BREAKING NEWS


സ്വർണവിലയിൽ ഇന്നും വർധന

By sanjaynambiar
Untitled design 2025 07 19T122509.577

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് ഇന്ന് 480 രൂപ കൂടി. ഇന്ന് 73,360 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 72,880 രൂപയായിരുന്നു ഇന്നലത്തെ വില. സ്വർണത്തിന് ഇന്നലെ നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം കൊണ്ട് 80 രൂപമാത്രമാണ് സ്വർണത്തിന് കൂടിയത്. തുടർന്നാണ് ഇന്ന് വൻ വില വർധനവ് ഉണ്ടായത്.

ഗ്രാമിന് 60 രൂപ കൂടി 9,170 രൂപയായി. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് ഇന്ന് 78,000ത്തിലധികം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 80,032 രൂപയും ​ഗ്രാമിന് 10,004 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,024 രൂപയും ​ഗ്രാമിന് 7,503 രൂപയുമാണ് വില.

Tag: Gold prices continue to rise today

Spread the love

Leave a Reply

Your email address will not be published. Required fields are marked *