BREAKING NEWS


Kerala News

കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി
Kerala News

കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയും അനുവദിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 388 കോടി രൂപ മുന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി....
തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
Thrissur, Kerala News, Latest news

തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്....
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; അണക്കെട്ട് നാളെ തുറന്നേക്കും
Kerala News

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; അണക്കെട്ട് നാളെ തുറന്നേക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് നാളെ തുറന്നേക്കും. ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്....
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിക്കുന്നതായി എം സ്വരാജ്
Kerala News

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിക്കുന്നതായി എം സ്വരാജ്

തിരുവനന്തപുരം: സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കില്ലെന്ന് എം സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. 'പൂക്കളുടെ പുസ്തകം' എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ്. പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് നേരത്തെയുള്ള നിലപാടാണ്. അത് ആവർത്തിക്കുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നതിനാൽ പുരസ്കാര വിവരം അറിയാൻ വൈകിയയെന്നും ഏത് തരത്തിലുള്ള പുരസ്കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് താൻ ഏറെക്കാലമായി നിലനിർത്തിക്കൊണ്ടിരിക്കുന്നതാണെന്നും ഇതിനു മുമ്പും വിവിധ ട്രസ്റ്റുകളും സമിതികളും പുരസ്കാരത്തിനായി പരിഗണിച്ചപ്പോൾ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സാഹിത്യ അക്കാദമി അവാർഡ് വാർത്തയായി വന്നതിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിലപാട് പൊതുജനങ്ങളുമായി പങ്കുവെയ്ക്കുന്നതെന്നും സ്വരാജ് വ്യക്തമാക്ക...
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala News, Weather

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി അഞ്ചു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖാപിച്ചിട്ടുണ്ട്. എറണാകുളം,തൃശൂർ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട്‌ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല....
ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണം; സ്കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി
Kerala News

ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണം; സ്കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി

ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണത്തില്‍ സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെയാണ് പുറത്താക്കിയത്. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് ആണെന്നും കുറിപ്പ് കൈമാറിയത് സുഹൃത്താണെന്നും പോലീസ് പറഞ്ഞു. ഇതുവരെ അഞ്ച് അധ്യാപകർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ...
ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥരും കാട്ടിൽ കുടുങ്ങി
Kerala News

ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥരും കാട്ടിൽ കുടുങ്ങി

നിലമ്പൂരിലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് കാടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ഇവർ കുടുങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ബില്ലിയുടെ മൃതദേഹം ഡിങ്കി ബോട്ടിൽ ചാലിയാർ നദി കടന്ന് വാണിയമ്പുഴ ഉന്നതിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലായതിനാൽ തിരികെ മടങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു....
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അനിത തമ്പിക്കും ഇന്ദുഗോപനും പുരസ്‌കാരം
Kerala News, Latest news, Top News

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അനിത തമ്പിക്കും ഇന്ദുഗോപനും പുരസ്‌കാരം

2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമി വിശിഷ്ടാംഗത്വത്തിന് കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അര്‍ഹരായി. അനിത തമ്പിക്ക് കവിതയ്ക്കും ഇന്ദുഗോപന് നോവലിനും പുരസ്‌കാരം ലഭിച്ചു. വിശിഷ്ടാംഗത്വം ലഭിച്ചവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച എഴുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. Tag; Kerala Sahitya Akademi awards announced; Anitha Thampi and Indu Gopan to receive awards...
അന്താരാഷ്ട്ര ​ലഹരി വിരുദ്ധദിന സന്ദേശ പ്രഖ്യാപനം നടത്തി എറണാകുളം ആറാട്ടുകടവ് വാക്ക് വേ കൂട്ടായ്മ
Ernakulam, Kerala News, Top News

അന്താരാഷ്ട്ര ​ലഹരി വിരുദ്ധദിന സന്ദേശ പ്രഖ്യാപനം നടത്തി എറണാകുളം ആറാട്ടുകടവ് വാക്ക് വേ കൂട്ടായ്മ

അന്താരാഷ്ട്ര ​ലഹരി വിരുദ്ധദിനത്തിന്റെ ഭാ​ഗമായി ലഹരി വിരുദ്ധ സന്ദേശ പ്രഖ്യാപനവുമായി എറണാകുളം , ചളിക്കവട്ടം ആറാട്ടുകടവ് വാക്ക് വേ കൂട്ടായ്മ. ലഹരിയുടെ ഉപയോ​ഗം പുതുതലമുറയ്ക്കുണ്ടാക്കുന്ന പ്രത്യാഖ്യാതങ്ങളും, കുട്ടികളിലെയും മുതിർന്നവരുടെയും ലഹരി ഉപയോ​ഗം, എന്നീ വിഷയങ്ങളെ ആസ്പദമാക്കി വാക്ക് വേ കൂട്ടായ്മ പ്രതിനിധികൾ സംസാരിച്ചു. വാക്ക് വേ കൂട്ടായ്മ പ്രസിഡന്റ് നൗഫൽ ചടങ്ങിൽ അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ പ്രവർത്തകനും വാക്ക് വേ കൂട്ടായ്മ സെക്രട്ടറിയുമായ ജോർജ് പ്രദീപ് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിമുക്ത സമൂഹത്തിനായി നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ലഹരി വിരുദ്ധ സന്ദേശത്തിൽ ജോർജ് പ്രദീപ് പറഞ്ഞു. വീടുകളിൽ നിന്നാണ് ലഹരി വിമുക്ത സമൂഹത്തിനായുള്ള സന്ദേശങ്ങൾ ആദ്യം ഉയർന്നു കേൾക്കേണ്ടതെന്നും വിദ്യാലയങ്ങൾ അതിന് ശക്തി പകരണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തോമസ് പോൾ, ഐഷ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച...
കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം
Thrissur, Kerala News

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനിടെ ബസ് ഇടിച്ചു യുവാവ് മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രദർശനത്തിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുഴിയിൽപ്പെടാതിരിക്കാനായി വിഷ്ണുദത്ത് സ്കൂട്ടർ വെട്ടിച്ച സമയത്താണ് റോഡിൽ വീണത്. പിന്നാലെ വന്ന ബസ് വിഷ്ണുവിനെയും അമ്മയെയും മുകളിലൂടെ കയറിയിറങ്ങി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. തൃപ്രയാർ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡിൽ നിരവധി കുഴികളുണ്ട്. ഇത് അടക്കാൻ നാട്ടുകാരും കൗൺസിലർമാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോർപ്പറേഷൻ നടപടിയെടുത്തില്ലെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ കോൺഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി. പ്രതിപക്ഷ കൗൺസിലർമാർ റോഡിൽ കിടന്ന് പ്രതിഷേധം നടത്തി....