BREAKING NEWS


പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം: മരണകാരണം തലക്കേറ്റ പരിക്ക്

By sanjaynambiar
baby feet newborn child

പത്തനംതിട്ട: മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 21 കാരി ആരുടെയും അറിവില്ലാതെ വീട്ടിൽ തന്നെ പ്രസവിച്ചിരുന്നു. തലകറങ്ങി ശുചിമുറിയിൽ വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തിലിടിച്ചതാകാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ രാവിലെയായിരുന്നു യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് വെളിപ്പെടുത്തിയത്. വിവരം പൊലീസിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തി ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവസ്ഥലത്തിന്റെ ദുരൂഹതയും കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തപ്പെട്ടതും തുടക്കത്തിൽ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാൽ പ്രസവത്തിനിടയിൽ യുവതി തലകറങ്ങി വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാമെന്നതാണ് പ്രാഥമിക നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *