളരെ മോശമായി പെരുമാറി എന്നും വിവിധ ജോലിക്കൾക്കായി നിർബന്ധിച്ച് അയപ്പിച്ചതായും സ്ത്രീകൾ അധികൃതർക്ക് മൊഴി നൽകി. രക്ഷപെടുത്തിയവരെ സു​ര​ക്ഷി​ത​മാ​യ ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റി.മ​നു​ഷ്യ​ക്ക​ട​ത്ത്, വിസ നിയമലംഘനം എ​ന്ന...
ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് കുട്ടികൾ മരിച്ച സംഭവം: ‘കോള്‍ഡ്രിഫ്’ സിറപ്പ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
National

ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് കുട്ടികൾ മരിച്ച സംഭവം: ‘കോള്‍ഡ്രിഫ്’ സിറപ്പ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച സാഹചര്യത്തിലാണ് വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് സിറപ്പിന്റെ വില്‍പ്പന തമിഴ്‌നാട്ടിലുടനീളം നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ, മരുന്ന് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കാഞ്ചീപുരം ജില്ലയിലെ സുങ്കുവര്‍ഛത്രത്തിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും 'ഡൈത്തിലീന്‍ ഗ്ലൈക്കോള്‍' എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ നടത്തുന്ന ലബോറട്ടറികളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കമ്പനി മരുന്നുകള്‍...