BREAKING NEWS


Latest news

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി
Kerala News, Latest news, Top News, Topnews

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. മിഥുന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും. ഇതിനിടെ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെ നിർ...
‘ക്യാപ്റ്റനായാല്‍ ദേഷ്യപ്പെടണമെന്നില്ല, കോലിയെ അനുകരിക്കേണ്ട’, ഗില്ലിനെ പൊരിച്ച് സഞ്ജയ് മ‍ഞ്ജരേക്കര്‍
Top News, Cricket, Latest news, Sports

‘ക്യാപ്റ്റനായാല്‍ ദേഷ്യപ്പെടണമെന്നില്ല, കോലിയെ അനുകരിക്കേണ്ട’, ഗില്ലിനെ പൊരിച്ച് സഞ്ജയ് മ‍ഞ്ജരേക്കര്‍

ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ലോർ‍ഡ്സ് ടെസ്റ്റിനിടെ ഇംഗ്ലിഷ് ബാറ്റർ സാക് ക്രോളിയുമായി തർക്കിച്ചത് രണ്ടാം ഇന്നിംഗ്സിൽ ഗില്ലിന്‍റെ ബാറ്റിംഗിനെ ബാധിച്ചെന്ന് മഞ്ജരേക്കർ പറഞ്ഞു. എതിർ ടീമിനോട് ദേഷ്യപ്പെട്ടാല്‍ വിരാട് കോലിയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരിക്കും പുറത്തുവരുന്നത്. പക്ഷെ ഗില്ലിന്‍റെ കാര്യം അങ്ങനെയല്ലെന്നും മഞ്ജരേക്കര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ഗില്ലിന് ഇങ്ങനെ ദേഷ്യപ്പെടുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിൽ കുറച്ചു മുൻപു തന്നെ നമ്മൾ അതു കാണുമായിരുന്നു. ക്യാപ്റ്റനായപ്പോൾ പ്രത്യേകമായി ദേഷ്യം കാണിക്കേണ്ടതില്ലെന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ഒരുപാട് റൺസെടുത്ത് ഒരു കളി ജയിപ്പിക്കുമ്പോൾ അമിത അത്മവിശ്വാസം ഉണ്ടാകരുതെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. എഡ്ഡ്ബാസ്റ്റണില്‍ പൂര്‍ണ നിയന്ത്ര...
കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്
Weather, Kerala News, Latest news, Top News

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്...
നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്
Kerala News, Latest news, Top News

നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്

സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ മെയ് വരെ പതിനാറ് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലം മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് ബാലവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 2025 ലെ ആദ്യ നാല് മാസത്തില്‍ സംസ്ഥാനത്ത് 131244 പേര്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. 2014 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. ഇക്കാലയളവില്...
ഇന്ത്യാ മുന്നണി യോഗം ഇന്ന്; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും
India, Latest news, Politics, Top News

ഇന്ത്യാ മുന്നണി യോഗം ഇന്ന്; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും

ഇന്ത്യാ മുന്നണി യോഗം ഇന്ന്. പാർലമെൻറ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി നയസമീപനങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം. വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ ആയാണ് യോഗം ചേർന്നത്. യോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും. ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമല്ലെന്ന് ആണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയുടെ വാർഷിക ചടങ്ങുകൾ ചൂണ്ടിക്കാട്ടിയാണ്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ബീഹാർ വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെൻറ് വർഷകാല സമ്മേളനത്തിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. Tag: India Front meeting today; Trinamool Congress and Aam Aadmi Party will abstain...
റെഡ് അലർട്ട്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Top News, Kerala News, Latest news, Topnews, Weather

റെഡ് അലർട്ട്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അതിതീവ്രമഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ, കാസർഗോഡും വയനാടുമുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ജൂലൈ 19 ശനിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനും പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നതിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനും തുടർന്ന് ജനസുരക്ഷയെ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾകേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ പ്രവർത്തിക്കുന്നതല്ല. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരീക്ഷകളും പ്രൊഫഷണൽ, സർവകലാശാല, മറ്റ് വകുപ്പുകളുടെ പരീക്ഷകൾ ഉൾപ്പെടെ നിശ്ചയിച്ച അനുസൃതമായി തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപ...
പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് ഭീഷണി, അധിനിവേശ മൈനകളെ തുരത്തുന്നു, 36000 മൈനകളെ പിടികൂടിയതായി അധികൃതർ
India, Latest news, Top News, World

പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് ഭീഷണി, അധിനിവേശ മൈനകളെ തുരത്തുന്നു, 36000 മൈനകളെ പിടികൂടിയതായി അധികൃതർ

രാജ്യത്തെ പരിസ്ഥിതി സംതുലിതാവസ്ഥ തകർക്കുന്ന അധിനിവേശ മൈന പക്ഷികളെ പിടികൂടുന്നത് ഊര്‍ജിതമാക്കി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. ഇതിനോടകം ഏകദേശം 36,000 മൈനകളെ പിടികൂടിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. 2025 ജനുവരി മുതൽ ജൂൺ വരെ പിടികൂടിയ 9,416 പക്ഷികളും ഇതിൽ ഉൾപെടും. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഭീഷണി ഉയർത്തുന്ന അധിനിവേശ മൈന പക്ഷികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് നടപടി. 2022 നവംബറിലാണ് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന അധിനിവേശക്കാരായ മൈനകളെ പിടികൂടാന്‍ ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. പാര്‍ക്കുകളിലും റോഡരികിലുമെല്ലാം കെണികള്‍ വെച്ചാണ് മൈനകളെ പിടികൂടുന...
തേവലക്കര സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികക്ക് സസ്പെൻഷൻ, പകരം ചുമതല സീനിയർ അധ്യാപികക്ക്
Kollam, Kerala News, Latest news, Top News, Topnews

തേവലക്കര സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികക്ക് സസ്പെൻഷൻ, പകരം ചുമതല സീനിയർ അധ്യാപികക്ക്

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥിയായ മിഥുന്‍ മനു (13) വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായെന്നാണ് സസ്പെൻഷൻ ഉത്തരവിൽ മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയത്. പ്രധാനാധ്യാപികയുടെ ചുമതല സീനിയർ അധ്യാപികയായ മോളിക്ക് നല്‍കി. സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ മുകളിലേക്കു വീണ ചെരുപ്പെടുക്കാൻ കയറിയ സമയത്താണ് എട്ടാം ക്ലാസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. അപകടം നടന്നതിനു പിന്നാലെ വൈദ്യുത വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്‌കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് നിർദേശങ്ങൾ പാലിക്കപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തറയിൽ നിന്ന് ലൈൻ കടന്നുപോകുന്ന ഉയരത്തിലും സൈക്കിൾ ഷെഡിനും ആവശ്യമായ സുരക്ഷാ അകലം പാലിക്കപ്പെട്ടിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മിഥുന്റെ അമ്മ സുജ വിദേ...
മദ്യനയ അഴിമതി കേസ്; ഭൂപേഷ് ബാഗലിന്റെ മകൻ അറസ്റ്റിൽ
India, Latest news, National, News, Top News, Topnews

മദ്യനയ അഴിമതി കേസ്; ഭൂപേഷ് ബാഗലിന്റെ മകൻ അറസ്റ്റിൽ

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകൻ ചൈതന്യ ബാഗലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായിയായ ചൈതന്യയുടെ അറസ്റ്റ്. അദ്ദേഹത്തിന്റെ താമസസ്ഥലത്തിൽ നടത്തിയ റെയ്ഡിനു ശേഷമാണ് നടപടിയെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മദ്യ നയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാരോപിച്ച് സംസ്ഥാന ആന്റി-കറപ്ഷന്‍ ബ്യൂറോ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍ എക്സൈസ് മന്ത്രി കവാസി ലഖ്മ അടക്കം 70 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മദ്യവ്യാപനത്തിൽ സംസ്ഥാനത്തെ 2161 കോടി രൂപയുടെ നികുതിനഷ്ടം സംഭവിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഈ അഴിമതിയിലൂടെ സമ്പാദിച്ച കള്ളപ്പണം വ്യാജ കമ്പനികളിലൂടെ വെളുപ്പിച്ചതിൽ ചൈതന്യ...
ചൊവ്വയില്‍ നിന്നുള്ള ഉല്‍ക്കാശിലക്ക് 45 കോടിയിലധികം രൂപ!
India, Kerala News, Latest news, National, Special Report, Top News, Topnews

ചൊവ്വയില്‍ നിന്നുള്ള ഉല്‍ക്കാശിലക്ക് 45 കോടിയിലധികം രൂപ!

ചൊവ്വ ഗ്രഹത്തില്‍ നിന്നും ഭൂമിയിൽ പതിച്ച ഒരു ഉല്‍ക്കാശിലയ്ക്ക് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 5.3 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 45 കോടി രൂപ)ക്ക് വിറ്റുപോയി. NWA 16788 എന്ന പേരിലാണ് ഈ അതിമൂല്യമായ ഉല്‍ക്കാശില പരിചിതമായത്. ഒരുപാട് പേരുടെ കണ്ണായിരുന്ന ഈ ശില ഒടുവില്‍ സ്വന്തമാക്കിയത് പേരുവെളിപ്പെടുത്താത്ത ഒരു ശേഖരകനാണ്. എക്കാലത്തെയും വിലകൂടിയ ചൊവ്വ ഉല്‍ക്കാശില ന്യൂയോര്‍ക്കിലെ പ്രശസ്തമായ ലേല കമ്പനിയായ സത്തബീസ് ആയിരുന്നു ലേലത്തിന് നേതൃത്വം നല്‍കിയത്. പതിനഞ്ച് മിനിറ്റ് നീണ്ട ഉത്സാഹഭരിതമായ ലേലത്തിലൂടെ ഫോൺ, ഓൺലൈൻ വഴി നിരവധി പേരാണ് പങ്കെടുത്തത്. ആദ്യം 4 മില്യണ്‍ ഡോളറാണ് ഈ ഉല്‍ക്കാശിലയുടെ മൂല്യം കണക്കാക്കിയിരുന്നത്, എന്നാല്‍ ആവേശം വളരവെ വില 5.3 മില്യണിലേക്ക് പറന്നു. NWA 16788 എന്ന ഉല്‍ക്കാശിലയുടെ പ്രത്യേകത അതിന്റെ ഉല്‍പത്തി, അപൂര്‍വ്വത, ഭാരം എന്നിങ്ങനെയുള്ള ഘടകങ്ങളിലാണ്. 24.67...