BREAKING NEWS


Latest news

Kerala News, Latest news, Politics

യുഡിഎഫിന്‍റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ?വിമര്‍ശനവുമായി മുഖ്യമന്ത്രി

യുഡിഎഫിന്‍റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് മുഖ്യമന്ത്രിയുടെ ഈ വിമർശനം. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാൻ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്‌ ദുർബലപെട്ടെന്നും, നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള ലജ്ജയില്ലായ്മയാണ് കോൺഗ്രസിന്റെ ഈ അവസ്ഥയ്ക്ക് കാരണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിൽ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയാനും, കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രം ലീഗ് ആയോ? എന്നും മുഖ്യമന്ത്രി ചോദിച്ചു. https://www.facebook.com/PinarayiVijayan/posts/3649563091802161 ...
Ernakulam, Kerala News, Latest news

യു.ഡി.എഫ് വിമതന്റെ നിരുപരാധിക പിന്തുണ ; കൊച്ചി ഇടത് ഭരിക്കും

കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് എല്‍.ഡി.എഫ്. യു.ഡി.എഫ് വിമതനായ സനില്‍ മോന്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചത്. ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ പിന്തുണ പ്രഖ്യാപിച്ചതെന്ന് സനില്‍മോന്‍ പറഞ്ഞു. കൊച്ചിയുടെയും തന്റെ വാര്‍ഡിന്റെയും വികസനം മുന്‍ നിര്‍ത്തിയാണ് പിന്തുണയെന്ന് സനില്‍ മോന്‍ പറഞ്ഞു. ഇതോടെ എല്‍.ഡി.എഫിന് 36 കൗണ്‍സിലര്‍മാരുടെ പിന്തുണയും യു.ഡി.എഫിന് 31 പേരുടെ പിന്തുണയുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ ലീഗ് വിമതനായ പി.കെ അഷറഫ് എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിമതരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ യു.ഡി.എഫ് ശ്രമിച്ചിരുന്നു. 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് 31ഉം എല്‍.ഡി.എഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍.ഡി.എ സ്ഥാനാര്‍ഥികളായ അഞ്ച് പേരുമാണ് വിജയിച്ചത്. കേവലഭൂരിപക്ഷം നേടാന്‍...
Ernakulam, Kerala News, Latest news

കലാമിന് പുഷ്പ്പം അർപ്പിക്കാൻ ഇനി ശിവദാസൻ ഇല്ല

മറൈൻ ഡ്രൈവിലെ എപിജെ അബ്ദുൽ കലാമിന്റെ പ്രതിമ പുഷ്പം കൊണ്ട് അലങ്കരിച്ച് ശ്രദ്ധ നേടിയ ശിവദാസൻ കൊല്ലപ്പെട്ടു. ശിവദാസൻ പ്രശസ്തനായതിന്റെ അസൂയ കാരണം പറവൂർ ഏഴിക്കര സ്വദേശി രാജേഷ് ശിവദാസനെ കൊന്നത് എന്നാണ് പോലീസ് നിഗമനം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു. അങ്ങനെയാണ് അന്വേഷണം രാജേഷിലേക്ക് വഴി വെച്ചത്. കൊല്ലം കോയിവിള പുത്തൻ വീട്ടിൽ ശിവദാസൻ 2 തവണ എപിജെ അബ്ദുൽ കലാമിനെ നേരിട്ട് കണ്ടിട്ടുണ്ട്. ആ ഓർമകളിൽ ആണ് 2016 മുതൽ നിത്യവും വൃത്തിയാക്കി പൂക്കൾ വെയ്ക്കുന്നത്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റാണ് ശിവദാസൻ ജീവിച്ചത്. ഉറക്കം ഏതെങ്കിലും ഒരു കടവരാന്തയിൽ. ...
Kerala News, Latest news

ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവം; യുവാക്കളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളായ യുവാക്കളുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു. മാളിൽ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ പ്രതികളെ തിരിച്ചറിയാതെ വന്നതോടെയാണ് കളമശ്ശേരി പോലീസ് ചിത്രങ്ങൾ പുറത്ത് വിട്ടത്. പോലീസിന് പ്രതികളെ തിരിച്ചറിയാതെ വന്നതോടെ ആണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താൻ ചിത്രം പോലീസ് പുറത്ത് വിട്ടത്. വ്യാഴാഴ്ച വൈകീട്ട് ആണ് കുടുംബത്തോടൊപ്പം ഷോപ്പിംഗ് നായി മാളിൽ എത്തിയ നടിയെ രണ്ട് യുവാക്കൾ അപമാനിച്ചത്നടി സോഷ്യൽ മീഡിയയിൽ കുറിച്ചതോടെ പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം തുടങ്ങി. ...
Kerala News, Latest news, Politics

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ചെന്നിത്തലയും, മുല്ലപ്പള്ളിയും സ്ഥാനം ഒഴിയണം;ടി. എച്ച് മുസ്തഫ

ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും മാറ്റണം എന്ന് മുൻ മന്ത്രി ടി. എച്ച് മുസ്തഫ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടി തെറി ഇപ്പോഴും തുടരുകയാണ്. അതിനിടയിൽ ആണ് മുസ്തഫയുടെ ഈ ആവിശ്യം. ചെന്നിത്തല പരാജയം ആണെന്നും പകരം ഉമ്മൻ‌ചാണ്ടി പ്രതിപക്ഷ നേതാവ് ആകണമെന്നും കോൺഗ്രസ്സ്ന്റെ നേതൃത്വം എ. കെ ആന്റണി ഏറ്റെടുക്കണമെന്നും മുൻ മന്ത്രി മുസ്തഫ ആവശ്യപ്പെട്ടു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ചെന്നിത്തലയും, മുല്ലപ്പള്ളിയും സ്ഥാനം ഒഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...
Kerala News, Latest news

ഷിഗെല്ല ജാഗ്രതയിൽ; ചെലവൂർ മേഖലകളിൽ 25 പേർക്ക് രോഗ ലക്ഷണം

ഷിഗെല്ല ജാഗ്രതയിൽ കോഴിക്കോട്. ചെലവൂർ, മുണ്ടക്കൽത്താഴം, മേഖലകളിൽ 25 പേർക്ക് രോഗ ലക്ഷണം ഉണ്ട്. നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇനിയും എണ്ണം കൂടിയാൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കടുത്ത പനി, ഛർദ്ദിൽ, വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മലിന ജലം, ഭക്ഷണം, രോഗ ബാധിതരുമായുള്ള സമ്പർക്കം തുടങ്ങിയവയാണ് ലക്ഷണം. 1 മുതൽ ഏഴു ദിവസങ്ങൾ ക്കുള്ളിൽ ലക്ഷങ്ങൾ കാണിച്ചു തുടങ്ങുക. ...
Around Us, Latest news, Malappuram

ക്യാമ്പസ് ഫ്രണ്ടും പോലീസും ഏറ്റുമുട്ടി

മലപ്പുറം : ക്യാമ്പസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നൂറ്റിയമ്ബതില്‍ അധികം പ്രവര്‍ത്തകരാണ് മലപ്പുറത്തെ ജി എസ് ടി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ എ റൗഫിനെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍ നടപടിയുടെ ഭാഗമാണ് അറസ്‌റ്റെന്ന് ആരോപിച്ചാണ് മാര്‍ച്ച്‌.പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍ റൗഫിനു പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെ‌ന്റ് സംശയിക്കുന്നത്. ഇതില്‍ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യപ്പെട്ടാ...
Kerala News, Latest news

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും, മരുമകളും, ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും, മരുമകളും, ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം എന്ന് കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച വൈകീട്ട് ഗുരുവായൂരിൽ എത്തി ഗസ്റ്റ്‌ ഹൗസിൽ താമസിച്ച ഇവർ ഏകാദശി ദിവസമായ ബുധനാഴ്ച രണ്ട് നേരവും നാലമ്പലത്തിനകത്ത് കയറി ദർശനം നടത്തി. ഒരു ഭക്തനെ പോലും നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല എന്നിരിക്കെ ആണ് മന്ത്രി പത്‌നിയും മറ്റും അകത്ത് കയറിയത്. ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് നൽകിയ പരാതിയിൽ ആണ് കോടതി നടപടി എടുക്കാൻ ആവശ്യപ്പെട്ടത്. വിഷയം പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി അറിയിക്കണമെന്ന് ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രർക്ക് കോടതി നിർദേശം നൽകി. ...
India, Latest news

നഴ്സിങ് പഠനത്തിനായി ബാംഗ്ലൂരിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

അസമിൽ നിന്ന് ബാംഗ്ലൂരിൽ നഴ്സിങ് പഠനത്തിനായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 19 ക്കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ബാരേപേട്ട എംപി അബ്ദുൾ ഖാലിഖ് മുഖ്യമന്ത്രി യെഡിയ്യൂരപ്പയ്ക്ക് കത്തയച്ചു. പഠനത്തിനായി കോളേജിൽ എത്തിയത്. അഡ്മിഷൻ ശരിയാക്കി കൊടുത്തത് കൊലപ്പെടുത്തിയ ഈ വ്യക്തിആയിരുന്നു. ...
Kerala News, Latest news

ശ്രീരാമന്‍റെ ചിത്രം എങ്ങനെ വിവാദം ആകും? കെ. സുരേന്ദ്രൻ

പാലക്കാട്‌ നഗരസഭയിലെ ഫ്ലക്സ് വിവാദത്തിൽ ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീരാമ ചിത്രത്തെ ആരും അപമാനമായി കാണില്ല. പിന്നെ എങ്ങനെ ചിത്രം അപമാനമാകും എന്ന് സുരേന്ദ്രൻ ചോദിച്ചു. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചു. തനിക്കെതിരെ ആരും കത്തയച്ചിട്ടില്ലെന്നും, കത്തയച്ചവർ അത് പറയാനുള്ള ധൈര്യം കാണിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ...