BREAKING NEWS


Death

ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും ഭാര്യയും കൊല്ലപ്പെട്ടു; മകൻ പ്രതിയെന്ന് പ്രാദേശിക ആരോപണം
Breaking News, Cinema, Crime, Death, Info, Top News

ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും ഭാര്യയും കൊല്ലപ്പെട്ടു; മകൻ പ്രതിയെന്ന് പ്രാദേശിക ആരോപണം

ലോസ് ഏഞ്ചലസ്: പ്രശസ്ത ഹോളിവുഡ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ റോബ് റെയ്നറെയും (78) ഭാര്യ മിഷേലിനെയും (68) ലോസ് ഏഞ്ചലസിലെ വസതിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷനും സ്ത്രീയും വീടിനുള്ളിൽ മരിച്ചുകിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് റെയ്നറും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. ​ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, റെയ്നറുടെ രണ്ടാമത്തെ മകൻ നിക്ക് റെയ്നറാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. എന്നാൽ അന്വേഷണസംഘം ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. ജേക്ക്, നിക്ക്, റോമി എന്നിങ്ങനെ മൂന്ന് മക്കളാണ് റെയ്നർക്കും മിഷേലിനുമുള്ളത്.​ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ റോബറി ഹോമിസൈഡ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക വ...
യമുന എക്‌സ്‌പ്രസ് വേയിൽ വൻ അപകടം: നാല് മരണം, 25 പേർക്ക് പരിക്ക്
Accident, Breaking News, Death

യമുന എക്‌സ്‌പ്രസ് വേയിൽ വൻ അപകടം: നാല് മരണം, 25 പേർക്ക് പരിക്ക്

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി-ആഗ്ര യമുന എക്‌സ്‌പ്രസ് വേയിൽ മഥുരക്ക് സമീപം ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയടിച്ചത്. ബസുകൾക്ക് തീപിടിച്ചതോടെ അപകടത്തിന്റെ തീവ്രത വർധിച്ചു. കാഴ്ചക്കുറവാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണം.​അപകടത്തെ തുടർന്ന് എക്‌സ്‌പ്രസ് വേയിൽ ഒരു വശത്തേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് യുപി പോലീസ് അറിയിച്ചു. ​കഴിഞ്ഞ ദിവസവും ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ സമാനമായ അപകടം നടന്നിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെ കനത്ത മൂടൽമഞ്ഞിൽ ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പരിക്കേ...
മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു
Death, Politics, Top News

മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു

മുംബൈ : കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽനിന്ന് 7 തവണ ലോക്സ‌ഭയിലെത്തി. 2004 മുതൽ 2008 വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. 1972 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പ‌ീക്കറായും പ്രവർത്തിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ ന...
മുൻ മിസ് സ്വിറ്റ്‌സർലൻഡ് ഫൈനലിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലപാതകക്കുറ്റം
Crime, Death, Info, Top News

മുൻ മിസ് സ്വിറ്റ്‌സർലൻഡ് ഫൈനലിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലപാതകക്കുറ്റം

സ്വിറ്റ്‌സർലൻഡ്: ബേൺ മിസ് സ്വിറ്റ്‌സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്സിമോവിച്ചിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ഭർത്താവായ 43 വയസ്സുകാരൻ തോമസിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. ​പോലീസ് റിപ്പോർട്ടുകൾ അനുസരിച്ച്, 2024 ഫെബ്രുവരിയിൽ വീട്ടിൽ വെച്ച് ക്രിസ്റ്റീനയെ തോമസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം, ക്രിസ്റ്റീനയുടെ മൃതദേഹം വികൃതമാക്കാനും അവശിഷ്ടങ്ങൾ നശിപ്പിക്കാനും തോമസ് ശ്രമിച്ചതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം രേഖകൾ പ്രകാരം, തോമസ് കത്തിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രിസ്റ്റീനയുടെ ശരീരം മുറിച്ചുമാറ്റാൻ ശ്രമിച്ചു. ഗർഭപാത്രം നീക്കം ചെയ്ത ശേഷം, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ ഛേദിച്ചത്. ചില ശരീരഭാഗങ്ങൾ രാസലായനിയിൽ ലയിപ്പിച്ച് ശുദ്ധീകരിക്കാനും ശ്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ​കൊല...
അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു
Breaking News, Death, Kollam

അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു

കൊല്ലം ജില്ലയിലെ അഞ്ചൽ-പുനലൂർ പാതയിൽ മാവിളയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന മൂന്നുപേരാണ് മരണപ്പെട്ടത്.ശ്രുതിലക്ഷ്മി (16) കരവാളൂർ AMMHS-ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്,ജ്യോതിലക്ഷ്മി (21) ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്,​അക്ഷയ് (23) ഓട്ടോ ഡ്രൈവർ എന്നിവരാണ് മരണപ്പെട്ടത് ​പുലർച്ചെ മാവിളയിൽ വെച്ചായിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചലിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ​ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്ന് ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടം നടന്നയുടൻ തന്നെ ഓട്ടോ ഡ്രൈവറായ അക്ഷയ് മരണപ്പെട്ടു. തുടർനട...
ഇടുക്കിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം
Death

ഇടുക്കിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി ഹെയ്സൽ ബെൻ(4) ആണ് മരിച്ചത്. സ്കൂൾ പരിസരത്ത് വെച്ച് ബസ് പിന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുറ്റത്തുവച്ചായിരുന്നു സംഭവം. രാവിലെ സ്‌കൂളിലേക്ക് എത്തിയ വിദ്യാഥി ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പിന്നോട്ടെടുത്ത ബസ് കുട്ടിയുടെ ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റൊരു കുട്ടിയുടെ കാലിന് പരിക്കേറ്റു. ഈ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ...
നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു
Death

നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചോലനായ്ക്കർ വിഭാഗത്തിലുള്ള കരുളായി ഉൾവനത്തിലെ സുസ്മിത(20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ചയാണ് യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രക്തസമ്മർദവും ശരീരത്തിലെ ഓക്സിജൻ്റ അളവും കുറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Death

നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേഷ്(62) ആണ് മരിച്ചത്. കൊല്ലം അഞ്ചാലുമ്മൂട്ടില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയായിരുന്നു ലഗേഷിന്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായത്. ഇരുപത് വര്‍ഷമായി നാടകരംഗത്തുണ്ടായിരുന്നു....
വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ
Death

വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ

ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി(23)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും സുഹൃത്തും ചേർന്ന് പോസ്റ്ററുകൾ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ടിവികെ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നത് തങ്ങളുടെ ജോലിയാണെന്ന് അറിയിച്ചിട്ടും ദൃശ്യങ്ങൾ പകർത്തിയവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, പോസ്റ്റർ ഒട്ടിച്ചതിന് ടിവികെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവാവ് കീഴായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്നാട് നാഗപട്ടണത്ത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാല് ടിവികെ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്ത് പ്രത്യേക അന്വേഷണം ആരംഭിച്ചു....
ദ ടെലഗ്രാഫ് എഡിറ്റർ സംഘർഷൻ താക്കൂർ അന്തരിച്ചു
Death

ദ ടെലഗ്രാഫ് എഡിറ്റർ സംഘർഷൻ താക്കൂർ അന്തരിച്ചു

പാട്‌ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘർഷൻ താക്കൂർ അന്തരിച്ചു. 63 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം . പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് മരണവിവരം സമൂഹമാധ്യമങ്ങളിലുടെ അറിയിച്ചത്. 1962ല്‍ പാട്‌നയിലായിരുന്നു സംഘര്‍ഷന്‍ താക്കൂറിന്റെ ജനനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജനാര്‍ധന്‍ താക്കൂറിന്റെ മകനാണ്. സണ്‍ഡേ മാഗസിനിലൂടെ 1984 ലാണ് സംഘര്‍ഷന്‍ താക്കൂര്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ്, തെഹല്‍ക്ക എന്നിവിടങ്ങളിൽ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിര്‍ഭയമായ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങാണ് സംഘര്‍ഷന്‍ താക്കൂറെന്ന മാധ്യമപ്രവര്‍ത്തകനെ കാലം അടയാളപ്പെടുത്തുന്നത്. കാര്‍ഗില്‍ യുദ്ധ ഭൂമിയിലെയും കശ്മീരിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ബിഹാറിലെ രാഷ്ട്രീയ ഭൂമിയില്‍ നിന്നുമുള്ള താക്കൂറിന്റെ...