BREAKING NEWS


Kerala News

മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം; റവന്യൂ മന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ
Idukki, Kerala News, Top News

മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം; റവന്യൂ മന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ

മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം. മുല്ലപ്പെരിയാർ ഡാം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പെരിയാറിന്റെ തീരങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ ഷിബു കെ തമ്പി . റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ വിവി​ഗ്നേശ്വരിയ്ക്ക് എന്നിവർക്ക് നിവേദനം നൽകി. നിലവിൽ മുല്ലപ്പെരിയാർ പ്രദേശത്ത് ഡാമിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, വഴിവിളക്കുകൾ ഇല്ലാത്തത് രാത്രിയാത്രക്കാരെയും പ്രദേശവാസികളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രാത്രിയാവുന്നതോടെ ആശുപത്രിയിലോ മറ്റ് സർവീസുകളോ ഉപയോ​ഗിക്കേണ്ട സാഹചര്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ജനപ്രതിനിധികളുടെ ശ്രദ്ധയിൽ ഇക്കാര്യം പലതവണ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്....
നിലമ്പൂർ എംഎൽഎയായി ആര്യയാടൻ ഷൗക്കത്ത്  സത്യപ്രതിജ്ഞ ചെയ്തു
Latest news, Kerala News

നിലമ്പൂർ എംഎൽഎയായി ആര്യയാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൽ. ഷംസീർ, മന്ത്രി എം.ബി. രാജേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യുഡിഎഫ്, എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന നേതാക്കൾ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ എന്നിവരും എന്നിവർ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു....
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യത
Kerala News, Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മുൻപ് അഞ്ചു ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് രണ്ടു ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ നാളെ വീണ്ടും മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ രണ്ടു ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണ...
ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്: പരാതിക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്‌സി എസ്‌ടി കമ്മിഷന്‍ ഉത്തരവ്
Kerala News

ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്: പരാതിക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്‌സി എസ്‌ടി കമ്മിഷന്‍ ഉത്തരവ്

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവതിയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കും. കേസില്‍ പരാതിക്കാരിയായ ഓമന ഡാനിയല്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എസ്‌സി, എസ്‌ടി കമ്മിഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം അമ്പലമുക്കിൽ വീട്ടു വീട്ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവൻ സ്വർണം ബിന്ദു കവർന്നെടുത്തു എന്നായിരുന്നു പരാതി. പിന്നീട് ഓമനയുടെ വീട്ടില്‍ നിന്നു തന്നെ മാല കണ്ടെത്തിയിരുന്നു. തുടർന്നാണ് പേരൂർക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പീഡിപ്പിച്ചത്.  ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നൽകിയിരുന്നു. തുടർന്ന് എസ്ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു ...
കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി
Kerala News

കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയും അനുവദിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 388 കോടി രൂപ മുന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി....
തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
Thrissur, Kerala News, Latest news

തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്....
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; അണക്കെട്ട് നാളെ തുറന്നേക്കും
Kerala News

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; അണക്കെട്ട് നാളെ തുറന്നേക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് നാളെ തുറന്നേക്കും. ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്....
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിക്കുന്നതായി എം സ്വരാജ്
Kerala News

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിക്കുന്നതായി എം സ്വരാജ്

തിരുവനന്തപുരം: സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കില്ലെന്ന് എം സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. 'പൂക്കളുടെ പുസ്തകം' എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ്. പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് നേരത്തെയുള്ള നിലപാടാണ്. അത് ആവർത്തിക്കുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നതിനാൽ പുരസ്കാര വിവരം അറിയാൻ വൈകിയയെന്നും ഏത് തരത്തിലുള്ള പുരസ്കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് താൻ ഏറെക്കാലമായി നിലനിർത്തിക്കൊണ്ടിരിക്കുന്നതാണെന്നും ഇതിനു മുമ്പും വിവിധ ട്രസ്റ്റുകളും സമിതികളും പുരസ്കാരത്തിനായി പരിഗണിച്ചപ്പോൾ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സാഹിത്യ അക്കാദമി അവാർഡ് വാർത്തയായി വന്നതിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിലപാട് പൊതുജനങ്ങളുമായി പങ്കുവെയ്ക്കുന്നതെന്നും സ്വരാജ് വ്യക്തമാക്ക...
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala News, Weather

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി അഞ്ചു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖാപിച്ചിട്ടുണ്ട്. എറണാകുളം,തൃശൂർ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട്‌ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല....
ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണം; സ്കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി
Kerala News

ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണം; സ്കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി

ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണത്തില്‍ സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെയാണ് പുറത്താക്കിയത്. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് ആണെന്നും കുറിപ്പ് കൈമാറിയത് സുഹൃത്താണെന്നും പോലീസ് പറഞ്ഞു. ഇതുവരെ അഞ്ച് അധ്യാപകർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ...