BREAKING NEWS


National

ഇന്ത്യയുടേത് ധീരമായ സാമ്പത്തിക പരിഷ്കാരങ്ങൾ; പ്രശംസിച്ച് ഐഎംഎഫ്
National

ഇന്ത്യയുടേത് ധീരമായ സാമ്പത്തിക പരിഷ്കാരങ്ങൾ; പ്രശംസിച്ച് ഐഎംഎഫ്

  ഡൽഹി; ഇന്ത്യയുടെ 'ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളെ അഭിനന്ദിച്ച് ഇനന്റർ നാഷണൽ മോണിറ്ററി ഫണ്ട്. ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും അർദ്ധ വാർഷിക സമ്മേളനത്തിലായിരുന്നു ഐഎംഎഫ് ചീഫ് ക്രിസ്റ്റലീന ജോർജിയേവ നികുതി നിയമങ്ങൾ മുതൽ ഡിജിറ്റൽ പേയ്മെന്റുകൾ വരെയുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ചത്. സാമ്പത്തിക രംഗത്ത് കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യകാണിച്ച ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു. ഡിജിറ്റൽ ഐഡന്റിറ്റി വ്യാപകമായി നടപ്പാക്കാൻ പറ്റില്ലെന്ന് നിരവധിപ്പേർ പറയുകയും ഇതേക്കുറിച്ചു മുന്നറിയിപ്പും നൽകി. പക്ഷെ ആ ധാരണ തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോഴും മഹാമാരിയിൽ നിന്ന് കരകയറുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ അനുമോദിച്ച് പലരും നടത്തിയ വിശേഷണങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഐഎംഎഫ് മേധവിയുടെ പ്രതികരണം. "വളർച്ച മന്ദഗതിയിലാണ്, കടം കൂടുതലാണ്,...
വെനസ്വേലയിൽ സ്വർണ ഖനി തകർന്ന് 14 പേർ മരിച്ചതായി റിപ്പോർട്ട്
National

വെനസ്വേലയിൽ സ്വർണ ഖനി തകർന്ന് 14 പേർ മരിച്ചതായി റിപ്പോർട്ട്

  എൽ കാലാവോ; റോഷിയോയിലെ എൽ കാലാവോ പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് തെക്കൻ വെനിസ്വേലയിലെ സ്വർണ്ണ ഖനി തകർന്നു. അപകടത്തിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം ഖനിയിൽ മണ്ണിടിച്ചിലിന് കാരണമായി. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സൈറ്റിന് സമീപം ഒരു കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് റോസിയോ മേയർ വുഹെൽം ടോറെല്ലസ് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി....
കരൂരില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കും; എല്ലാമാസവും 5000 രൂപവീതം: ടിവികെ
National

കരൂരില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കും; എല്ലാമാസവും 5000 രൂപവീതം: ടിവികെ

    കരൂർ ദുരന്തത്തിൽ മരിച്ച 41പേരുടെ കുടുംബങ്ങളെ ടിവികെഏറ്റെടുക്കും. കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ ധനസഹായം നൽകാൻ പാർട്ടി തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പാർട്ടി ഏറ്റെടുക്കും. കരൂരിലെ വീടുകള്‍ ടിവികെ സമിതി ഇന്ന് സന്ദർശിക്കും. കുടുംബത്തിന് മെഡിക്കല്‍ ഇൻഷൂറൻസും ഏർപ്പെടുത്തും. കൂടാതെ കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് തൊഴില്‍ നല്‍കാനും തീരുമാനമായി. നേരത്തെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതല. തമിഴ്നാട് ഐപിഎസ് കേഡറിൽ നിന്നുള്ള, എന്നാൽ തമിഴ്നാട് സ്വദേശികളല്ലാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിറ്റിയിൽ അംഗമാകാമെന്നും ഉത്തരവിൽ പറയുന്ന...
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന്  ഉത്തരവിട്ട് സുപ്രീം കോടതി
National

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

  ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതല. തമിഴ്നാട് ഐപിഎസ് കേഡറിൽ നിന്നുള്ള, എന്നാൽ തമിഴ്നാട് സ്വദേശികളല്ലാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിറ്റിയിൽ അംഗമാകാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സിബിഐ നടത്തുന്ന അന്വേഷണം കമ്മിറ്റി നിരീക്ഷിക്കും. അന്വേഷണ പുരോഗതിയെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥർ പ്രതിമാസ റിപ്പോർട്ടുകൾ കമ്മിറ്റിക്ക് സമർപ്പിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്മായത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെയും ബിജെപി കൗണ്‍സിലറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിബിഐ അന്വേഷണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്ന...
താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; കാബൂളിൽ വീണ്ടും നയതന്ത്ര കാര്യാലയം ആരംഭിക്കും
National

താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; കാബൂളിൽ വീണ്ടും നയതന്ത്ര കാര്യാലയം ആരംഭിക്കും

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായിസഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ പൂര്‍ണസജ്ജമായ എംബസി പുനരാംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കും. അഫ്‌ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ധാരണയായത്. കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയർത്തുമെന്ന് എസ്. ജയ്ശങ്കർ അറിയിച്ചു. താലിബാനും മുൻ അഫ്‌ഗാൻ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്ന് നാല് വർഷം മുൻപ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോൺസുലേറ്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 10 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യ കാബൂളിൽ നയതന്ത്ര പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. മതിയായ സുരക്ഷ നൽകുമെന്ന് ഭരണം പിടിച്ചെടുത്ത താലിബാൻ ഉറപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഇത്തരത്തിലൊരു നീക്കം നടത്തിയത്. അഫ്ഗാന...
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ആക്രമിച്ച സംഭവം; രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാർ അസോസിയേഷൻ
National

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ആക്രമിച്ച സംഭവം; രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാർ അസോസിയേഷൻ

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ കോടതിമുറിയില്‍ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. ഐകണ്ഠേനയാണ് അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാകേഷ് കിഷോറിന്റെ താല്‍കാലിക അംഗത്വവും അസോസിയേഷന്‍ റദ്ദാക്കി. ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചുമതല തടസപ്പെടുത്താനായി ആക്രമണം നടത്തിയെന്നാണ് രാകേഷ് കിഷോറിനെതിരെ ചുമത്തിയ കുറ്റം. സീറോ എഫ്ഐആര്‍ ആയതിനാല്‍ കേസ് ഡല്‍ഹി പൊലീസിസ് കൈമാറും. ചീഫ് ജസ്റ്റിസിനെ സാമൂഹിക മാധ്യമങ്ങള്‍ വഴി ജാതി അധിക്ഷേപം നടത്തിയതില്‍ പഞ്ചാബ് പൊലീസും കേസെടുത്തു. വിവിധ ജില്ലകളിലായി ലഭിച്ച പരാതികളില്‍ 100ലധികം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തില്‍ ക്രമസമാധാന ഭീഷണി സൃഷ്ടിക്കുന്നതിനും ദളിതര്‍ക്കെതിരായ അക്ര...
ഇഫ്‌ളുവിൽ പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ച് വിദ്യാർത്ഥികൾ; എതിര്‍പ്പുമായി എബിവിപി; സംഘർഷം
National

ഇഫ്‌ളുവിൽ പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ച് വിദ്യാർത്ഥികൾ; എതിര്‍പ്പുമായി എബിവിപി; സംഘർഷം

  ഹൈദരാബാദ്: ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല (ഇഫ്‌ളു)യില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയെ തുടര്‍ന്ന് സംഘര്‍ഷം. വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ സംഘടിപ്പിച്ച “ഫ്രീ പലസ്തീന്‍” റാലിക്ക് പിന്നാലെ എബിവിപി സയണിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുമായി റാലി നടത്തിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. എബിവിപി പ്രവര്‍ത്തകര്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ എന്ന് വിളിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇന്നലെയായിരുന്നു എസ്എഫ്‌ഐ, എന്‍എസ്‌യുഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആന്റ് തെലുങ്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്ന യൂണിയന്‍ 'ഫ്രീ പലസ്തീന്‍' മുദ്രാവാക്യം വിളിച്ച് ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത്. പരിപാടിക്ക് ഒടുവില്‍ പലസ്തീന്‍ അനുകൂലികളെ വെടിവെക്കണമെന്ന് ആഹ്വാനം ചെയ്ത് സയണിസ്റ്റ് അനുകൂല മുദ്രാവാക്യവുമായി എബിവിപി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഈ സ...
2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് പുരസ്കാരം മൂന്ന് ഗവേഷകര്‍ക്ക്
National

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് പുരസ്കാരം മൂന്ന് ഗവേഷകര്‍ക്ക്

  2025 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നീ മൂന്ന് ഗവേഷകരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ - ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്. 2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊ‌ർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ, ജാപ്പനീസ് ഗവേഷകരാണ് പങ്കിട്ടെടുത്തത്. &nbs...
ഇസ്രായേൽ ഗാസ യുദ്ധം; സമാധാന ചർച്ചയിൽ ട്രംപിന്റെ നിർദേശങ്ങളിൽ ഉപാധികളുമായി ഹമാസ്
National

ഇസ്രായേൽ ഗാസ യുദ്ധം; സമാധാന ചർച്ചയിൽ ട്രംപിന്റെ നിർദേശങ്ങളിൽ ഉപാധികളുമായി ഹമാസ്

  കെയ്‌റോ: ഇസ്രായേൽ ഗാസ യുദ്ധത്തെ തുടർന്ന് നടക്കുന്ന സമാധാന ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച നിർദേശങ്ങളിൽ ഉപാധികൾ വെച്ച് ഹമാസ്. ആറ് ഉപാധികളാണ് ഹമാസ് ഉന്നയിച്ചത്. ഇസ്രയേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണം,സ്ഥിരമായ വെടി നിർത്തൽ, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ഗാസയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ തുടങ്ങിയവയാണ് ഉപാധികൾ. ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് ഇക്കാര്യങ്ങൾ സമാധാന ചർച്ചയിൽ വ്യക്തമാക്കിയത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ ബന്ദികളെ മോചിപ്പിക്കുമെന്നും മറ്റ് പലസ്തീനികൾക്ക് അധികാരം കൈമാറാൻ തയ്യാറാണെന്നും ഹമാസ് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. അതേ സമയം ഹമാസ് ശേഷിക്കുന്ന എല്ലാ ബന്ദികളേയും തിരികെ നൽകുകയും, അധികാരം കൈമാറുകയും, നിരായുധരാകുകയും ചെയ്യുമ്പോൾ മാത്രമേ യുദ്ധം അ...
ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി;15 പേർ മരിച്ചതായി റിപ്പോർട്ടുകൾ
National

ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി;15 പേർ മരിച്ചതായി റിപ്പോർട്ടുകൾ

  ബിലാസ്പൂർ: ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി. അപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ. നിരവധിപ്പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ബിലാസ്പൂർ ജില്ലയിലെ ഝണ്ടുത സബ് ഡിവിഷനിലെ ബാലുഘട്ട് പ്രദേശത്താണ് സ്വകാര്യ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നു വരികയാണ്. സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ നിന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നുണ്ടെന്നും അവരുടെ പരിചരണത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി....