BREAKING NEWS


Entertainment

ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച്  വേഫെറർ ഫിലിംസിന്റെ “ലോക”
Entertainment News, Cinema

ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് വേഫെറർ ഫിലിംസിന്റെ “ലോക”

ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച "ലോക: ചാപ്റ്റർ വൺ ചന്ദ്ര" ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോൾ മലയാള സിനിമ അതിൻ്റെ അതിരുകൾ ഭേദിച്ച് വളരുന്നതിന് വേഫേറർ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്. ഇതിന് മുൻപും ഗംഭീര ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ഈ ബാനർ മലയാള സിനിമയുടെ വളർച്ചയിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൂടിയാണ് ലോകയിലൂടെ ഇപ്പൊൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു നടനെന്ന നിലയിൽ മാത്രമല്ല, ഒരു നിർമ്മാതാവ് എന്ന നിലയിലും മലയാള സിനിമക്ക് ദുൽഖർ സൽമാൻ നൽകുന്ന സംഭാവന "ലോക" ഇവിടെ കുറിക്കുന്ന ചരിത്രത്തോടൊപ്പം ചേർത്ത് വായിക്കപ്പെടുമെന്ന് ഉറപ്പാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയിൽ ഈ ചിത്രം അണിയിച്ചൊരുക്കാൻ ഒരു സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നി...
Entertainment News

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130 ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി കൂട്ടിച്ചേർത്തത്. കേരളത്തിലെ 250 കൂടുതൽ സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ഇറങ്ങിയത് . കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു സൂപ്പർഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുൺ സൃഷ്ടിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി തൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ച വെച്ചത്. സണ്ണി...
രാം ചരൺ – ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ആയിരത്തിലധികം നർത്തകരുമായി ഗാനചിത്രീകരണം മൈസൂരിൽ
Entertainment News

രാം ചരൺ – ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ആയിരത്തിലധികം നർത്തകരുമായി ഗാനചിത്രീകരണം മൈസൂരിൽ

  തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ ഗാനത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ജാനി മാസ്റ്റർ നൃത്ത സംവിധാനം നിർവഹിക്കുന്ന ഈ ഗാനത്തിൽ ആയിരത്തിലധികം നർത്തകരാണ് പങ്കെടുക്കുന്നത്. സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനത്തിൽ രാം ചരണിനെ അവതരിപ്പിക്കുന്ന മാസ്സ് ഗാനമായാണ് ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. വൻ ബഡ്ജറ്റിൽ രാം ചരണിന്റെ മാസ്സ് നൃത്ത രംഗങ്ങളോട് കൂടി...
“നീ അറിയുന്നുണ്ടോ”; രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്” ലെ രണ്ടാം ഗാനം പുറത്ത്
Entertainment News

“നീ അറിയുന്നുണ്ടോ”; രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്” ലെ രണ്ടാം ഗാനം പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന " ദി ഗേൾഫ്രണ്ട്" എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. "നീ അറിയുന്നുണ്ടോ" എന്ന വരികളോടെ എത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചത് അദ്ദേഹവും ചിന്മയി ശ്രീപദയും ചേർന്നാണ്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് അവതരിപ്പിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ലിറിക്കൽ വീഡിയോ ആയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. രശ്‌മിക അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും നായകനായ ദീക്ഷിത് ഷെട്ടിയു...
Entertainment

ശിവകാർത്തികേയന്റെ ‘മദ്രാസി’ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ്

എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫൻ നേതൃത്വം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോൻ മദ്രാസിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തിൽ വിദ്യുത് ജമാൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 5, തിരുവോണദിനത്തിലാണ് മദ്രാസി തിയേറ്ററുകളിലേക്കെത്തുന്നത്‌. ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സിനിമാട്ടോഗ്രാ...
പാപ്പുവ ന്യൂഗിനിയയുടെ ആദ്യ ഓസ്‌കര്‍ എന്‍ട്രിയിൽ മലയാളി തിളക്കം ; ചരിത്ര നേട്ടവുമായി  ഡോക്ടര്‍ ബിജു<br>
Entertainment News

പാപ്പുവ ന്യൂഗിനിയയുടെ ആദ്യ ഓസ്‌കര്‍ എന്‍ട്രിയിൽ മലയാളി തിളക്കം ; ചരിത്ര നേട്ടവുമായി  ഡോക്ടര്‍ ബിജു

പാപ്പുവ ന്യൂ ഗിനിയയുടെ ഓസ്‌കര്‍ എന്‍ട്രിയായി ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പാപ്പ ബുക്ക. പാപ്പുവ ന്യു ഗിനിയയില്‍ നിന്നും ആദ്യമായി ഓസ്‌കറിന് അയക്കുന്ന ചിത്രമാണ് പാപ്പ ബുക്ക. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യ പസഫിക് രാജ്യം എന്ന നേട്ടവും ഇതോടെ പാപ്പുവ ന്യൂ ഗിനിയ സ്വന്തമാക്കി. പാപ്പുവ ന്യൂ ഗിനിയ-ഇന്ത്യന്‍ പ്രൊഡക്ഷനിലൊരുങ്ങിയ ചിത്രമാണ് പാപ്പ ബുക്ക. പൂര്‍ണമായും പാപ്പ ന്യൂ ഗിനിയയിലാണ് ചിത്രം ചിത്രീകരിച്ചത്. പാപ്പുവ ന്യൂ ഗിനിയയിലെ ഭാഷയായ ടോക് പിസ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ സംസാരിക്കുന്നുണ്ട്. പാപ്പുവ ന്യൂ ഗിനിയ നിര്‍മാണ കമ്പനിയായ നാഫയുടെ ബാനറില്‍ നൊലേന തൗല വുനും ഇന്ത്യന്‍ നിര്‍മാതാക്കളായ അക്ഷയ് കുമാര്‍ പ്രൊഡക്ഷന്‍സും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും പ്രകാശ് ബാരേയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.പാപ്പുവ ന്യൂ ഗിനിയയിലെ 85 കാരനായ ഗോത്ര നേതാവ് സൈന...
Entertainment News

5മില്യൺ കാഴ്ചകക്കാരെ നേടി ‘ലോക -ചാപ്റ്റർ വൺ: ചന്ദ്ര’ ട്രെയ്ലെർ; ചിത്രം ആഗസ്റ്റ് 28ന്

ദുൽഖർ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രം 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റിലീസ് ചെയ്ത് രണ്ടുദിവസം തികയുന്നതിനു മുമ്പ് തന്നെ അഞ്ച് മില്യണ്‍ കാഴ്ചക്കാരില്‍ കൂടുതലാണ് ട്രെയ്ലര്‍ യൂട്യൂബില്‍ നിന്ന് നേടിയത്. വലിയ ചര്‍ച്ചയായി മാറിയ ട്രെയ്ലറിന് പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും രാവിലെ 9.30 മുതലാണ് ചിത്രത്തിന്റെ ഷോകള്‍ ആരംഭിക്കുക. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പര്‍ഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയ...
റൊണാൾഡോയ്‌ക്കൊപ്പം ഇനി ജാ​​വോ ഫെ​​ലി​​ക്സും; വൻതുകയ്ക്ക് താരത്തെ സ്വന്തമാക്കി അൽ നസർ
Sports, Entertainment, Entertainment News, Football, Latest news, Top News, World

റൊണാൾഡോയ്‌ക്കൊപ്പം ഇനി ജാ​​വോ ഫെ​​ലി​​ക്സും; വൻതുകയ്ക്ക് താരത്തെ സ്വന്തമാക്കി അൽ നസർ

പോർച്ചുഗീസ് സ്ട്രൈക്കർ ജാവോ ഫെലിക്സിനെ വൻതുകയ്ക്ക് സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസർ. 260 ദശലക്ഷം യു.എസ് ഡോളറിനാണ് ഫെലിക്സിനെ അൽ നസർ ടീമിൽ എത്തിച്ചിരിക്കുന്നത്. 25 വയസ്സുകാരനായ ഫെലിക്സ് രണ്ട് വർഷത്തെക്കാണ് അൽ നാസറുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്നാണ് ഫെലിക്സിന്റെ അൽ നസറിലേക്കുള്ള വരവ്. താരം ഇനി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം സൗദി ലീഗിൽ പന്ത് തട്ടും. അൽ നസറിന് പുറമെ ഫെലിക്സിന്റെ പഴയ ക്ലബ്ബായ ബെൻഫിക്കയും താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അറ്റാക്കിങ് മിഡ്‌ഫീൽഡറായും, ഫോർവേഡായും കളിക്കുന്ന ഫെലിക്സ് 2025 ക്ലബ് ലോകകപ്പ് നേടിയ ചെൽസി ടീമിലും ഉൾപ്പെട്ടിരുന്നു. അന്ന് കോള്‍ പാല്‍മറിന്റെ ഇരട്ട ഗോളിന്റെയും, ജോവാ പെഡ്രോയുടെ ഗോളിന്റെയും കരുത്തിൽ പി എസ് ജി യെ തകർത്ത് കിരീടത്തിൽ മുത്തമിട്ടിരുന്നു. തന്റെ പതിനാലാം വയസ്സ...
മിനി ഫ്ലാഗ്‌ഷിപ്പാവാന്‍ ഐഫോണ്‍ 17; ക്യാമറയിലും സ്ക്രീനിലും ചിപ്പിലും അപ്‌ഗ്രേഡ് എന്ന് സൂചന
Top News, Entertainment, Entertainment News, Latest news, Technology

മിനി ഫ്ലാഗ്‌ഷിപ്പാവാന്‍ ഐഫോണ്‍ 17; ക്യാമറയിലും സ്ക്രീനിലും ചിപ്പിലും അപ്‌ഗ്രേഡ് എന്ന് സൂചന

ആപ്പിളിന്‍റെ ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലായിരിക്കും നാല് പുത്തന്‍ മൊബൈലുകള്‍ ആപ്പിള്‍ വിപണിയിലെത്തിക്കുക. ഇതിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലായ ഐഫോണ്‍ 17-ല്‍ എന്തൊക്കെ ഫീച്ചറുകളായിരിക്കും ഉള്‍പ്പെടുക. ഐഫോണ്‍ 17-ന്‍റെതായി ആപ്പിള്‍ ഹബ് ലീക്ക് ചെയ്‌ത സവിശേഷതകള്‍ ചര്‍ച്ചയാവുകയാണ്. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.3 ഇഞ്ച് വലിയ ഒഎല്‍ഇഡി പ്രോ-മോഷന്‍ ഡിസ്‌പ്ലെ ഉള്‍പ്പെടുമെന്ന് ആപ്പിള്‍ ഹബ് പറയുന്നു. മുന്‍ഗാമിയായ ഐഫോണ്‍ 16-നുണ്ടായിരുന്നത് 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെയായിരുന്നു. ഐഫോണ്‍ 16 സ്ക്രീനിന്‍റെ റിഫ്രഷ് റേറ്റ് കുറഞ്ഞ 60Hz ഉം ആയിരുന്നു. അതായത് ഐഫോണ്‍ 17-ന്‍റെ ഡിസ്‌പ്ലെയുടെ വലിപ്പവും നിലവാരവും ഉയരുമെന്നാണ് ആപ്പിള്‍ ഹബിന്‍റെ വാദം. പുതിയ എ19 ചിപ്പിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 17 തയ്യ...
എംജി സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി
Top News, Entertainment, Entertainment News, Fashion, India, Latest news, Life Style

എംജി സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി

ഇന്ത്യൻ വിപണിയിൽ എം ജി സൈബർസ്റ്ററിനെ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. ആകർഷകമായ രൂപവും ശക്തമായ ബാറ്ററി പായ്ക്കും ഉള്ള ഈ ഇലക്ട്രിക് സ്പോർട്‍സ് കാറിന്‍റെ പ്രാരംഭ എക്സ്-ഷോറൂംവില 74.99 ലക്ഷം രൂപയാണ്. ഈ വർഷത്തെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലും കമ്പനി ഈ കാർ പ്രദർശിപ്പിച്ചിരുന്നു. എംജി മോട്ടോർ എംജി സൈബർസ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇലക്ട്രിക് സ്‌പോർട്‌സ് രൂപത്തിൽ അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കാറിന്റെ ബാറ്ററിക്ക് എംജി മോട്ടോർ ലൈഫ് ടൈം വാറന്റി നൽകുന്നു. ഇതിനുപുറമെ, കാറിന് മൂന്ന് വർഷം പരിധിയില്ലാത്ത കിലോമീറ്ററുകൾ വാറന്‍റിയും നൽകുന്നു. അതായത് മൂന്ന് വർഷത്തിനുള്ളിൽ ഉപയോക്താവ് ഈ കാർ എത്ര കിലോമീറ്റർ ഓടിച്ചാലും വാഹനത്തിൽ എന്തെങ്കിലും സാങ്കേതിക പ്രശ്‌നം ഉണ്ടായാൽ, അത് വാറന്റിയുടെ കീഴിൽ പരിഗണിക്കും. 2025 ഓഗസ്റ്റ് 1...