BREAKING NEWS


National

പാകിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് ദേശീയ താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി
National

പാകിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് ദേശീയ താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി

കാബൂള്‍: പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു.  ഇവർക്ക് പുറമെ അഞ്ച് പേർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്സില്‍ കുറിച്ചു. ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു.  പാകിസ്ഥാന്‍ നടത്തുന്ന സമീപകാല ആക്രമണങ്ങളെ അപലപിച്ച് അഫ്ഗാന്‍ ടി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാനും രംഗത്തെത്തി. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എസിബി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും ഫസ...
മൊസാംബിക്കില്‍ ബോട്ട് മുങ്ങി അപകടം: മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
National

മൊസാംബിക്കില്‍ ബോട്ട് മുങ്ങി അപകടം: മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ന്യൂഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങി. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികള്‍ അടക്കം അഞ്ച് പേരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെയും വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് ആണ് മുങ്ങിയത്. 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 14 പേരെ രക്ഷിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങള്‍ അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്....
അഫ്‌ഗാൻ അതിർത്തിയിൽ ചാവേർ ബോംബ് സ്ഫോടനം; 7 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു
National

അഫ്‌ഗാൻ അതിർത്തിയിൽ ചാവേർ ബോംബ് സ്ഫോടനം; 7 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: അഫ്‌ഗാൻ അതിർത്തിയിൽ ചാവേർ ബോംബാക്രമണം. ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. വടക്കൻ വാരിസ്ഥാനിലെ പാക് സൈനിക ക്യാപിനോട് ചേർന്നാണ് ഇന്ന് ആക്രമണമുണ്ടായത്. ഇതിൽ 13 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക ക്യാംപിലേക്ക് ഭീകരൻ ഓടിച്ചുകയറ്റിയെന്നാണ് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നത്. ബജൗറിലെ മാമുണ്ട് തൻഗി ഷാ പ്രദേശത്തും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിൽ നിന്ന് ശക്തമായ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല....
അതിർത്തിയിൽ ഇന്ത്യയുടെ വൃത്തികെട്ട കളികൾ; യുദ്ധം ചെയ്യാൻ തയ്യാർ; പാക് പ്രതിരോധമന്ത്രി
National

അതിർത്തിയിൽ ഇന്ത്യയുടെ വൃത്തികെട്ട കളികൾ; യുദ്ധം ചെയ്യാൻ തയ്യാർ; പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ വിവാദപരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതിർത്തിയിൽ ഇന്ത്യ എന്ത് വൃത്തികെട്ട കളിയും കളിക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രി പറഞ്ഞത്.  ഇരു കൂട്ടരോടും യുദ്ധം ചെയ്യാൻ പാകിസ്താൻ തയ്യാറാണ് എന്ന് സമാ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖവാജ പറഞ്ഞു. അതിർത്തിയിൽ ഇന്ത്യ വൃത്തികെട്ട കളികൾ കളിക്കാൻ ശ്രമിക്കുമോ എന്നത് തള്ളിക്കളയാനാകില്ല. പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഇതിനോടകം രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരസ്യമായി ചർച്ചചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കാബൂളും ഇസ്ലാമാബാദുമായുള്ള സംഘർഷത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു രാജ്യവും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ...
ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതി രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
National

ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതി രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലതെന്നും ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ അതിക്രമ ശ്രമമുണ്ടായപ്പോള്‍ ‍ഞെട്ടിപ്പോയെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് പ്രതികരിച്ചു. എന്നാൽ തൻ അത് മറന്നുകഴിഞ്ഞ അധ്യായമാണെന്നും maറ്റൊരുകേസിലെ വാദം കേള്‍ക്കലിനിടെ  ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് തമാശയല്ലെന്നും സുപ്രീം കോടതിയെ അവഹേളിക്കലാണെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ പ്രതികരിച്ചിരുന്നു. അസോസിയേഷൻ താല്‍ക്കാലിക അംഗമായിരുന്ന രാകേഷ് കിഷോറിനെ സുപ്രീം കോടതി ഇതിനോടകം ബാര്‍ അസോസിയേഷനില്‍നിന്ന് പുറത്താക്കിയിരുന്നു....
മുഖ്യമന്ത്രി ബഹ്റൈനിൽ; നാളെ പ്രവാസി മലയാളി സം​ഗമത്തിൽ പങ്കെടുക്കും
National

മുഖ്യമന്ത്രി ബഹ്റൈനിൽ; നാളെ പ്രവാസി മലയാളി സം​ഗമത്തിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം.  ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. മലയാളം മിഷനും ലോകകേരള സഭയും ചേർന്ന് സംഘടിപ്പിക്കുന്ന കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹറൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പ്രവാസികള്‍ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷ. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതില്‍ സൗദി സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. 26 വർഷങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഒമാനിൽ എത്തുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങളുണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കമായി സന്ദർശനം മാറും. എന്നാൽ ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ബഹറൈനിലെ...
അയോധ്യയിൽ 200 കോടി രൂപയുടെ ‘അഴിമതി’; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
National

അയോധ്യയിൽ 200 കോടി രൂപയുടെ ‘അഴിമതി’; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

ലഖ്‌നൗ: അയോധ്യ മുനിസിപ്പൽ കോർപ്പറേഷനിൽ 200 കോടി രൂപയുടെ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. 2023-24 സാമ്പത്തിക വർഷത്തെ അയോധ്യ ഡിവിഷനിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉള്ളത്. റിപ്പോർട്ട് പുറത്തുവന്നതോടെ യുപിയിൽ വൻ രാഷ്ട്രീയ വിവാദങ്ങളും ആരംഭിച്ചു. സംസ്ഥാന ഗ്രാൻ്റുകളുടെ ദുരുപയോഗം, ബജറ്റ് ദുരുപയോഗം, വിവിധ വകുപ്പുകളിലുടനീളം ക്രമരഹിതമായ പേയ്‌മെൻ്റുകൾ, കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനത്തിന് നൽകിയ പേയ്‌മെൻ്റുകൾ എന്നിവ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അഴിമതി കണ്ടെത്തിയതിന് തുടർന്ന് റിപ്പോർട്ട് നഗരവികസന സെക്രട്ടറി, അക്കൗണ്ടൻ്റ് ജനറൽ, അയോധ്യയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് അയച്ചിട്ടുണ്ടെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഓഡിറ്റ് നടത്തിയപ്പോൾ കണ്ടെത്തിയ അമിത ചെലവുകൾ രാമക്ഷേത്രത്തിൻ്റെ സമർപ്പണ ച...
അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
National

അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ

ഇസ്ലാമാബാദ്: അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടലിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍റെ അവകാശവാദം. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ പാക് ആക്രമണത്തിൽ 12 സാധാരണക്കാർ മരിച്ചെന്നും നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ പ്രതികരിച്ചു. ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചെന്നും താലിബാൻ അറിയിച്ചു. അതേസമയം അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ സംഘർഷത്തിൽ ഔദ്യോഗിക പ്രതികരണം ഇന്ത്യ രേഖപ്പെടുത്തിയിട്ടില്ല. സംഘർഷം എങ്ങോട്ട് നീങ്ങുന്നത് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇന്ത്യ പിന്തുണയ്ക്കുന്ന റിബലുകളാണ് അതിർത്തിയിൽ പാകിസ്ഥാനെ ആക്രമിക്കുന്നതെന്നാണ് പാകിസ്ഥാൻ വാദം. അഫ്ഗാനിസ്ഥാൻ്റെ അഖണ...
കെനിയ മുൻപ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു
National

കെനിയ മുൻപ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു

എറണാകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറ് ദിവസം മുമ്പാണ് ഒടുങ്കെ മകളുടെയും ബന്ധുക്കളുടെയും ഒപ്പം കൂത്താട്ടുകുളത്ത്‌ എത്തിയത്. മകളുടെ കണ്ണിന്‍റെ ചികിത്സക്ക് വേണ്ടിയാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കും...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി
National

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെട്ട 71 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. പട്ടികയിൽ 9 പേർ വനിതകൾ. ഉപ മുഖ്യമന്ത്രിമാരായ വിജയ് സിൻഹയും സാമ്രാട്ട് ചൗധരിയും ഇടം നേടി. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി താരപ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.മുതിർന്ന പാർട്ടി നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്നും മുൻ ഉപ മുഖ്യമന്ത്രി തർകിഷോർ പ്രസാദ് കതിഹാറിൽ നിന്നും ജനവിധി തേടും. 200ൽ അധികം സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്ന് റോഡ് വികസന മന്ത്രി നിതിൻ നബിൻ പറഞ്ഞു. അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി ജെഡിയുവിലും ആര്‍ജെഡിയിലും തര്‍ക്കവും പൊട്ടിത്തെറിയും രൂക്ഷമായി. ഭഗല്‍പൂര് എംപി അജയകുമാര്‍ മണ്ഡല്‍ പ്രതിഷേധ സൂചകമായി ജെഡിയുവില്‍ നിന്ന് രാജിവെച്ചു. സീറ്റു വിഭജനം പൂര്‍ത്തിയായതോടെ മുന്നണികളില്‍ രഹസ്യവും പരസ്യവുമായി അതൃപ്തിയും രോക്ഷവും പുകയുകയാണ്. സീറ്റ് വിഭജനത്തില്‍ ഭരണക...