BREAKING NEWS


ആർഎസ്എസിനെ പ്രശംസിച്ച് മോദി; നൂറാം വാർഷികാഘോഷത്തിൽ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി

By sanjaynambiar
images 41

 

ന്യൂഡൽഹി: ആർഎസ്എസിൻ്റെ നൂറാം വാർഷികാഘോഷത്തിൽ സംഘടനയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രി ആശംസകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്. സംഘടന 100 വർഷം പൂർത്തിയാകുന്നതിന് സാക്ഷിയാകാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണ്. ഭരണഘടനയിലും ജനാധിപത്യത്തിലും ആർഎസ്എസിന് ഉറച്ച വിശ്വാസമാണെന്നും ആ വിശ്വാസമാണ്  അടിയന്തരാവസ്ഥക്കാലത്ത് പ്രവർത്തകർക്ക് പോരാട്ടത്തിന് ഊർജമായതെന്നും മോദി പറഞ്ഞു.

ആർഎസ്എസിൻ്റെ നൂറാം വാർഷികത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി. ഭാരതാംബയുടെ ചിത്രവും, സ്റ്റാമ്പിൽ ആർഎസ്എസ് പരേഡിൻ്റെ ചിത്രവുമാണ് നാണയത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഭാരതാംബയുടെ ചിത്രം നാണയത്തിൽ ആലേഖനം ചെയ്യുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *