BREAKING NEWS


പുടിന്റെ ഇന്ത്യാ സന്ദർശനം ഡിസംബറിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും

By sanjaynambiar
images 44

 

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ഡിസംബര്‍ മാസം അഞ്ച്, ആറ് തീയതികളില്‍ പുടിന്‍ ഇന്ത്യയിലെത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ചയും നടത്തും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്കുമേല്‍ പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കഴിഞ്ഞ ഓഗസ്റ്റിൽ മോസ്‌കോ സന്ദര്‍ശിച്ച വേളയിലാണ് പുതിന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. അതേസമയം ചൈനയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ മോദിയും പുടിനും തമ്മില്‍ കാണുകയും ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *