BREAKING NEWS


Latest news

Kerala News, Latest news

ഇനി വെയിറ്റിങ് ലിസ്റ്റ് ഇല്ല; റിസർവേഷൻ ടിക്കറ്റിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ട്രെയിൻ ടിക്കറ്റ്, പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിവേ

റിസർവേഷൻ ടിക്കറ്റിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കുന്ന പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിവേ. വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവർക്കും ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വരുമാനം ഉയർത്താനാണ് റെയിൽവേ പദ്ധതിയിടുന്നത്. നാഷണൽ റെയിൽ പ്ലാൻ 2030എന്ന പേരിൽ മെഗാ പദ്ധതിയ്ക്ക് രൂപം നൽകാനാണ് റെയിവേ തീരുമാനം. വിദഗ്ധരുടെ പൊതു ജനങ്ങളുടെയും അഭിപ്രായം അറിഞ്ഞതിന് ശേഷം പദ്ധതി രാജ്യത്തുടനീളം നടപ്പാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ...
Kerala News, Latest news, Politics

അത്രക്ക് വലിയ തെറ്റ് താൻ ചെയ്തോ? മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്; മുല്ലപ്പള്ളി രാമചന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വീഴ്ച്ച സംഭവിച്ചു എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരാജയത്തിന്റെ പേരിൽ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ക്രൂരമായി പോയി എന്നും, താൻ അധ്യക്ഷനായ ശേഷം ഐക്യത്തിന് വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പരാജയം എപ്പോഴും അനാഥമായിരിക്കും.വിജയത്തിന് പിന്നിൽ എപ്പോഴും നിരവധി പേരുണ്ടാവും. തോൽവിയിൽ എല്ലാവർക്കും കൂട്ട് ഉത്തരവാദിത്തം ആണ്. യുഡിഎഫിന് കിട്ടുന്ന വോട്ടുകൾ പലയിടത്തും ചോർന്നു. അത്രക്ക് വലിയ തെറ്റ് താൻ ചെയ്തോ? ഒരു മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്. എന്നെ മാത്രം എല്ലാവരും ഒറ്റപ്പെടുത്തി. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലെ ചർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ...
COVID, Kerala News, Latest news

ഇലക്ഷന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2757 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പ...
Around Us, Kerala News, Latest news

അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ എത്തണം തിരുവനന്തപുരം : കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച്‌ 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിലും ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, സമ്ബുഷ്ട കേരളം, പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവനസന്ദര്‍ശനങ്ങള്‍ മുതലായവ തടസം കൂടാതെ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എങ്കിലും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന...
Kollam, Latest news

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം; സിബിഐ അധികൃതര്‍ കൊല്ലത്തെ വീട്ടിലെത്തി മൊഴിയെടുത്തു

കൊല്ലം : മദ്രാസ് ഐഐടിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാത്തിമ ലത്തീഫിന്റെ കൊല്ലത്തെ വീട്ടിലെത്തി സിബിഐ അധികൃതര്‍ മൊഴിയെടുത്തു. അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് സിബിഐ മൊഴിയെടുക്കുന്നത് .രാവിലെ 10 മണിയോടെയാണ് സിബിഐ ചെന്നൈ ബ്രാഞ്ചിലെ മൂന്നംഗസംഘം കൊല്ലത്തെ വീട്ടിലെത്തിയത്. ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവന്‍ രേഖയുമായാണ് സംഘം എത്തിയത്. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഇവ പരിശോധിച്ചു. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫോണില്‍ ഫാത്തിമാ രേഖപ്പെടുത്തിയിരുന്നു. പിതാവ് അബ്ദുല്‍ ലത്തീഫ്, മാതാവ് സജിത ലത്തീഫ് ഇരട്ട സഹോദരിയായ അയിഷ, ഇളയ സഹോദരി മറിയം എന്നവരുടെ മൊഴി രേഖപ്പെടുത്തി. വിഡിയോ റെക്കോര്‍ഡിംഗിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്തീഫ് സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരു...
Around Us, Latest news, Palakkad

പാലക്കാട് നഗരസഭക്ക് മുകളിൽ ദേശീയപതാക ഉയർത്തി ഡി.വൈ.എഫ്.ഐ യുടെ പ്രതിഷേധം

ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയുമായി യുവമോര്‍ച്ച പാലക്കാട്: പാലക്കാട് നഗരസഭയ്ക്ക് മുകളിൽ മതചിഹ്നമായ ജയ് ശ്രീറാം ഫ്‌ളക്‌സ് സംഘ്പരിവാർ ഉയർത്തിയതിനെ തുടർന്നുള്ള വിവാദം പുകയവെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. നഗരസഭക്ക് മുകളിൽ ദേശീയപതാക ഉയർത്തിയാണ് ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്.എന്നാൽ സംഭവം ദേശിയ പതാകയെ അപമാനിക്കുകയായിരുന്നുവെന്നുകാട്ടി യുവമോർച്ചയും രംഗത്തെത്തി . നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ ഇന്ന് മാര്‍ച്ച്‌ നടത്തിയത്. നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യാലയത്തിനുള്ളിലെത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. 'ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്' എന്ന ബാനറിലായിര...
Latest news, Pathanamthitta

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തണം: സ്വാമി ചിദാനന്ദപുരി

പത്തനംതിട്ട : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി രംഗത്ത്. ശബരിമലയിലെ പൂജകള്‍ മുടങ്ങാതെ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ മണ്ഡലകാല തീര്‍ത്ഥാടനം സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം എടുത്തത് ഏകപക്ഷീയമായിട്ടാണ്. ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്തുകയും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനാ നേതാക്കളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ശബരിമല മണ്ഡലകാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്നും നിലവിലെ സ്ഥിതി തുടരാനും ചീഫ് സെക്രട്ടറി സമിതി യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.അതേസമയം ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി ലഭിച്ചാല...
COVID, Latest news

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി കടന്നു

കൂടുതല്‍ രോഗികള്‍ അമേരിക്കയില്‍ ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി അമ്ബത്തിരണ്ട് ലക്ഷം പിന്നിട്ടു. 6,82,992 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,66,988 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. അമേരിക്കയില്‍, 1,95,988 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1,75,92,885 ആയി ഉയര്‍ന്നു. 3,17,524 പേര്‍ മരിച്ചു.ഒരു കോടിയിലധികം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 99.75 ലക്ഷം കടന്നു. മരണം 1.45 ലക്ഷത്തോടും അടുത്തു. ആകെ രോഗമുക്തര്‍ 95 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 95.31 ശതമാനത്തിലേക്ക് ഉയര്‍ന്നു. നിലവില്‍ 3,22,366 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.24 ശത...
Kerala News, Latest news

ഒടുവിൽ തിരുത്തി ട്രെന്‍ഡ് വെബ്‌സൈറ്റ്

ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊച്ചി: ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 'മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍' എന്ന തലക്കെട്ട് വെബ്‌സൈറ്റില്‍ നിന്ന് നീക്കി. 'മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം' എന്നാക്കിയാണ് തിരുത്തിയത്. 39 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫും 37 ഇടങ്ങളില്‍ യുഡിഎഫിനും ഭൂരിപക്ഷം ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നാല് നഗരസഭകളുമുണ്ട്. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം എന്നായിരുന്നു ട്രെന്‍ഡ് സൈറ്റില്‍ നല്‍കിയിരുന്നത്.മുന്നണികള്‍ക്ക് തുല്യമായി വിജയം ലഭിച്ച തദ്ദേശ സ്ഥാപനങ്ങള്‍ ഒരു മുന്നണിക്ക് മാത്രം മുന്‍തൂക്കം ലഭിച്ചുവെന്ന തെറ്റായ വിവരം ആണ് വെബ്‌സൈറ്റില്‍ നല്‍കിയിരുന്നത്. ...
Ernakulam, Latest news

കൊച്ചി കോര്‍പറേഷന്‍: വിമത സ്ഥാനാര്‍ഥികള്‍ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ കൂടുതല്‍ വിമത സ്ഥാനാര്‍ഥികള്‍ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത കൊച്ചി കോര്‍പറേഷനില്‍ ആരൊക്കെ ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാന്‍ കഴിഞ്ഞേക്കും. കൊച്ചി കോര്‍പ്പറേഷനില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഭരണത്തിലെത്തിയിട്ടുണ്ട്. ഇനി ഒരു ഇടതു റിബല്‍ അംഗവും 2 യുഡിഎഫ് റിബല്‍ അംഗങ്ങളുമാണ് പിന്തുണ അറിയിക്കാനുള്ളത്. 34അംഗങ്ങള്‍ ഉള്ള എല്‍ഡിഎഫ് മുസ്ലിം ലീഗ് വിമതന്‍ കൂടി എത്തിയതോടെയാണ് അധികാരം സ്വന്തമാക്കി. ടി കെ അഷ്റഫ്. ലീഗ് ആണ് എല്‍ഡിഎഫില്‍ ചേര്‍ന്നത്. തന്നോട് അനീതി കാണിച്ചു, അതിനാല്‍ കൂടുതല്‍ സീറ്റുകളുള്ള മുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി ലീഗ് വിമതന്‍ ടികെ അഷ്‌റഫ് വ്യക്തമാക്കി. വിമതരായ നാല് പേരില്‍ ഒരാളുടെ പിന്തുണ കിട്ടിയാല്‍ ഇടതിന് ഭരിക്കാനാകും. 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റ...