ബിസിനസ് ലോകത്ത് അഭിമാന നേട്ടവുമായി ശേലേഷ് ജെജുരികർ; പി&ജിയുടെ അടുത്ത സിഇഒ
മുംബൈയിൽ ജനിച്ചുവളർന്ന ശൈലേഷ് ജെജുരികർ അടുത്ത വർഷം ജനുവരിയോടെ പി ആൻ്റ് ജി കമ്പനിയുടെ സിഇഒയായി ചുമതലയേൽക്കും. നിലവിലെ സിഇഒ ജോൺ മോളർ സ്ഥാനം ഒഴിയുന്നതോടെ ആഗോള ഭീമൻ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യാക്കാരുടെ നിരയിലേക്ക് ശൈലേഷും എത്തുക. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് വിപണിയിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് അമേരിക്ക ആസ്ഥാനമായ പ്രോക്ടർ ആൻ്റ് ഗാംബിൾ എന്ന പി & ജി. ജോൺ മോളർ ജനുവരിയിൽ കമ്പനിയുടെ എക്സിക്യുട്ടീവ് ചെയർമാനായി സ്ഥാനമേൽക്കുമെന്ന് കമ്പനി അറിയിച്ചു. മുൻനിശ്ചയിച്ച പ്രകാരമുള്ള നേതൃമാറ്റത്തിലേക്കാണ് കമ്പനി നീങ്ങുന്നത്. കമ്പനിയുടെ സിഒഒ ആയി പ്രവർത്തിക്കുന്ന ശൈലേഷിന് ഇപ്പോൾ 58 വയസാണ് പ്രായം. മുംബൈയിൽ ജനിച്ചുവളർന്ന അദ്ദേഹം ഐഐഎം ലക്‌നൗവിൽ നിന്ന് എംബിഎ പാസായ അദ്ദേഹം ജനുവരി ഒന്നിന് കമ്പനിയുടെ സിഇഒ ആയി ചുമതലയേൽക്കും. 1989 ലാണ് ജെജുരികർ കമ്പനിയിൽ അസിസ്റ്റൻ്റ് ബ്രാൻ്റ് മാനേജറായി ജോലിക്ക് ചേർന്ന...









