BREAKING NEWS


National

ഭാരത് ടാക്സി’ വരുന്നു; ഇന്ത്യയിൽ ആദ്യത്തെ സഹകരണ ടാക്സി സർവീസ്
National

ഭാരത് ടാക്സി’ വരുന്നു; ഇന്ത്യയിൽ ആദ്യത്തെ സഹകരണ ടാക്സി സർവീസ്

ഡൽഹി:  ഇന്ത്യയിലെ ആദ്യത്തെ സഹകരണ ടാക്സി സർവ്വീസ് 'ഭാരത് ടാക്സി' പദ്ധതിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും (NeGD) ചേർന്നാണ് ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്.ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിൽ പൂർണമായ ഉടമസ്ഥാവകാശം ഉറപ്പാക്കുക, യാത്രക്കാർക്ക് സർക്കാർ മേൽനോട്ടത്തിലുള്ള സുരക്ഷിതവും സുതാര്യവുമായ ബദൽ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഓല, ഊബർ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികൾ ഭീമമായ കമ്മീഷൻ ഈടാക്കി ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് 'ഭാരത് ടാക്സി'യുടെ പ്രവർത്തനം ആരംഭിച്ചത്. ഡിസംബറോടെ രാജ്യത്തെ തിരഞ്ഞെടുത്ത 20 നഗരങ്ങളിൽക്കൂടി സേവനം ലഭ്യമാക്കും. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളാകും ഏർപ്പെടുത്തുക. അധികൃതർ അറിയിക്കുന്നത്. ഭാരത് ടാക്സി ഓടിക്കുന്ന ഡ്രൈവർമാർ സാരഥികളെന്ന പേരിൽ അറിയപ്പെടും. ആദ്യഘട...
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികള്‍ ആരംഭിക്കും
National

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികള്‍ ആരംഭിക്കും

ന്യൂഡൽഹി : രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആര്‍) ഷെഡ്യൂള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാളെ മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്ഐആര്‍ ആദ്യം നടപ്പാക്കുക. എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും. എസ്ഐ ആറിന്‍റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബര്‍ നാല് മുതൽ ഡിസംബര്‍ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടര്‍ പട്ടിക പരിഷ്കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്...
അയോധ്യക്കേസ് വിധി റദ്ദാക്കണമെന്ന ഹർജി തള്ളി,  അഭിഭാഷകന് പിഴ ആറ് ലക്ഷം
National

അയോധ്യക്കേസ് വിധി റദ്ദാക്കണമെന്ന ഹർജി തള്ളി, അഭിഭാഷകന് പിഴ ആറ് ലക്ഷം

ഡൽഹി: അയോധ്യ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ഡൽഹി കോടതി. ഹർജി നൽകിയ പാട്യാല കോടതി അഭിഭാഷകന് ആറ് ലക്ഷം പിഴയും ചുമത്തി.ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്നടക്കമുള്ള മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ പരാമർശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. 2019ലെ അയോധ്യ കേസിന്റെ വിധി ഭഗവാൻ ശ്രീരാം ലല്ല നൽകിയ പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്നത്തെ താൽകാലിക ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് ഒരു പ്രസംഗത്തിൽ പറഞ്ഞതായി അവകാശപ്പെട്ടുവെന്നും അഭിഭാഷകനായ വിധി പറഞ്ഞ ബെഞ്ചിലുൾപ്പെട്ട ജഡ്ജിയാണ് ചന്ദ്രചൂഡ്. അതിനാൽ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ മെഹ്മൂദ് പ്രാച്ച കോടതിയെ സമീപിച്ചത്. എന്നാൽ ബാലിശമായ വ്യവഹാരമെന്ന് ചൂണ്ടികാട്ടിയാണ് ജില്ലാ ജഡ്ജി ധർമേന്ദർ റാണ പിഴ ചുമത്തിയത്. നിയമ വ്യക്തിത്വത്തിനും ദൈവത്തിനും ഇടയിലുള്ള വ്യത്യാസം മനസിലാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെ...
ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്
National

ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്

ഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായ് ശുപാർശ ചെയ്തു. നവംബർ 23 നാണ് ബി. ആർ ഗവായ് വിരമിക്കുന്നത്. ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2027 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി 2000 ജൂലെ 7 ന് ജസ്റ്റിസ് സൂര്യകാന്ത് നിയമിതനാകുന്നത്. 2004 ൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. രണ്ടു തവണ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഗവേണിംഗ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2018 ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. രണഘടന, സേവനം, അഭ്യന്തര കാര്യങ്ങളിൽ വൈദഗ്ധ്യം നേടിയ ജസ്റ്റിസ് സൂര്യകാന്ത് നിരവദി സർവകലാശാലകൾ, ബോർഡുകൾ, കോർപറേഷനുകൾ, ബാങ്കുകൾ എന്നിവയെ പ്രതിനിധീകരിച്ചിട്ടുണ്ട്....
യുകെയിൽ ഇന്ത്യൻ വംശജ ക്രൂര ബലാത്സംഗത്തിനിരയായി; വംശീയ വെറിയെന്ന് പോലീസ് നിഗമനം
National

യുകെയിൽ ഇന്ത്യൻ വംശജ ക്രൂര ബലാത്സംഗത്തിനിരയായി; വംശീയ വെറിയെന്ന് പോലീസ് നിഗമനം

ഇംഗ്ലണ്ടിലെ വാൾസാളിൽ ഇന്ത്യൻ വംശജയാണെന്ന് കരുതപ്പെടുന്ന 20കാരി വംശീയ ബലാത്സംഗത്തിനിരയായി.  വംശീയ വെറിയെ തുടർന്നുണ്ടായ സംഭവമെന്നാണ് പോലീസ് നിഗമനം. വെളുത്ത വർഗക്കാരനായ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. പെൺകുട്ടി താമസിച്ചിരുന്ന വീട് തകർത്തു അകത്തു കടന്നായിരുന്നു ആക്രമണം. രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ യുവതിയാണ് യുകെയിൽ വംശീയ വെറിയെ തുടർന്ന് ബലാത്സംഗത്തിനിരയാവുന്നത്. കഴിഞ്ഞ മാസം ഓൾഡ്‌ബറിയിൽ ഇന്ത്യൻ വംശജയായ യുവതി സമാനമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലും പൊലീസ് അറസ്റ്റുകൾ നടത്തിയിരുന്നു....
രാഷ്ട്രപതി സന്ദർശനം, നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം
National

രാഷ്ട്രപതി സന്ദർശനം, നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. കോട്ടയം പാലാ സെൻറ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം രാഷ്ട്രപതി ഹെലികോപ്റ്റർ മാർഗം പാലയിൽ എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ കോട്ടയം പൊലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകും. നാളെ രാവിലെ കുമകരകത്ത് നിന്ന് റോഡ് മാർഗം കോട്ടയം പൊലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. നാളെ കൊച്ചിയിലാണ് രാഷ്ട്രപതി സംബന്ധിക്കുന്ന പരിപാടികള്‍....
ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇന്ത്യ മുന്നണിയെ തേജസ്വി യാദവ് നയിക്കും; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി
National

ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇന്ത്യ മുന്നണിയെ തേജസ്വി യാദവ് നയിക്കും; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും.  വികാശില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. പട്‌നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ( വിഐപി ) നേതാവ് മുകേഷ് സാഹ്നിയാണ്പ്രഖ്യാപനം നടത്തിയത്. രാജ്യം ബിഹാറിലേക്ക് ഉറ്റുനോക്കുകയാണ്. ഇത്തവണ ബിഹാറില്‍ മാറ്റം ഉണ്ടാകും. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണോയെന്നത് പിന്നീട് തീരുമാനിക്കുമെന്നും ഗെഹലോട്ട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് തേജസ്വി യാദവ് നന്ദി പറഞ്ഞു. മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും തേജസ്വി പറഞ്ഞു.  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവ് രാഘവ്പൂര്‍ സീറ്റില്‍ നിന്നാണ് ജനവിധി തേടുന്നത്. ബിഹാറില്‍ നവംബര്‍ 6, 11...
ജപ്പാൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച്  സനേ തകായിച്ചി
National

ജപ്പാൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച് സനേ തകായിച്ചി

ജപ്പാനിൽ ആദ്യ വനിത പ്രധാനമന്ത്രി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ  സനേ തകായിച്ചിയെ ആണ് ജപ്പാൻ്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് . ജപ്പാനിൽ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ അപ്രതീക്ഷിതമായി ഭൂരിപക്ഷം നേടിയതിനെ തുടർന്നാണ്, ജപ്പാനീസ് പാർലമെൻ്റ് അവരെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. 465 പേരുള്ള സഭയില്‍ 237 വോട്ടുകളാണ് തകൈച്ചി നേടിയത്. അധോസഭയിലും തകൈച്ചിക്ക് മുന്‍തൂക്കമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ജപ്പാന്റെ 104ാമത് പ്രധാനമന്ത്രിയായി സനേ തകായിച്ചി സത്യപ്രതിജ്ഞ ചെയ്യും.   ബ്രിട്ടൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറിൻ്റെ കടുത്ത ആരാധികയാണ് സനേ തകായിച്ചി. 1979 മുതൽ 1990 വരെയാണ് മാർഗരറ്റ് താച്ചർ ബ്രിട്ടൻ്റെ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്. ജപ്പാന്റെ ഉരുക്ക് വനിതയെന്നാണ് തകൈച്ചി അറിയപ്പെടുന്നത്. പ്രധാ...
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും; നാളെ ശബരി മലയിൽ
National

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും; നാളെ ശബരി മലയിൽ

തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് ആറരയോടെ മുർമു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി വി എൻ വാസവൻ എന്നിവർ ചേർന്ന് സ്വീകരിക്കും. രാജ്ഭവനിലാണ് താമസം. രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. നാളെ രാവിലെ ഹെലികോപ്ടറിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും പ്രത്യേക വാഹനത്തില്‍ സന്നിധാനത്ത് എത്തുക.  12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക.രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കർശന സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിട്ടുള്ളത്. 23ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് ശിവഗിരിയില്‍ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനവ...
എയർ ഇന്ത്യയിലെ ഭക്ഷണത്തിൽ മുടി; 35,000 രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി
National

എയർ ഇന്ത്യയിലെ ഭക്ഷണത്തിൽ മുടി; 35,000 രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതിനെ തുടർന്ന് കമ്പനി 35,000 രൂപ പിഴ നല്‍കണമെന്ന് കോടതി വിധി.രു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനുള്ള സിവിൽ കോടതി വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിൽ നഷ്‌ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറയ്‌ക്കുകയായിരുന്നു എയര്‍ ഇന്ത്യയുടെ കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി കണ്ടെത്തിയത്. മുടി ലഭിച്ച യാത്രക്കാരന്‍ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. തന്റെ പരാതിയില്‍ വിമാന കമ്പനി നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നാണ് യാത്രകാരന്‍ നിയമ നടപടിയുമായി മുന്നോട്ട് പോയത്. വിമാനത്തിൽ വിതരണം ചെയ്യാനുള്ള ഭക്ഷണം എത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിനെയും ഹർജിയിൽ കക്ഷിചേർക്കണമെന്ന് എയർ ഇന്ത്യ വാദിച്ചു. എ ന്നാൽ, മുടി ഭക്ഷണത്തിനുള്ളിൽ ഉണ്ടായിരുന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി...