BREAKING NEWS


ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം

By sanjaynambiar
mannarkkad paracetamol tablet metal wire found

മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം കണ്ടെന്ന് പരാതി. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനുള്ള നിർദ്ദേശപ്രകാരം പൊട്ടിച്ചു നോക്കിയപ്പോൾ കമ്പിക്കഷണം കണ്ടെന്ന് മരുന്ന് വാങ്ങിയ ആസിഫ് പറഞ്ഞു. ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെന്ററിൽ പോയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *