BREAKING NEWS


Entertainment

ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
Entertainment News

ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ

  ആർച്ചറി പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി നടൻ രാം ചരൺ, ആർച്ചറി പ്രീമിയർ ലീഗ് (എപിഎൽ) ചെയർമാൻ അനിൽ കാമിനേനി, ഇന്ത്യൻ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് വീരേന്ദർ സച്ച്‌ദേവ എന്നിവർ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിൽ, എപിഎല്ലിന്റെ നേട്ടങ്ങളെയും ഇന്ത്യയുടെ പുരാതന കായിക ഇനമായ അമ്പെയ്ത്തിനെ ദേശീയ, ആഗോള ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അതിന്റെ ദൗത്യത്തെയും അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകാത്മക വില്ല് പ്രതിനിധി സംഘം അദ്ദേഹത്തിന് സമ്മാനിച്ചു. അനിൽ കാമിനേനിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർച്ചറി പ്രീമിയർ ലീഗ്, കഴിവുള്ള ഇന്ത്യൻ ആർച്ചർമാർക്ക് ലോകോത്തര പരിശീലനം, മത്സര വേദികൾ, ആഗോള തലത്തിൽ ശ്രദ്ധ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തുടനീളം ഈ കായിക ഇനത്തെ പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാ...
വമ്പൻ ലൈനപ്പുമായി നിവിൻ പോളി; ജന്മദിനം ആഘോഷമാക്കാൻ ആരാധകർ
Entertainment News

വമ്പൻ ലൈനപ്പുമായി നിവിൻ പോളി; ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

  ഒക്റ്റോബർ പതിനൊന്നിന് മലയാളത്തിന്റെ പ്രീയപ്പെട്ട താരം നിവിൻ പോളിയുടെ ജന്മ ദിനത്തിൽ ആരാധകർക്ക് ആഘോഷമാക്കാൻ അദ്ദേഹത്തിന്റെ വമ്പൻ ലൈനപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് ഇനി വരുന്നതെന്ന ഉറപ്പ് നൽകുന്ന, വരാനിരിക്കുന്ന വർഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൈനപ്പിന്റെ അപ്‌ഡേറ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിവിൻ പോളിയുടെ ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന "സർവം മായ" എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. ഹൊറർ കോമഡി ആയി ഒരുങ്ങുന്ന ഈ ഫൺ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിലൂടെ ഒരു ചെറിയ ഇടവേളക്ക് ശേഷം അജു വർഗീസിനൊപ്പം സ്‌ക്രീനിൽ ഒന്നിക്കുകയാണ് നിവിൻ പോളി. അഖിൽ സത്യൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇത് കൂടാതെ പ്രേമലു ടീമിന്റെ റൊമാന്റിക് കോമഡിയായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രവും...
വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ സംഗീത സംവിധായകനായി ഹർഷവർധൻ രാമേശ്വർ
Entertainment News

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ സംഗീത സംവിധായകനായി ഹർഷവർധൻ രാമേശ്വർ

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോൻ ആണ്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ ചിത്രം പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജൂലൈ മാസത്തിൽ ഹൈദരാബാദിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. ചിത്രത്തിൻ്റെ പുതിയ ഷെഡ്യൂൾ അടുത...
സിമ്പുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന `അരസൻ`; ടൈറ്റിൽ പോസ്റ്റർ പുറത്ത്
Entertainment News

സിമ്പുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന `അരസൻ`; ടൈറ്റിൽ പോസ്റ്റർ പുറത്ത്

സിമ്പുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന `അരസൻ`; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'അസുരൻ" എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ - കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് സിലമ്പരസൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും. തൻ്റെ അഭിനയവും വൈവിധ്യവും കൊണ്ട് പ്രേക്ഷകരെ നിരന്തരം ആകർഷിച്ച സിലമ്പരസൻ, തന്റെ കരിയറിലെ നാഴികല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റ...
കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ കോർത്തിണക്കി ഒരുങ്ങുന്ന “ദി കോമ്രേഡ്” ടൈറ്റിൽ പോസ്റ്റർ മന്ത്രി മുഹമ്മദ് റിയാസ് റിലീസ് ചെയ്തു
Entertainment News

കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ കോർത്തിണക്കി ഒരുങ്ങുന്ന “ദി കോമ്രേഡ്” ടൈറ്റിൽ പോസ്റ്റർ മന്ത്രി മുഹമ്മദ് റിയാസ് റിലീസ് ചെയ്തു

  കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവ വികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം "ദി കോമ്രേഡ്" ന്റെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട്ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദി കോമ്രേഡിൽ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നുണ്ട്. വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ദി കോമ്രേഡ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് പി.എം. തോമസ് കുട്ടിയാണ്. നാളിതുവരെ മലയാളത്തിൽ ഇറങ്ങിയ പൊളിറ്റിക്കൽ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തതയുള്ള ജോണറിൽ ഒരുങ്ങുന്ന ചിത്രം ദി കോമ്രേഡ് കഴിഞ്ഞ എൺപതു വർഷത്തെ കേരള രാഷ്ട്രീയത്തിന്റെ സംഭവ വികാസങ്ങൾ പശ്ചാത്തലമാക്കി പ്രേക്ഷകന് തിയേറ്റർ...
“ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് റിലീസ്; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
Kerala News, Entertainment News

“ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് റിലീസ്; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

  ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച "ഫെമിനിച്ചി ഫാത്തിമ" ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് തമർ. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്. IFFK FIPRESCI - മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് - IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച...
പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ട്രെയ്‌ലർ പുറത്ത്
Entertainment News

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ട്രെയ്‌ലർ പുറത്ത്

  നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയ്‌ലർ പുറത്ത്. സംവിധായകൻ രാഹുൽ സദാശിവൻ തിരക്കഥ രചിച്ച ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്...
ഹോളിവുഡ് റിപ്പോർട്ടറിൻ്റെ കവർ ചിത്രമായി “ലോക” ടീം
Entertainment News

ഹോളിവുഡ് റിപ്പോർട്ടറിൻ്റെ കവർ ചിത്രമായി “ലോക” ടീം

  ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച " ലോക ചാപ്റ്റർ വൺ ചന്ദ്ര" മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി തുടരുമ്പോൾ, ഇന്ത്യയിലെ പ്രശസ്ത സിനിമാ മാഗസിൻ ആയ ഹോളിവുഡ് റിപ്പോർട്ടറിൻറെ കവർ ചിത്രമായിരിക്കുകയാണ് " ലോക" ടീം. ചിത്രത്തിൻ്റെ നിർമ്മാതാവായ ദുൽഖർ സൽമാൻ, സംവിധായകൻ ഡൊമിനിക് അരുൺ, ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തിയ നായിക കല്യാണി പ്രിയദർശൻ എന്നിവരാണ് കവർ ചിത്രത്തിൽ ഇടം പിടിച്ചത്. ഹോളിവുഡ് റിപ്പോർട്ടർ മാഗസിൻ്റെ ഏറ്റവും പുതിയ എഡിഷനിൽ ആണ് "ലോക" ടീമുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്തിടെ "ലോക ചാപ്റ്റർ 2" പ്രഖ്യാപനവും എത്തിയിരുന്നു. ടോവിനോ തോമസ് ആണ് ലോക ചാപ്റ്റർ 2 ൽ നായകനായി എത്തുന്നത്. ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം, അഞ്ചു ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരുന്നു. ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ ആദ്യ ഭാഗത്തിൽ അതി...
തിയേറ്ററുകളില്‍ ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം; ധാരണാപത്രം ഒപ്പിട്ടു
Entertainment News

തിയേറ്ററുകളില്‍ ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം; ധാരണാപത്രം ഒപ്പിട്ടു

  തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന് പുതുവഴി തുറക്കുന്നതിനായി ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി)യും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ കൈമാറ്റം. കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി. എസ്.യും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. എ. മുജീബും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇ-ടിക്കറ്റിങ് സംവിധാനം സിനിമാ വ്യവസായത്തെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല കെഎസ്എഫ്ഡിസിക്കാണ്. കേരളത്തിലെ എല്ലാ തിയേറ്ററുകളിലേക്കും വ്യാപിപ്പിക്കുന്ന...
Entertainment News

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ചിത്രം; ‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ

    ലോക: ചാപ്റ്റർ 2വിന്റെ വരവ് അറിയിച്ച് നിർമാതാവ് ദുല്‍ഖർ സല്‍മാന്‍. ചാപ്റ്റർ 2 സിനിമയുടെ അന്നൗൺസ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാർളി എന്ന കഥാപാത്രമായി എത്തിയ ദുൽഖറും ചേർന്നാണ്. ഇരുവരും ചേർന്നുള്ള വീഡിയോയിലൂടെ ആണ് സെക്കന്റ്‌ പാർട്ട്‌ അന്നൗൺസ് ചെയ്തത്. അഞ്ചാം ആഴ്ചയും 275 സ്‌ക്രീനിൽ നിറഞ്ഞു പ്രദർശിപ്പിക്കുന്ന 'ലോക ചാപ്റ്റർ 1: ചന്ദ്ര' ഇതിനകം 275 കോടി കടക്കുകയും 300 കോടിയിലേക്ക് അടുക്കുകയും ചെയ്യുന്ന ആഘോഷത്തിനിടയിലാണ് പുതിയ സിനിമയുടെ വിവരം ആരാധകരിലേക്ക് എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു കാമിയോ റോളുകളിൽ എത്തിയവരാണ് ടോവിനോയും ദുൽഖർ സൽമാനും. ചാത്തനായും ചാർളിയായും നിറഞ്ഞാടിയ ഇരുവരും ആരാധകർ കാത്തിരുന്ന വിവരം വീഡിയോ വഴി അറിയിക്കുകയായിരുന്നു....