മലപ്പുറത്തിന്റെ സന്ധ്യകള്‍ക്ക് കരിഞ്ഞ മാംസത്തിന്റെ മണമെങ്ങനെ വന്നു? എറ്റവും കൂടുതല്‍ രോഗികള്‍ എങ്ങനെ മലപ്പുറത്തുണ്ടാവുന്നു, കുറിപ്പ് വൈറലാകുന്നു…
ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങള്‍ തുടര്‍ കഥ ആവുന്ന പശ്ചാത്തലത്തിലാണ് ഏറെ ചിന്തിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. നെല്ലിക്കുത്ത് ഹനീഫ. എന്ന വ്യക്തിയുടെ പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്…
മലപ്പുറം ജില്ലയുടെ പൊതു നിരത്തിന്റെ പരിസരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ സന്ധ്യകള്‍ക്കെപ്പോഴും കരിഞ്ഞ മാംസത്തന്റെ മണമാണ്. കേരളത്തില്‍ ''അറേബ്യന്‍ ഫുഡ് ക്വാര്‍ട്ട് അഥവാ മന്തിക്കടകള്‍'' ഏറെയുള്ളത് മലപ്പുറത്താണ്.!
ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഇതര ജില്ലകളെ അപേക്ഷിച്ച് 'ഹൃദ്‌രോഗം, പ്രഷര്‍-ഷുഗര്‍, കിഡ്‌നി ഡിസീസ്, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗികള്‍' ഏറ്റവും കൂടുതലുള്ളതും മലപ്പുറത്ത് തന്നെ.! അതോടൊപ്പം, ഈ രണ്ട് പ്രത്യേകതകളുടേയും ഉപോത്പ്പന്നം എന്ന് പറയാവുന്ന തരത്തില്‍, മറ്റൊരു പ്രത്യേകത കൂടി മലപ്പുറത്തിനുണ്ട്.
വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളില്‍, കരോക്കാ സം...
