BREAKING NEWS


Business

ജമ്മു കശ്മീരില്‍ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും, പതിനൊന്ന് മരണം; രക്ഷാപ്രവർത്തനം ഊർജിതം
Business

ജമ്മു കശ്മീരില്‍ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും, പതിനൊന്ന് മരണം; രക്ഷാപ്രവർത്തനം ഊർജിതം

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പതിനൊന്നുപേര്‍ മരിച്ചു. റിയാസി ജില്ലയിലെ മഹോര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. റംബാനിലെ രാജ്ഗഡ് മേഖലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ മേഖലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ദുരന്തബാധിര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജമ്മുവില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ ...
Business

കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ദിനേഷ് കെ പട്‌നായികിനെ നിയമിച്ചു; നിയമനം ഒന്‍പത് മാസത്തിന് ശേഷം

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130 ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി കൂട്ടിച്ചേർത്തത്. കേരളത്തിലെ 250 കൂടുതൽ സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ഇറങ്ങിയത് . കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു സൂപ്പർഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുൺ സൃഷ്ടിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി തൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ച വെച്ചത്. സണ്ണി...
എ ഐ സിനിമ നി‍ർമ്മിച്ചാൽ 10 ലക്ഷം ഡോളർ സമ്മാനം നേടാം; 1 ബില്യൺ ഫോളോവേഴ്സ് നാലാംപതിപ്പ് ഒരുങ്ങുന്നു
Business

എ ഐ സിനിമ നി‍ർമ്മിച്ചാൽ 10 ലക്ഷം ഡോളർ സമ്മാനം നേടാം; 1 ബില്യൺ ഫോളോവേഴ്സ് നാലാംപതിപ്പ് ഒരുങ്ങുന്നു

ദുബൈ: യു എ ഇ സംഘടിപ്പിക്കുന്ന പ്രശസ്തമായ 1 ബില്യൺ ഫോളോവേഴ്സ് സമ്മി​റ്റി​ന്റെ നാലാം പതിപ്പിന് തയ്യാറെടുക്കുകയാണ് രാജ്യം. ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതമായ കണ്ട​ന്റ് ക്രിയേറ്റർ ഇക്കോണമിയുമായി ബന്ധപ്പെട്ട പരിപാടിയാണ് 1 ബില്യൺ ഫോളോവേഴ്സ്. അടുത്ത വർഷം ജനുവരി(2026)യിൽ ആണ് നാലാം പതിപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ഇക്കോണമിയുടെ ഭാവി പുനർനിർവചിക്കുന്നതാകും 1 ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് നാലാം പതിപ്പിലെ ഉള്ളടക്കമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന് 10 ലക്ഷം ഡോളർ (ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ എട്ട് കോടി രൂപയ്ക്ക് മുകളിൽ) സമ്മാനത്തുക പ്രഖ്യാപിച്ച എ ഐ സിനിമ നിർമ്മാണമാണ്. നിർമ്മിതബുദ്ധി സൃഷ്ടിപരമായ കഥപറച്ചിലിനെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്ന് പ്രദർശിപ്പിക്കുക എന്നതാണ് മത്സരം ലക്ഷ്യമിടുന്നത്, ഇത് ആഗോളതലത്തിൽ കണ്ട​ന്റ് ക്രിയേറ്റേഴ്സ...
ഇന്ത്യ-യുഎസ് താരിഫ്: ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍, ഇന്ത്യ പുതിയ വിപണി തേടുന്നു
Business

ഇന്ത്യ-യുഎസ് താരിഫ്: ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍, ഇന്ത്യ പുതിയ വിപണി തേടുന്നു

ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്കെതിരെ ചുമത്തിയ 50 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വന്നെങ്കിലും പ്രതിസന്ധി താത്കാലികം മാത്രമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. നിലവിലുള്ള താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആശയ വിനിമയം തുടരുന്നു എന്നാണ് വിശദീകരണം. യുഎസിലേക്കുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഈ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ വലിയ സാമ്പത്തിക ആഘാതം ഉണ്ടാക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട്. സമാനമായ സുചനയാണ് യുഎസ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇന്ത്യ-യുഎസ് ബന്ധം നിലവില്‍ ഏറെ സങ്കീര്‍ണ്ണമാണെങ്കിലും, അവസാനം, ഞങ്ങള്‍ ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രതികരിച്ചു. ഇന്ത്യയും യുഎസും തമ്മില്‍ അതിവിപുലമായ ബന്ധമാണുള്ളത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നര...
താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന; ഗതാഗതനിരോധനം തുടരും
Business

താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന; ഗതാഗതനിരോധനം തുടരും

  കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ട ശേഷം ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ സുരക്ഷ പരിശോധനക്ക് ശേഷമാകും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുക. ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവില്‍ ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ...
Business

ചരിത്ര നേട്ടം സ്വന്തമാക്കി അദാനി പോർട്സും വിഴിഞ്ഞവും; 9 മാസത്തിനകം വിഴിഞ്ഞം കൈകാര്യം ചെയ്തത് ഒരു മില്യൻ കണ്ടെയ്നറുകൾ.

    അദാനി ഗ്രൂപ്പിനു കീഴിലെ അദാനി പോർട്സ് നിയന്ത്രിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 9-ാം മാസംതന്നെ കുറിച്ചത് ചരിത്രനേട്ടം. പ്രവർത്തനം ആരംഭിച്ച് ആദ്യ ഒരുവർഷത്തിനകം 3 ലക്ഷം ടിഇയു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ‌, 9 മാസത്തിനകം തന്നെ വിഴിഞ്ഞം കൈകാര്യം ചെയ്തത് 10 ലക്ഷത്തിലധികം (ഒരു മില്യൻ) കണ്ടെയ്നറുകൾ. ഇത് അഭിമാന നിമിഷമാണെന്ന്, തുറമുഖത്ത് സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും റെയിൽ കണക്ടിവിറ്റിയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2024 ഡിസംബർ 3ന് ആയിരുന്നു വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങിയത്. ഇതിനകം 26 വമ്പൻ കപ്പലുകൾ ഉൾപ്പെടെ 460ലേറെ വെസ്സലുകൾ ...
Business

മനുഷ്യനില്‍ പന്നിയുടെ ശ്വാസകോശം, ശസ്ത്രക്രിയ വിജയകരം

  റ്റൊരു ജീവിയുടെ ശ്വാസകോശം നമ്മുടെയുള്ളില്‍ പ്രവര്‍ത്തിച്ചാല്‍ എന്ത് സംഭവിക്കും. അത്തരം ചിന്തകളുടെ സാധ്യത നേരത്തേത്തന്നെ ശാസ്ത്രലോകം തെളിയിച്ചതാണ്. ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്ന കൂട്ടത്തില്‍ ഇനി ശ്വാസകോശവും ഉണ്ട്. മസ്തിഷ്‌കമരണം സംഭവിച്ച മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. ഒന്‍പതുദിവസം ഇത് പ്രവര്‍ത്തനക്ഷമമായിരുന്നെന്ന വിവരവും ശാസ്ത്രലോകം പുറത്തുവിട്ടു. ചൈനയിലാണ് ശസ്ത്രക്രിയ നടന്നത്. മസ്തിഷ്‌കമരണം സംഭവിച്ച 39കാരന്റെ ഇടത് ശ്വാസകോശമാണ് മാറ്റിവെച്ചത്. മറ്റൊരു ജീവിവര്‍ഗത്തിന്റെ കോശങ്ങളോ അവയവങ്ങളോ മനുഷ്യനിലേക്ക് മാറ്റിവെക്കുന്നതിനെ സെനോട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. അവയവക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നെയ്ചര്‍ മെഡിസിന്‍ ജേണലിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്....
കാത്തിരിപ്പിന് വിരാമം ; ആദ്യ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി മാരുതി സുസുക്കി
Business

കാത്തിരിപ്പിന് വിരാമം ; ആദ്യ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി മാരുതി സുസുക്കി

ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാർ പുറത്തിറങ്ങി. ഇലക്ട്രിക് എസ്യുവിയായ ഇ-വിത്താരയാണ് ഗുജറാത്തിലെ ഹൻസൽപുരിലെ പ്ലാന്റിൽ ഉത്പാദനം ആരംഭിച്ചത്. ഇവിടെ നിർമിച്ച ആദ്യ ഇ-വിത്താര പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത് പുറത്തിറക്കി. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകൾ നിർമിക്കാനുള്ള പ്ലാന്റിന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കെയ്ച്ചി ഒനോ എന്നിവർ സന്നിഹിതരായിരുന്നു. ഹൻസൽപുർ പ്ലാന്റിൽ നിർമിക്കുന്ന ഇ-വിത്താര ലോകത്തെ നൂറ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മോദി പുറത്തിറക്കിയ ആദ്യ ഇ-വിത്താര യുകെയിലേക്കാണ് അയക്കുക. കഴിഞ്ഞവർഷം യൂറോപ്പിലാണ് ഇ-വിത്താര ലോകത്ത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഈ വർഷം നടന്ന ഭാരത് മോട്ടോർ എക്സ്പോയിലും ഈ ഇ-എസ്യുവി പ്രത്യക്ഷപ്പെട്ടിരുന്നു. ഇ-വിത്താര സെപ്റ്റംബർ മൂന്ന...
മധുര സ്വരങ്ങളുടെ സംഗീത വിസ്മയം: ജോൺസൺ മാസ്റ്റർ
Business

മധുര സ്വരങ്ങളുടെ സംഗീത വിസ്മയം: ജോൺസൺ മാസ്റ്റർ

കാലത്തിന്റെ ഒഴുക്കിൽ ചിലർ നമ്മെ വിട്ടുപോയാലും അവരുടെ സാന്നിധ്യം എന്നും അനശ്വരമായി നിലനിൽക്കും. മലയാളസംഗീതലോകത്ത് അങ്ങനെ നിലനിൽക്കുന്ന ഒരു പേര് – കണ്ണുനീർ പോലെ ഒഴുകുകയും, ചിരി പോലെ വിരിയുകയും ചെയ്യുന്നൊരു അത്ഭുത സംഗീതം വിശേഷണങ്ങൾ ഇനിയും നീണ്ടു പോകാവുന്ന, നിരവധി മധുര ഗാനങ്ങൾ നമുക്ക്  സമ്മാനിച്ച മഹാൻ.  "ജോൺസൺ മാഷ്". മലയാള ചലച്ചിത്ര സംഗീതത്തിന്റെ മാധുര്യം ലോകത്താകമാനം എത്തിച്ച ആ അതുല്യ പ്രതിഭ ഓർമ്മയായിട്ട്  14 വർഷങ്ങൾ പിന്നിടുന്നു. എന്നാൽ ‘മെലഡിയുടെ രാജാവ്’ എന്നറിയപ്പെടുന്ന ജോൺസൻ മാസ്റ്ററുടെ ഓർമ്മകൾ ഇന്നും മലയാളികൾക്ക് അമൃതസമമാണ്. 1953 മാർച്ച് 26-ന് തൃശൂരിലെ നെട്ടിശ്ശേരിയിൽ ജനം. 1978 ൽ പുറത്തിറങ്ങിയ ആരവമാണ് തുടക്ക ചിത്രം. 1981ൽ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിൽ സംഗീത സംവിധായകന്റെ കുപ്പായം അണിഞ്ഞു. അങ്ങനെ80കളിലും 90കളിലും മലയാളികളുടെ മനസ്സിൽ നിറഞ്ഞിരുന്ന പ്രണയഗാനങ്ങൾക്കും,...
Business
ലണ്ടന്‍: പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'പലസ്തീന്‍ ആക്ഷന്റെ' നിരോധനത്തിനെതിരേ ലണ്ടനില്‍ പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഇതിൽ അഞ്ചുപേർ അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ നിയമപ്രകാരം കഴിഞ്ഞമാസമാണ് 'പലസ്തീൻ ആക്ഷന്' ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ചിലർ റോയൽ എയർഫോഴ്സ് ബേസിൽ അതിക്രമിച്ച് കയറി വിമാനങ്ങൾക്ക് കേടുപാടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീൻ ആക്ഷന് ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരേയാണ് ശനിയാഴ്ച വലിയ പ്രതിഷേധം അരങ്ങേറിയത്. കറുത്തവസ്ത്രവു...