BREAKING NEWS


Tag: PATHANAMTHITTA

പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു
Pathanamthitta, Kerala News, Latest news

പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു

പത്തനംതിട്ട: തണ്ണിത്തോട് രണ്ട് കടകൾക്ക് തീപിടിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി തീയണച്ചു. കടകൾക്ക് മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശം തീപിടുത്തത്തിൽ ഉരുകി. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല....
പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം: മരണകാരണം തലക്കേറ്റ പരിക്ക്
Pathanamthitta, Kerala News

പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം: മരണകാരണം തലക്കേറ്റ പരിക്ക്

പത്തനംതിട്ട: മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 21 കാരി ആരുടെയും അറിവില്ലാതെ വീട്ടിൽ തന്നെ പ്രസവിച്ചിരുന്നു. തലകറങ്ങി ശുചിമുറിയിൽ വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തിലിടിച്ചതാകാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ രാവിലെയായിരുന്നു യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് വെളിപ്പെടുത്തിയത്. വിവരം പൊലീസിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തി ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവസ്ഥലത്തിന്റെ ദുരൂഹതയും കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തപ്പെട്ടതും തുടക്കത്തിൽ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാൽ പ്രസവത്തിനിടയിൽ യുവതി തലകറങ്ങി വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാമെന്നതാണ് പ്രാഥമിക നിഗമനം....
പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി
Pathanamthitta

പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംത്തിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് ആളൊഴിഞ്ഞ അയൽവീടിന്റെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൻ്റെ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന് വെറും രണ്ട് ദിവസത്തെ മാത്രം പ്രായമാണുണ്ടായിരുന്നെന്ന് വ്യക്തമാകുന്നു. കുഞ്ഞിന്റെ അമ്മയെ ചികിത്സയ്ക്കായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു....
News, Special Report

ചാരിറ്റിക്ക് സംഭാവന ചെയ്തതും ജോലി ചെയ്തതിന്റെ വക്കീല്‍ ഫീസ് വാങ്ങിയതും എങ്ങനെ തട്ടിപ്പാകും; സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് നടത്തിയ വ്യാജ പരാതിയാണ്; മാധ്യമപ്രവര്‍ത്തകനും പങ്ക്; സത്യം വെളിപ്പെടുത്തി വിബിത ബാബു

പ്രത്യേക ലേഖകന്‍ തിരുവല്ല: കോണ്‍ഗ്രസിന്റെ ബ്യൂട്ടി സ്ഥാനാര്‍ത്ഥി വിബിത ബാബുവിനെതിരെ നടക്കുന്ന കേസും വഴക്കും വിവാദമാകുമ്പോള്‍ സത്യം ബഡ്സ് മീഡിയയോട് വെളിപ്പെടുത്തി രംഗത്തെത്തുകയാണ് വിബിത ബാബു. സാമ്പത്തിക തട്ടിപ്പ് കേസിലാണ് വിബിതയ്ക്കെതിരെ തിരുവല്ല പൊലീസില്‍ അമേരിക്കയില്‍ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി. സെബാസ്റ്റ്യന്‍ (75) പരാതി നല്‍കിയിരിക്കുന്നത്. പല തവണയായി വിബിതയും പിതാവും തന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ത വിബിത പറയുന്നത് ഇങ്ങനെയാണ്. ആലുവ ചൂണ്ടിയിലുള്ള സ്ഥലത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരന്‍ ആദ്യമായി തന്നെ സമീപിക്കുന്നതെന്ന് വിബിത പറയുന്നു. വിബിതയും സഹപ്രവര്‍ത്തകനും കേസ് വാദിച്ചതിന്റെ വക്കീല്‍ തുകയായി പണം പലതവണ പരാതിക്കാരനില്‍ നിന്ന് വാങ്ങിയിരുന...