BREAKING NEWS


Fashion

വീണ്ടും വിവാ​ദത്തിൽ കുടുങ്ങി പ്രാഡ; കോലാപുരിക്ക് ശേഷം പഞ്ചാബി ജുട്ടി
World, Fashion, Latest news, Top News

വീണ്ടും വിവാ​ദത്തിൽ കുടുങ്ങി പ്രാഡ; കോലാപുരിക്ക് ശേഷം പഞ്ചാബി ജുട്ടി

ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ വീണ്ടും വിവാദത്തിലേക്ക്. പ്രാഡയുടെ വെബ്‌സൈറ്റിൽ പഴയ ലെതർ പഞ്ചാബി ജൂട്ടിയോട് അവിശ്വസനീയമായ സാമ്യം പുലർത്തുന്ന ചെരുപ്പകൾ നെറ്റിസൺസ് കണ്ടുപിടിച്ചതോടെയാണ് പ്രാഡ വീണ്ടും കുരുക്കിലായത്. ജൂട്ടി എന്നത് വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഇന്ത്യൻ ലെതർ ഷൂ ആണ്. ഇതിനോട് സാമ്യമുള്ളതാണ് പ്രാഡയുടെ സൈറ്റിൽ കാണാനാകുക. മിലാൻ ഫാഷൻ വീക്കിൽ പ്രാഡയുടെ 2026 ലെ സ്പ്രിംഗ്/സമ്മർ കളക്ഷനിൽ ടി-സ്ട്രാപ്പ് ലെതർ ചോരുപ്പുകൾ അവതരിപ്പിച്ചപ്പോഴാണ് പ്രാഡയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. ഇന്ത്യൻ കോലാപുരികളുമായുള്ള സാമ്യം വളരെയധികമായിരുന്നു. എന്നാൽ കോലാപുരിയെ പ്രാഡ എവിടെയും പരാമർശിക്കുകയും ചെയ്തിരുന്നില്ല. ഇത് വിവാദത്തിന് തിരികൊളുത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കരകൗശല വിദഗ്ധരാണ് കോലാപുരി ചെരിപ്പുകൾ നിർമ്മിക്കുന്നത്. ജിഐ ടാഗ് ലഭിച്ച ഈ ഉത്പന്നം ഇന്ത്യയുടെ അഭിമാനമാണ്. പിന്നീട്. ഇതിൽ കോലാപുരിയുടെ പ്...
എംജി സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി
Top News, Entertainment, Entertainment News, Fashion, India, Latest news, Life Style

എംജി സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി

ഇന്ത്യൻ വിപണിയിൽ എം ജി സൈബർസ്റ്ററിനെ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. ആകർഷകമായ രൂപവും ശക്തമായ ബാറ്ററി പായ്ക്കും ഉള്ള ഈ ഇലക്ട്രിക് സ്പോർട്‍സ് കാറിന്‍റെ പ്രാരംഭ എക്സ്-ഷോറൂംവില 74.99 ലക്ഷം രൂപയാണ്. ഈ വർഷത്തെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലും കമ്പനി ഈ കാർ പ്രദർശിപ്പിച്ചിരുന്നു. എംജി മോട്ടോർ എംജി സൈബർസ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇലക്ട്രിക് സ്‌പോർട്‌സ് രൂപത്തിൽ അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കാറിന്റെ ബാറ്ററിക്ക് എംജി മോട്ടോർ ലൈഫ് ടൈം വാറന്റി നൽകുന്നു. ഇതിനുപുറമെ, കാറിന് മൂന്ന് വർഷം പരിധിയില്ലാത്ത കിലോമീറ്ററുകൾ വാറന്‍റിയും നൽകുന്നു. അതായത് മൂന്ന് വർഷത്തിനുള്ളിൽ ഉപയോക്താവ് ഈ കാർ എത്ര കിലോമീറ്റർ ഓടിച്ചാലും വാഹനത്തിൽ എന്തെങ്കിലും സാങ്കേതിക പ്രശ്‌നം ഉണ്ടായാൽ, അത് വാറന്റിയുടെ കീഴിൽ പരിഗണിക്കും. 2025 ഓഗസ്റ്റ് 1...
ചിരഞ്ജീവി-നയൻതാര ചിത്രം’മെഗാ 157′ ദൃശ്യങ്ങൾ ചോർന്നു, കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ
Fashion, Cinema, India, Latest news, Top News

ചിരഞ്ജീവി-നയൻതാര ചിത്രം’മെഗാ 157′ ദൃശ്യങ്ങൾ ചോർന്നു, കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ

ചിരഞ്ജീവിയുടെയും നയൻതാരയുടെയും പുതിയ ചിത്രമായ ‘മെഗാ 157’-ന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ ചോർന്നതിനെ തുടർന്ന് കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ രംഗത്ത്. ഒരു മലയാളി വ്ലോഗർ യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഷൈൻ സ്ക്രീൻസും ഗോൾഡ് ബോക്സ് എന്റർടെയിൻമെന്റ്സും നിയമനടപടിക്കൊരുങ്ങുന്നത്. ചോർന്ന ദൃശ്യങ്ങൾ പങ്കുവെക്കുകയോ, അപ്‌ലോഡ് ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും പ്ലാറ്റ്‌ഫോമുകൾക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. “മെഗാ 157-ൻ്റെ സെറ്റുകളിൽ നിന്ന് അനധികൃതമായി വീഡിയോകളും ഫോട്ടോകളും റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരു ഗുരുതരമായ വിശ്വാസലംഘനവും ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനവുമായാണ് കണക്കാക്കുന്നത്,” നിർമാതാക്കൾ എക്സിൽ പോസ്റ്റ്...