BREAKING NEWS


തോട്ടിൽ വീണ് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

By sanjaynambiar
drown rep image

കോഴിക്കോട്: അന്നശ്ശേരിയിൽ മൂന്നര വയസ്സുകാരി തോട്ടിൽ വീണു മരിച്ചതായി റിപ്പോർട്ട്.
കൊളങ്ങരത്തുതാഴം സ്വദേശിയായ നിഖിലിൻ്റെ മകൾ നക്ഷത്രയാണ് മരിച്ചത്. വീട്ടിൽ കളിക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. പിന്നാലെ കുടുംബവും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. തോട്ടിലെ ഒഴുക്കിൽ പെട്ട് കുട്ടി ദൂരേക്ക് പോകുകയായിരുന്നു. വീട്ടിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയുള്ള ഭാഗത്ത് മൃതദേഹം കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *