BREAKING NEWS


പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

By sanjaynambiar
baby feet newborn child

പത്തനംത്തിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് ആളൊഴിഞ്ഞ അയൽവീടിന്റെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൻ്റെ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന് വെറും രണ്ട് ദിവസത്തെ മാത്രം പ്രായമാണുണ്ടായിരുന്നെന്ന് വ്യക്തമാകുന്നു. കുഞ്ഞിന്റെ അമ്മയെ ചികിത്സയ്ക്കായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *