BREAKING NEWS


Entertainment

ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ: ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ച് രൂപേഷ് പീതാംബരൻ
Entertainment News

ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ: ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ച് രൂപേഷ് പീതാംബരൻ

  സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ചു നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട്തന്നെ ആ വർഷത്തെ മുഴുവൻ സ്റ്റേറ്റ് അവാർഡും ആ സിനിമയ്ക്ക് കിട്ടി. കഴിഞ്ഞ ദിവസം ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപേഷ് ഇങ്ങനെ പ്രതികരിച്ചത്. രൂപേഷ് ആരോപിച്ച സിനിമ ദുൽഖുർ സൽമാൻ നായകനായി എത്തിയ "ചാർളി" ആണെന്നാണ് സോഷ്യൽ മീഡിയയിലെചർച് . സിനിമയിലെ നടൻ, നടി, സംവിധായകൻ, സിനിമ എല്ലാവർക്കും സ്റ്റേറ്റ് അവാർഡ് കൊടുത്തു. മുഴുവൻ അവാർഡും ആ ടീമിന് തന്നെയായിരുന്നു.ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ജോജു ജോർജിന് ആ വർഷം തന്നെ, ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.സിനിമയുടെ പേരോ വർഷമോ താരം വെളിപ്പെടുത്തിയിട്ടില്ല. എന്റെ സിനിമകളൊന്നു...
ലോക’ അഞ്ചാം ആഴ്ചയിലേക്ക്- കേരളത്തിൽ 275 സ്‌ക്രീനിൽ
Entertainment News

ലോക’ അഞ്ചാം ആഴ്ചയിലേക്ക്- കേരളത്തിൽ 275 സ്‌ക്രീനിൽ

  ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' അഞ്ചാം ആഴ്ചയിലേക്ക് . 275 സ്ക്രീനിലായി കേരളത്തിൽവിജയ യാത്ര തുടരുകയാണ് ലോക. സക്സസ്സ് ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് .മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിയാണ് 'ലോക' മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റ് കൂടി ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'ലോക'. കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപ...
നിവിൻ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെർ പുറത്ത്
Entertainment News

നിവിൻ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെർ പുറത്ത്

  ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ ശ്രദ്ധയും പ്രശംസയും നേടിയ 'ബ്ലൂസ്' എന്ന ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തു വിട്ടു. മഡഗാസ്കർ 3, ദി ക്രൂഡ്സ്, ട്രോൾസ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളിൽ പ്രവർത്തിച്ച രാജേഷ് പി. കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ഫെയിം ഷിജിൻ മെൽവിൻ ഹട്ടന്റെ സൗണ്ട് ഡിസൈൻ, ജീത്ത് പരമ്ബേന്ദവിദയുടെ അതിശയകരമായ ആനിമേഷൻ സംവിധാനം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവത്തിനായി രൂപകൽപ്പന ചെയ്ത 'ബ്ലൂസ്', ഡോൾബി അറ്റ്മോസിൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. ബിഗ് സ്‌ക്രീനുകൾക്കായി ഈ കാഴ്ച നിർമ്മിച്ചിരിക്കുന്നത് ഷിബിൻ കെവി, ജാസർ പിവി എന...
വേഫെറർ ഫിലിംസ് ചിത്രം ‘ലോക’ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയിൽ ദുൽഖറിൻ്റെ ചാർലിയുടേയും ടൊവിനോയുടെ മൈക്കിളിൻ്റേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
Entertainment News

വേഫെറർ ഫിലിംസ് ചിത്രം ‘ലോക’ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയിൽ ദുൽഖറിൻ്റെ ചാർലിയുടേയും ടൊവിനോയുടെ മൈക്കിളിൻ്റേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

വേഫെറർ ഫിലിംസ് ചിത്രം 'ലോക' ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയിൽ ദുൽഖറിൻ്റെ ചാർലിയുടേയും ടൊവിനോയുടെ മൈക്കിളിൻ്റേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ അതിനിടയിൽ ചിത്രത്തിൽ ദുൽഖറിൻ്റെ ചാർളിയുടേയും (ഒടിയൻ) , ടൊവിനോയുടെ മൈക്കിളിൻ്റേയും ( ചാത്തൻ) ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. തെന്നിന്ത്...
നവ്യയും സൗബിനും പോലീസ് വേഷത്തിലെത്തുന്ന “പാതിരാത്രി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ഒക്ടോബറിൽ തീയേറ്ററുകളിൽ
Entertainment News

നവ്യയും സൗബിനും പോലീസ് വേഷത്തിലെത്തുന്ന “പാതിരാത്രി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ഒക്ടോബറിൽ തീയേറ്ററുകളിൽ

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്,...
എസഎൽവി സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ൽ നായിക പൂജ ഹെഗ്‌ഡെ
Entertainment News

എസഎൽവി സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ൽ നായിക പൂജ ഹെഗ്‌ഡെ

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. SLV സിനിമാസ് പുറത്തു വിട്ട വെൽക്കം വീഡിയോയിലൂടെ ആണ് പൂജ ഹെഗ്‌ഡെ ആണ് നായിക എന്ന വിവരം അറിയിച്ചത്. ചിത്രീകരണം പുരോഗമിക്കുകയാണ് . SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു മികച്ച നിര തന്നെയുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്ര...
ചന്ദൂ മൊണ്ടേതി ചിത്രം “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറ റിലീസ്
Entertainment News

ചന്ദൂ മൊണ്ടേതി ചിത്രം “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറ റിലീസ്

  ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന "വായുപുത്ര" 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തിൽ വേരൂന്നിയ "വായുപുത്ര", കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. തലമുറകളെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹനുമാന്റെ അചഞ്ചലമായ വിശ്വാസവും പർവതങ്ങളെ പോലും നീക്കിയ ഭക്തിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ഗംഭീരമായ 3D ആനിമേഷൻ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന "വായുപുത്ര", 2026 ൽ തെലുങ്ക്, ദസറ റിലീസായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത...
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള സജി ചെറിയാന്റെ പരാമര്‍ശത്തില്‍ സാന്ദ്ര തോമസ് രംഗത്ത്
Entertainment News

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള സജി ചെറിയാന്റെ പരാമര്‍ശത്തില്‍ സാന്ദ്ര തോമസ് രംഗത്ത്

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ വിമര്‍ശനം അറിയിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സിനിമാ മേഖലയിലെ സ്ത്രീകള്‍ നല്‍കിയ പരാതികള്‍ സമ്മര്‍ദ്ദത്തിന്റെ പുറത്തുള്ളവയാണെന്ന മന്ത്രിയുടെ ആംഭിപ്രായത്തിനെതിരെയാണ് സാന്ദ്രതോമസിന്റെ വിമർശനം. മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ് എന്ന രീതിയിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചത്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി... ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രസ്താവന സിനിമ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. ഇരകള്‍ ആക്കപെട്ട സ്ത്രീകള്‍ സമ്മര്‍ദ്ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപെടലുകളെയും ...
മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K  റീ റിലീസ് ടീസർ പുറത്ത്; റിലീസ് സെപ്റ്റംബർ 19 ന്
Entertainment News

മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് ടീസർ പുറത്ത്; റിലീസ് സെപ്റ്റംബർ 19 ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ 'സാമ്രാജ്യ'ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. സെപ്റ്റംബർ 19 നാണ് 4K ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത ചിത്രത്തിൻ്റെ റീ റിലീസ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ 'സാമ്രാജ്യം", 1 കോടി രൂപ വരെ മുതൽ മുടക്കിലാണ് ഒരുക്കിയത്. സ്റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ചും, മേക്കിങ് മികവ് കൊണ്ടും പ്രശംസ നേടി. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം കൂടിയാണ് "സാമ്...
കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി; ഖേദം പ്രകടിപ്പിച്ച് വേഫെയറര്‍ ഫിലിംസ്
Entertainment News

കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി; ഖേദം പ്രകടിപ്പിച്ച് വേഫെയറര്‍ ഫിലിംസ്

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിലെ  സംഭാഷണം കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെ മാപ്പ് ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള  വേഫെയറര്‍ ഫിലിംസ്. വിവാദമായ ഡയലോഗ് ഉടന്‍ തന്നെ സിനിമയില്‍ നിന്ന് നീക്കം ചെയ്യുമെന്നും പ്രൊഡക്ഷന്‍ ഹൗസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ബംഗളൂരുവിനെ മയക്കുമരുന്നിന്റെ നഗരം എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നതെന്നാണ് സൂചന. "ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ഞങ്ങളുടെ സിനിമയിലെ ഒരു കഥാപാത്രം പറഞ്ഞ സംഭാഷണം മനപൂര്‍വമല്ലെങ്കിലും കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെട്ടു എന്നുള്ളത് ഞങ്ങളുടെ ശ്രേദ്ധയിൽപ്പെട്ടു. വേഫെയറര്‍ ഫിലിംസ് പ്രേഷകർക്കാണ് മുന്‍ഗണന നല്‍കുന്നത്. മോശമായ രീതിയില്‍ ഒന്നും...