BREAKING NEWS


മുഖ്യമന്ത്രി ബഹ്റൈനിൽ; നാളെ പ്രവാസി മലയാളി സം​ഗമത്തിൽ പങ്കെടുക്കും

By sanjaynambiar
cmatbahrain 1760575703660 766ef933 26b3 4001 9bbf fb3bc481195e 900x506 1

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം.  ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. മലയാളം മിഷനും ലോകകേരള സഭയും ചേർന്ന് സംഘടിപ്പിക്കുന്ന കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹറൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പ്രവാസികള്‍ക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷ. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതില്‍ സൗദി സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

26 വർഷങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഒമാനിൽ എത്തുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങളുണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കമായി സന്ദർശനം മാറും. എന്നാൽ ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ബഹറൈനിലെ സന്ദർശനം കഴിഞ്ഞാൽ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. അടുത്ത മാസം 7 ന് കുവൈത്തും 9 ന് യുയും സന്ദർശിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *