BREAKING NEWS


കെനിയ മുൻപ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു

By sanjaynambiar
RailaOdinga 1760505820986 017c5c40 ceff 413a 966f bb05dfa4bfc4 900x506 1

എറണാകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആറ് ദിവസം മുമ്പാണ് ഒടുങ്കെ മകളുടെയും ബന്ധുക്കളുടെയും ഒപ്പം കൂത്താട്ടുകുളത്ത്‌ എത്തിയത്. മകളുടെ കണ്ണിന്‍റെ ചികിത്സക്ക് വേണ്ടിയാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *