BREAKING NEWS


Kerala News

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു
Top News, Kerala News

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു. അവസാനമായി. ഗുജറാത്തിലെ ഭുജ് സ്വദേശി അനിൽ കിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടമുണ്ടായ സ്ഥലത്തു നിന്നും കണ്ടെത്തിയ എല്ലാ ശരീരാവശിഷ്ടങ്ങളും ഡിഎന്‍എ മാച്ചിംഗും ഫേഷ്യല്‍ റെക്കഗ്നിഷനും ഉപയോഗിച്ച് തിരിച്ചറിഞ്ഞതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹം തിരിച്ചറിയാത്ത പശ്ചാത്തലത്തിൽ അനിലിൻ്റെ പ്രതീകാത്മക ശവസംസ്കാരം ഗ്രാമത്തിൽ വ്യാഴാഴ്ച നടത്തിയിരുന്നു. ഇന്നലെയാണ് സംസ്കാരത്തിന് ശേഷമുള്ള പ്രാർഥനകൾ പൂർത്തിയായത്. ജൂൺ 12 ന് ദുരന്തമുണ്ടായി ഇത്ര ദിവസം പിന്നിട്ടിട്ടും മൃതദേഹം തിരിച്ചറിയാത്ത സാഹചര്യത്തിലാണ് കുടുംബം പ്രതീകാത്മക ശവസംസ്കാരം നടത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ 253 മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂട...
ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു, നൃത്ത അധ്യാപകന് 52 വർഷം കഠിന തടവ്
Latest news, Kerala News

ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു, നൃത്ത അധ്യാപകന് 52 വർഷം കഠിന തടവ്

തിരുവനന്തപുരം∙ ഏഴു വയസ്സുകാരനെ പീഡിപ്പിച്ച നൃത്ത അധ്യാപകന് 52 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നരവർഷം വെറും തടവ് കൂടി അനുഭവിക്കണം. അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില്‍ പറയുന്നു. നൃത്തം പഠിക്കാന്‍ പോയ സമയത്തായിരുന്നു ലൈംഗികചൂഷണം നടന്നത്. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. അനുജനെയും നൃത്തം പഠിപ്പിക്കാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി...
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു
Latest news, Kerala News

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ നില തല്‍സ്ഥിതിയില്‍ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. തിങ്കളാഴ്ച രാവിലെയാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട  നിലയിൽ കണ്ടെത്തി
Latest news, Kerala News

ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ബത്തേരി (വയനാട്): ഏകദേശം ഒന്നര വർഷം മുമ്പ് കോഴിക്കോട്ടുനിന്ന് കാണാതായ വ്യക്തിയുടെ മൃതദേഹം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്ത് കണ്ടെത്തി. മരിച്ചത് വയനാട് പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രൻ (54) ആണെന്നാണ് പ്രാഥമിക നിഗമനം. ഹേമചന്ദ്രന്റേതാണെന്ന് കരുതുന്ന മൃതദേഹം ചേരമ്പാടി വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷും അജേഷുമാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. മൃതദേഹം മറവുചെയ്യുന്നതിന് സഹായിച്ച രണ്ട് പേരാണ് ഇവർ. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ് തയ്യാറെടുക്കുകയാണ്. തട്ടിക്കൊണ്ടുപോകലിന് നൗഷാദ് നേതൃത്വം നൽകിയെന്നാണ് വിവരം....
പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു
Kerala News, Latest news

പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. തമിഴ്നാട് സേലം സ്വദേശി കളുടെയ മകൻ ഹാരിത്ത് ആണ് മരണപ്പെട്ടത്. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്സിന് മുന്നിൽ വെച്ചാണ് ഹാരിത്തിനെ തെരുവുനായ കടിച്ചത്. മുഖത്തും കണ്ണിനുമാണ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്സിൻ നൽകി. നാലു വാക്സിൻ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 12 ദിവസമായി ഹാരിത്ത് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം....
രോഗം വന്നപ്പോൾ കുഞ്ഞിന് ചികിത്സ നൽകിയില്ല; ഒരു വയസ്സ്കാരന്റെ മരണത്തിൽ അന്വേഷണം
Malappuram, Kerala News, Latest news

രോഗം വന്നപ്പോൾ കുഞ്ഞിന് ചികിത്സ നൽകിയില്ല; ഒരു വയസ്സ്കാരന്റെ മരണത്തിൽ അന്വേഷണം

മലപ്പുറം: കാടാമ്പുഴയിൽ ചികിത്സ ലഭിക്കാതെ ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അക്യുപഞ്ചർ ചികിത്സ നൽകുന്ന യുവതിയുടെ മകനാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ മതിയായ ചികിത്സ നൽകാതിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടായിട്ടും മാതാപിതാക്കൾ ചികിത്സ നൽകാൻ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
സൂംബ ലഘുവ്യായാമം കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്തും – വി.ശിവന്‍കുട്ടി
Kerala News, Latest news

സൂംബ ലഘുവ്യായാമം കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്തും – വി.ശിവന്‍കുട്ടി

കോഴിക്കോട്: സൂംബ പദ്ധതിയെക്കുറിച്ചുള്ള സർക്കാർ നിലപാട് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആര്‍.ടി‍.ഇ നിയമപ്രകാരമുള്ള പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും ഇവയിൽ അൽപവസ്ത്രധാരണത്തിന് ഒരിടവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിൽ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം, ആരോഗ്യം, പോസിറ്റീവ് ചിന്താഗതികൾ എന്നിവ വികസിപ്പിക്കാൻ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. സൂംബ പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും മെച്ചപ്പെടുത്തുന്നതിൽ സഹായിക്കുന്നു. സംസ്ഥാനത്തെ പതിനാലായിരത്തോളം സ്‌കൂളുകളിൽ 90 ശതമാനത്തിലധികം സ്‌കൂളുകളിൽ സൂംബ ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ...
കൊല്ലത്ത് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Kollam, Kerala News

കൊല്ലത്ത് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിനു സമീപത്തെ റെയിൽവേ ട്രാക്കിനോടു ചേർന്ന ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് അച്ഛനും നാട്ടുകാരും റെയിൽവേ ട്രാക്കിനു സമീപം നടത്തിയ പരിശോധനയിൽ ചെരിപ്പ് കണ്ടെത്തി. തുടർന്നാണ് ഓടയിൽ മൃതദേഹം കണ്ടെത്തിയത്. മണ്ണാമല യൂണിവേഴ്‌സിറ്റി നഗർ ഐരാട്ടിൽ തെക്കതിൽ സുരേഷ്-സനൂജ ദമ്പതിമാരുടെ ഏകമകൾ നന്ദ(17)യാണ് മരിച്ചത്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് നന്ദ. വ്യാഴാഴ്ച വൈകീട്ട് കുട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നുപറഞ്ഞ് പോയതാണെന്ന് വീട്ടുകാർ പറയുന്നു. നന്ദയുടെ അച്ഛന്റെ പരാതിയിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വഴിയിലൂടെ നടന്നുപോകുമ്പോൾ കാൽവഴുതി താഴേക്കു വീണതാകാമെന്ന് സംശയിക്കുന്നു. അന്വേഷണം നടത്തിവരുകയാണെന്നു സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു....
മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 3220 പേരെ മാറ്റിപ്പാർപ്പിച്ചു
Kerala News

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 3220 പേരെ മാറ്റിപ്പാർപ്പിച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ പൂർത്തിയായി. അണക്കെട്ടിലെ ജലനിരപ്പ് 135.60 അടി എത്തിയിട്ടുണ്ട്. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാർപ്പിക്കാൻ വെള്ളിയാഴ്ച ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. പകല്‍സമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന് കളക്ടർ തമിഴ്നാടിനോട് ഉത്തരവിട്ടു. ജലനിരപ്പ് ഉയര്‍ന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്....
ശക്തമായ മഴ തുടരും: അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
Kerala News

ശക്തമായ മഴ തുടരും: അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്ഥാനത്ത ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു....