BREAKING NEWS


Kerala News

ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം
Kerala News

ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം

മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം കണ്ടെന്ന് പരാതി. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനുള്ള നിർദ്ദേശപ്രകാരം പൊട്ടിച്ചു നോക്കിയപ്പോൾ കമ്പിക്കഷണം കണ്ടെന്ന് മരുന്ന് വാങ്ങിയ ആസിഫ് പറഞ്ഞു. ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെന്ററിൽ പോയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം....
ദേശീയ പാത 66 നിര്‍മാണത്തിൽ അപാകത; പ്രമുഖ നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്
Kerala News, Top News

ദേശീയ പാത 66 നിര്‍മാണത്തിൽ അപാകത; പ്രമുഖ നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്

ദേശീയ പാത 66 കേരളത്തിലെ നിര്‍മാണത്തിൽ അപാകതയെ തുടർന്ന് പ്രമുഖ നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്. കാസര്‍കോട് ജില്ലയിലെ ചെങ്ങള - നീലേശ്വരം റീച്ചിന്റെ നിര്‍മാണ ചുമതലയുള്ള കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് ഒരു വര്‍ഷത്തെ വിലക്കാണ് ദേശീയ പാത അതോറിറ്റി (NHAI) ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് ഒരു വർഷത്തേക്ക് കമ്പനിക്ക് പുതിയ കരാറുകള്‍ എടുതക്കാൻ കഴിയില്ല. അപാകതയുടെ പേരില്‍ മേഘ കണ്‍സ്ട്രക്ഷന്‍സിന് 90 ലക്ഷം രൂപ വരെ പിഴ ചുമത്തുന്നതുള്‍പ്പെടെ പരിഗണനയില്‍ ആണെന്നും വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദേശീയ പാത അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.ദേശീയപാതയ്ക്കായി കുന്നിടിച്ച ഭാഗത്ത് സോയില്‍ നെയിലിങ് ചെയ്തതിന് ശേഷവും മണ്ണിടിച്ചിലുണ്ടായ സംഭവം ഉള്‍പ്പെടെ പരിഗണിച്ചാണ് നടപടി. തിങ്കളാഴ്ചയായിരുന്നു എന്‍എച്ച്-66 ലെ ചെങ്കള- നീലേശ്വരം സെക്ഷനില്‍ കാസര്‍ഗോഡ് ജില്ല...
തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു
Thiruvananthapuram, Kerala News

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു

തിരുവനന്തപുരം പാറശാലയിൽ പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരൻ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്സ് അറിയിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ നഴ്‌സറിയിലേക്ക് എടുത്തുകൊണ്ടു നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുകയായിരുന്നു. കുട്ടി പിതാവിന്റെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു....
ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്; സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും
Latest news, Kerala News, Thiruvananthapuram

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്; സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്. സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ പിഎംജി ജംഗ്ഷനില്‍ നിന്നാണ് മഹാറാലി ആരംഭിക്കുന്നത്. മഹാറാലി ദിനം ആശാപ്രവര്‍ത്തകര്‍ക്ക് എന്‍എച്ച്എം നിര്‍ബന്ധിത പരിശീലനം നിര്‍ദേശിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മഹാറാലി ദുര്‍ബലമാക്കാനുള്ള നീക്കമാണിതെന്ന് ആശാവര്‍ക്കര്‍മാര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ആശ സമരസമിതി നേതാക്കള്‍ പറഞ്ഞു. അതേസമയം, സർക്കർ പുതുതായി ആരംഭിച്ച 'ശശക്ത്' എന്ന വെബ്‌പോര്‍ട്ടല്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ഉ​ദ്ഘാടനവും ഇന്നാണ് നടത്തുന്നത്. എല്ലാ ആശവര്‍ക്കര്‍മാരും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് അയ...
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ
Kerala News

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച് എസ് എസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായുള്ള സെക്കൻഡറി അലോട്ട്മെന്റ് ഉള്ള അപേക്ഷ ഉടൻ ക്ഷണിക്കും....
ഇരട്ടന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത
Kerala News, Latest news, Weather

ഇരട്ടന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാ​ഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും കര്‍ണാടക, ലക്ഷദ...
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച്ച അവധി
Kerala News

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച്ച അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജ്, അങ്കനവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെ ബുധനാഴ്ച കളക്ടർ അവധി നൽകി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍
Top News, Kerala News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാള്‍

നിലമ്പൂരിനെ ആവേശത്തിലാഴ്ത്തി പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞാണ് നിലമ്പൂർ ടൗണിലെത്തിയത്. കനത്ത മഴയിലും അണികളുടെ ആവേശം ചോർന്നില്ല. എന്നാല്‍, കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍. മറ്റന്നാള്‍ ആണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 25 നാള്‍ നീണ്ടുനിന്ന പരസ്യപ്രചാരണമാണ് അവസാനിച്ചിരിക്കുന്നത്. എൽഡിഎഫിനെ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് സ്ഥാനാര്‍ഥിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആവേശത്തിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ കോട്ട ഇക്കുറി തിരികെ പിടിക്കുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിന്. ഒറ്റക്കെട്ടായുള്ള പ്രചാരണം, പ്രിയങ്കയുടെ വരവ് എല്ലാം യുഡിഎഫ് ക്യാംപിനെ ആവേശം കൊള്ളിച്ചു. പുതിയ അധ്യക്ഷന്റെ കീഴില്‍ അണിനിരക്കുന്ന ബിജെപിയുടെ ആദ്യരാഷ്ട്രീയ പോരാണിത്. മലയോരമേഖലയില്‍ കൂ...
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
Top News, Kerala News, Latest news

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അതേസമയം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. പത്ത് ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...
ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്; സ്കൂൾ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി
Kerala News

ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്; സ്കൂൾ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണം മെനുവിൽ ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങൾ ഉൾപ്പെടുത്തിയ വിവരം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ചൊവ്വാഴ്ച പുറത്ത് വിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദമാക്കിയത്. പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോഗ്രീൻസ് ഉൾപ്പെടുത്തണമെന്നും ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗം ചേർക്കണമെന്നും മെനുവിൽ നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ റാഗി, മില്ലറ്റ്, ക്യാരറ്റ് എന്നിവ ഉപയോഗിച്ചുള്ള പായസം കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്....