ഇനി യുപിഐ എടിഎമ്മിന് സമാനം; 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് അംഗീകാരം
20ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി രാജ്യ വ്യാപകമായി യുപിഐ വഴി 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. അതിനാൽ ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി യുപിഐ വഴി പണം പിൻവലിക്കാൻ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിസേർവ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍, ഇന്ത്യക്കാര്‍ക്ക് പണം ആക്സസ് ചെയ്യുന്ന രീതി കൂടുതല്‍ എളുപ്പമാകും.
ഏതൊരു വ്യക്തിക്കും അവരുടെ ഇഷ്ടപ്പെട്ട യുപിഐ ആപ്പ് തുറന്ന് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബാങ്കിങ് കറസ്പോണ്ടന്റ് നല്‍കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പണം കൈയില്‍ കിട്ടു...










