BREAKING NEWS


Election

Election, Kerala News, Latest news, Malappuram

പോളിംഗ് ബൂത്തിൽ മുൻ കൗൺസിലറെ മുസ്‌ലിം ലീഗ് പ്രവർത്തകർ മർദ്ദിച്ചു

പോളിംഗ് ബൂത്തിൽ വോട്ടഭ്യർത്ഥത ചോദ്യം ചെയ്ത മുൻ കൗൺസിലർ ലാമിഹ് റഹ്മാൻ നെ മുസ്‌ലിം ലീഗ് പ്രവർത്തകർ ചേർന്ന് മർദ്ദിച്ച് അവശനാക്കി. താനൂർ നഗര സഭ 16ാം വാർഡിൽ ഒന്നാം വാർഡിൽ ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. കൈ കൊണ്ട് നെഞ്ചിൽ ആഞ്ഞു കുത്തുക ആയിരുന്നു. വേദനയിൽ പുറകോട്ടു വീണപ്പോൾ കൈയ്ക്ക് പരിക്കേറ്റു.. ലാമിഹ് നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Election, Kerala News, Latest news

മൂന്നാം ഘട്ടം വോട്ടെടുപ്പ് പോളിംഗ് ശതമാനം

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം വോട്ടെടുപ്പ് അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 15 കടന്നു. മലപ്പുറം36.62, കോഴിക്കോട് 36.2 , കണ്ണൂർ36.29, കാസർഗോഡ് 35.7 ഇതുവരെയുള്ള പോളിംഗ് നില. ഗ്രാമീണ മേഖലകളിൽ കനത്ത തിരക്ക് ആണ് അനുഭവപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വോട്ട് രേഖപ്പെടുത്തി. ചരിത്രം സമ്മാനിക്കുന്ന വിജയം ആയിരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ...
Election, Kozhikode

വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി ബേബിയാണ് മരിച്ചത്. 62 വയസായിരുന്നു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബേപ്പൂര്‍ എല്‍പി സ്‌കൂളില്‍ അഞ്ചാമത്തെ ബൂത്തിലായിരുന്നു ബേബിയുടെ വോട്ട്. സ്‌കൂളിലെത്തി വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബേപ്പൂര്‍ ഗുരുക്കള്‍ കാവ് റോഡിലാണ് ബേബിയുടെ വീട്. ...
Election, Kerala News, Latest news

ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട്;കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് തന്നെ ആയിരിക്കും ഇതെന്ന് കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലത്ത് പട്ടിണിയിൽ നിന്ന് രക്ഷിച്ച സർക്കാരിന് ജനം മറക്കില്ല, 13 ജില്ലകളിലും മുൻ‌തൂക്കം ലഭിക്കും. യുഡിഎഫ് നു വൻ പരാജയം ആയിരിക്കും ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട് ആണെന്നും, ബിജെപി വർഗീയതയാണ് പ്രചരിപ്പിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. നാട്ടിൽ വർഗീയത നിറയ്ക്കുമ്പോൾ മനുഷ്യൻന്റെ ശബ്ദം ഉയർത്തിപ്പിടിക്കുന്നത് ഇടത് പക്ഷമാണ്. ഇത് തിരിച്ചറിഞ്ഞ് ജനം ഇടത് പക്ഷത്തിനൊപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു. ...
Election, Kozhikode

രാഷ്ട്രീയം തൊഴിലാക്കാത്തവര്‍ക്ക് വോട്ട്: ജോയ് മാത്യു

രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്ക്കാണ് വോട്ട് നല്‍കിയതെന്ന് നടനും സംവിധായകനുമായ ജോയ്മാത്യു. സ്വര്‍ണക്കടത്ത് കേസിലും പാലാരിവട്ടം പാലം അഴിമതിക്കേസിലും എല്ലാം പുറത്ത് വരുന്നത് യാഥാര്‍ത്യയങ്ങളാണ്. വിവാദങ്ങള്‍ മാധ്യമങ്ങള്‍ നൃഷ്ടിക്കുന്നതല്ല. മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഏറ്റവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മലാപറമ്പ് ജിയുപി സ്‌കൂളിലെ ബൂത്തിലാണ് ജോയ് മാത്യു വോട്ട് ചെയ്തത്. കുടുംബ സമേതം എത്തിയാണ് ജോയ് മാത്യു വോട്ട് ചെയ്ത് മടങ്ങിയത്. ...
Election, Kerala News, Latest news

പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് ഭീതി മൂലം പലരും ഇത് ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിർദേശം. പോളിംഗ് ഉദ്യോഗസ്ഥർ ആരും പേന ഉപയോഗിച്ച് ബട്ടൺ അമർത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം എന്നും വ്യക്തമാക്കി.
Election, Kannur, Kasaragod, Kerala News, Kozhikode, Latest news, Malappuram

സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം വോട്ടെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ജില്ലകളിൽ നിശബ്ദത പ്രചാരണം ഇന്നലെയോടെ അവസാനിച്ചു. കഴിഞ്ഞു. പോളിംഗ് ആരംഭിച്ചു കഴിഞ്ഞു 10, 834 ബൂത്തുകൾ ആണ് നാല് ജില്ലകളിലും ആയുള്ളത്. ...
Election, Kerala News, Kozhikode, Latest news

നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് ഞാന്‍; സുരേഷ് ഗോപി

നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി.കോഴിക്കോട് കോർപറേഷനിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവർത്തകൻ ആണെന്ന് അഭിമാനത്തോടെ പറയുന്നു എന്നും ചാണകം എന്നും സംഘി എന്നും എന്തു വേണമെങ്കിലും വിളിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തന്നെ സിനിമനടനെന്നും പറഞ്ഞ് ഇടതു മുന്നണികൾ ബഹിഷ്‌ക്കരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...
COVID, Election, Kannur

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ കുതിച്ച് ചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക് ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗ നിരക്കില്‍ വലിയ വര്ദ്ധനവ് ഉണ്ടായിരുന്നു. അതില്‍ അധികം ഉള്ള രോഗ വ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുന്‍കരുതല്‍ നടപടികള്‍ ഒരുക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആ...
Election, Kerala News, Latest news

നിയമസഭാ വോട്ടര്‍പട്ടിക: പരമാവധി പേരെ ഉൾപ്പെടുത്താൻ പദ്ധതി

അടുത്ത വർഷത്തെ നിയമ സഭ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പതിനെട്ടു വയസായ പരമാവധി പേരെ ഉൾപ്പെടുത്താൻ പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക സക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ കരട് വോട്ടർ പട്ടിക പരിശോധിച്ച് പരാതികളും മറ്റും സമർപ്പിക്കാനുള്ള തിയ്യതി ഡിസംബർ 31 വരെ നീട്ടി എന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 2,63, 00, 000 പേരാണ് നിലവിൽ ഇപ്പോൾ കരട് പട്ടികയിൽ ഉള്ളത്. അത് 2, 69, 00, 000ഉയർത്തുക ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിനോ അതിന് മുന്നെയോ പതിനെട്ടു വയസാകുന്നവരുടെ പേര് ചേർക്കാനും മറ്റ് മാറ്റങ്ങൾ വരുത്താനും സാധിക്കും. കരട് പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പ് വരുത്തണം എന്നും, പേരില്ലാത്തവർ പേര് ചേർക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ...