BREAKING NEWS


കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

By sanjaynambiar
krishna kumar diya krishna kumar

തൃശൂർ: നടൻ കൃഷ്ണകുമാറും മകൾ ദിയാ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി. ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ്. കേസിൽ ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷണം നടത്തുന്നതായും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് പരിഗണന മാറ്റിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോഴും, റിപ്പോർട്ട് ഹാജരാക്കാൻ ക്രൈംബ്രാഞ്ച് സമയം തേടിയിരുന്നു.  ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയെ അടിസ്ഥാനമാക്കി കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെയാണ് കേസെടുത്തത്. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം പിടിച്ചെടുത്തു എന്നായിരുന്നു ജീവനക്കാരുടെ ആരോപണം. ജീവനക്കാർ സ്ഥാപനം വഴി പണം തട്ടിയെന്നാരോപിച്ച് കൃഷ്ണകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാർ പരാതി നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *