BREAKING NEWS


വെനസ്വേലയിൽ സ്വർണ ഖനി തകർന്ന് 14 പേർ മരിച്ചതായി റിപ്പോർട്ട്

By sanjaynambiar
venezuela mine collapse 222948933 16x9 0 1

 

എൽ കാലാവോ; റോഷിയോയിലെ എൽ കാലാവോ പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് തെക്കൻ വെനിസ്വേലയിലെ സ്വർണ്ണ ഖനി തകർന്നു. അപകടത്തിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം ഖനിയിൽ മണ്ണിടിച്ചിലിന് കാരണമായി.

മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സൈറ്റിന് സമീപം ഒരു കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് റോസിയോ മേയർ വുഹെൽം ടോറെല്ലസ് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *